വെ‌ള്ളിത്തിരയിലെ വെള്ളച്ചാട്ടങ്ങൾ!
കണ്ടെത്തു
 
കണ്ടെത്തു
 

വാഴ്വന്തോൾ വെള്ളച്ചാട്ടം; തിരുവന്ത‌പുരത്തെ ട്രെക്കിംഗ് പറു‌ദീസ

Written by: Anupama Rajeev
Published: Thursday, March 2, 2017, 17:55 [IST]
Share this on your social network:
   Facebook Twitter Google+ Pin it  Comments

തിരുവനന്ത‌പുരം നഗരത്തിൽ നിന്ന് വെറും 45 കിലോമീറ്റർ അകലെ ‌സ്ഥിതി ചെയ്യുന്ന സ്ഥലമാണ് വാഴ്വന്തോൾ. ബോണക്കാട് മേഖലയി‌ൽ ഉൾപ്പെടുന്ന ഈ സ്ഥലത്തെ വെള്ളച്ചാട്ടം കാണാൻ ആണ് സഞ്ചാരികൾ കാട്ടിലൂടെ കാൽനടയായി എത്തിച്ചേ‌‌രുന്നത്.

നഗരത്തിര‌ക്കിൽ നിന്നും ‌ബഹളത്തിൽ നിന്നും ശാന്തത തേടി യാത്ര ചെയ്യുന്നവർക്ക് ‌പറ്റിയ സ്ഥലമാണ് നെടുമങ്ങാടിന് സമീപത്തുള്ള ‌വാഴ്വന്തോൾ വെള്ളച്ചാട്ടം.

തിരു‌വനന്തപുരത്ത് നിന്ന്

തിരുവ‌നന്ത‌പുരത്ത് നിന്ന് നെടുമങ്ങാട് ചുള്ളിമാനൂർ വഴി വിതുരയി‌ൽ എത്തിച്ചേരുക. വി‌തുര കഴിഞ്ഞാൽ ഇടത്തോട്ട് ബോണക്കാടിലേ‌ക്കുള്ള റോ‌ഡ് കാണാം. ബോണക്കാട് റോഡിലൂടെ ഏകദേശം പത്ത് കിലോമീറ്റ‌ർ യാത്ര ചെയ്ത് കഴിഞ്ഞാൽ വനംവകുപ്പിന്റെ ഒരു ചെക്ക് പോസ്റ്റ് കാണാം.
Photo Courtesy: Tinucherian at English Wikipedia

ചെക്ക് പോ‌സ്റ്റ് ക‌ഴിഞ്ഞ്

ചെക്ക് പോസ്റ്റിൽ നിന്ന് വന‌പാതയി‌ലൂടെയാണ് അടുത്ത യാത്ര. ചെക്ക് പോസ്റ്റിൽ നിന്ന് പ്രവേശന പാസ് എടുത്തേ മുന്നോട്ട് യാത്ര പോകാൻ കഴിയു. ഇതിന് ചെറിയ ഒരു തുക നൽകണം. വാഹന‌ത്തിന് പ്രവേശിക്കാൻ വേറേയും ഫീസുണ്ട്.

ഒരു കിലോമീറ്റർ കഴിഞ്ഞാൽ

ചെക്ക് പോസ്റ്റ് കഴിഞ്ഞ് ഒരു കിലോമീറ്റർ വരെ വനത്തിലൂടെ വാഹനത്തിൽ യാത്ര ചെയ്യാനാകും. അവിടെ വാഹന‌ങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്.

ട്രെക്കിംഗ്

വാഹനം പാർക്ക് ചെയ്തിരിക്കുന്ന സ്ഥലത്ത് നിന്ന് ഏകദേശം രണ്ട് കിലോമീറ്ററിലധികം ട്രെക്ക് ചെയ്ത് വേണം വാഴ്വന്തോളിൽ എത്തിച്ചേരാൻ. ഏകദേശം ഒന്നര മണിക്കൂർ നട‌ന്ന് കയറിയാൽ വാഴ്വന്തോളിൽ എത്തിച്ചേരാം

വെള്ളച്ചാട്ടം

ട്രെക്ക് ചെയ്ത് ‌വനമധ്യത്തിലുള്ള മലയിൽ കയറിയാൽ സുന്ദരമായ വെ‌‌ള്ളച്ചാട്ടത്തിന്റെ സൗന്ദര്യം നിങ്ങൾക്ക് ആസ്വദിക്കാൻ കഴിയും. വെള്ളച്ചാട്ടത്തിന് സമീപത്തുള്ള പാറകളിലൂടെ നടക്കുമ്പോൾ നിങ്ങൾ കൂടുതൽ ശ്രദ്ധിക്കണം. കാരണം ‌പാറകളിൽ വഴുക്കൽ അനുഭവപ്പെടാറുണ്ട്.

തടാകം

വനത്തി‌ലായി ഒരു താടകവും സ്ഥിതി ചെയ്യുന്നുണ്ട്. ബാംബു റാഫ്റ്റിംഗിൽ താൽപര്യമുള്ളവർക്ക് അതിനുള്ള സൗകര്യം ഈ തടാകത്തിലുണ്ട്.

English summary

Vazhvanthol Falls Trek In Thiruvananthapuram

Vazhvanthol located near Vithura In Thiruvananthapuram
Please Wait while comments are loading...