Search
  • Follow NativePlanet
Share
» »വാരണാസിയിലെ ചായക്കടകള്‍

വാരണാസിയിലെ ചായക്കടകള്‍

By Maneesh

ഇന്ത്യയില്‍ ഏറ്റവും പേര്‍ കുടിക്കുന്ന പാനിയം ചായ ആയിരിക്കും. പാലും പഞ്ചസാരയും ചേരുമ്പോള്‍ തേയിലെ വെള്ളത്തിന് ഉണര്‍വും ഉന്മേഷവും നല്‍കാന്‍ കഴിവുണ്ട്. അതുകൊണ്ടാണ് ഇന്ത്യയില്‍ എവിടെ ചെന്നാലും അവിടെ ചായപ്പീടികള്‍ കാണാന്‍ കഴിയുന്നത്.

ചായകുടിക്കുക എന്ന ശീലം ഇന്ത്യയുടെ സംസ്‌കാരത്തിന്റെ ഭാഗമായിട്ടുണ്ട്. സാഞ്ചാരപ്രിയരായ നമ്മള്‍ യാത്ര ചെയ്യുമ്പോള്‍ ചായ എന്നവാക്ക് ഒരിക്കലും മറക്കാറില്ല. ഓരോ നാട്ടില്‍ എത്തിച്ചേരുമ്പോഴും നമ്മള്‍ അവിടെ നിന്ന് ഒരു ചായകുടിക്കാറുണ്ട്. ഒരോ നാട്ടില്‍ നിന്നും നമ്മള്‍ രുചിക്കുന്ന ചായയിലെ പഞ്ചസാരയോടൊപ്പം അവിടുത്തെ സംസ്‌കാരവും അലിഞ്ഞ് ചേര്‍ന്നിട്ടുണ്ടാവും.

ഇന്ന് നമ്മള്‍ ആലോചിക്കുന്നത് വാരണാസിയിലെ ചായക്കടകളെക്കുറിച്ചാണ്. യാത്ര ചെയ്യുമ്പോള്‍ നമുക്ക് എപ്പോഴും കൗതുകം പകര്‍ന്ന് തരുന്ന വാരണാസിയിലേ ചായയ്ക്കും ഉണ്ട് കൗതുകങ്ങള്‍ പറഞ്ഞ് തരാം. വാരണാസിയിലൂടെ ചായ രുചി തേടി ഒരു യാത്ര നടത്തിയാലോ?

രാവിലെ ഒരു ചായ

രാവിലെ ഒരു ചായ

അതിരാവിലെ എഴുന്നേറ്റ് വാരണാസിയിലെ നഗരത്തിലൂടെ നടന്നാൽ ഇങ്ങനെ ചിലകാഴ്ചകൾ കാണാം. ഇദ്ദേഹത്തെ കണ്ട് ഒരു സന്യാസിയാണെന്ന് വിചാരിച്ച് നമ്മൾ മുന്നോട്ട് പോയാൽ നമുക്ക് നഷ്ടമാകുന്നത് വാരണാസിയിലെ ചായ രുചിയാണ്. കനലിൽ വച്ചിരിക്കുന്ന പാത്രത്തിൽ തിളയ്ക്കുന്നത് ചായയാണ്.

Photo Courtesy: Ryan Hartman

ചായക്കട സംസ്കാരം

ചായക്കട സംസ്കാരം

വാരണാസിയിലെ ചെറിയ ഒരു ചായക്കട. മസാല ചായ് എന്ന് അറിയപ്പെടുന്ന ചായയാണ് ഇവിടെ പേരുകേട്ട ചായ. പാലും പഞ്ചാസരയും ചേർക്കുന്നതിനോടൊപ്പം ഇഞ്ചിയും ഏലക്കായും ചേർത്ത് രുചികരമായി ഒരുക്കുന്ന ചായയാണ് ഇത്.


Photo Courtesy: Yusuke Kawasaki

ചായദാഹികളേയും കാത്ത്

ചായദാഹികളേയും കാത്ത്

വാരണാസിയിലെ ഒരു ചായക്കടയിൽ നിന്നുള്ള ദൃശ്യം. ചായ കെറ്റിലുകളിൽ നിറച്ച് വച്ചിരിക്കുകയാണ്.


Photo Courtesy: Jorge Royan

കഴിക്കാൻ എന്തുണ്ട്

കഴിക്കാൻ എന്തുണ്ട്

വാരണാസിയിലെ ഒരു സ്നാക്ക് കടയിൽ തയ്യാറാകുന്ന പൂരിയും സമൂസയും.

Photo Courtesy: Ben Snooks

തണുക്കാൻ അല്പം ലസി

തണുക്കാൻ അല്പം ലസി

വാരണാസിയിലെ ഒരു ലസി വിൽപനശാല. മൺപാത്രത്തിലാണ് ഇവിടെ ആവശ്യക്കാർക്ക് ലസി വിതരണം ചെയ്യുന്നത്.

Photo Courtesy: Aotearoa

വന്തേണ്ട പാൽക്കാര

വന്തേണ്ട പാൽക്കാര

പാ‌ൽ ഇല്ലെങ്കിൽ എന്ത് ചായ അല്ലേ. വാരണാസിയിലെ ഒരു പാൽക്കാരന്റെ സൈക്കിൾ.

Photo Courtesy: Nomad Tales

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X