തമിഴ്നാട്ടിലെ കാ ഞ്ചിപുരം ജില്ലയിലെ ചെറിയ ഒരു ടൗൺ ആണ് തിരുക്കഴുക്കുണ്ട്രം. വേദ ഗിരീശ്വര ക്ഷേത്രം ക്ഷേത്രവുമായി ബന്ധപ്പെട്ട് കിടക്കുന്ന പുരാവൃത്തങ്ങളുമാണ് തിരുക്കഴുക്കുണ്ട്രം എന്ന സ്ഥലത്തെ സഞ്ചരികൾക്കിടയിൽ പ്രശസ്തമാക്കുന്നത്. തിരുക്കഴുക്കുണ്ട്ര ത്തെ ചെറിയ ഒരു കുന്നിന്റെ മുകളിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.വേദ ഗിരീശ്വര ക്ഷേത്ര പരിസരത്തായി സ്ഥിതി ചെയ്യുന്ന ശംഖു തീർത്ഥം എന്ന് അറിയപ്പെടുന്ന കുളം ഏറെ പവിത്രമായ ഒന്നായാണ് വിശ്വാസികൾ കരുതുന്നത്. ഈ കുളത്തിന്റെ തീരത്ത് എല്ലാ ദിവസവും ഉച്ച സമയത്ത് ഒരു കഴുകൻ സന്ദർശിക്കാറുണ്ട്. ഈ കഴുകന് അത്ഭുത ശക്തികളുണ്ടെന്നാണ് വിശ്വാസം. വേദഗിരീശ്വര ക്ഷേത്രത്തിന് സമീപത്തെ കുളക്കരയിൽ എല്ലാ ദിവസവും ഉച്ച സമയത്ത് അത്ഭുത ശക്തിയുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഒരു കഴുകൻ സന്ദർശിക്കാറുള്ളതിനാലാണ് ഈ സ്ഥലം പക്ഷി തീർത്ഥം എന്ന് അറിയപ്പെടുന്നത്.Photo Courtesy: Simply CVR ദക്ഷിണ കൈലാ സം എന്നാണ് വേദഗിരീശ്വര ക്ഷേത്രം അറിയപ്പെടുന്നത്. തിരുക്കഴുക്കുണ്ട്ര ത്ത് രണ്ട് ക്ഷേത്രങ്ങളാണുള്ളത് മലയുടെ അടിവാരത്താണ് ഒരു ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മലമുകളിലാ ണ് പ്രധാന ക്ഷേ ത്രം. വേദഗിരീശ്വരൻ എന്ന പേരിലാണ് ശിവനെ ഈ ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിട്ടുള്ളത്.Photo Courtesy: Ssriram mt മലയടി വാരത്തിലെ ക്ഷേത്രം, ശിവ പത്നിയായ പാർവ്വതി ദേവിയുടെ പേരിലുള്ളതാണ്. തിരിപുരസുന്ദരി അമ്മാൻ എന്ന പേരിലാണ് പാർവ്വതി ഇവിടെ അറിയപ്പെടുന്നത്. അണ്ണമലയാർ ക്ഷേത്രത്തെ ഓർപ്പിക്കുന്നതാണ് മലയടിവാരത്തെ ക്ഷേത്രം.Photo Courtesy: flickrPrince സാക്ഷാൽ ദേവേന്ദ്രൻ എത്തി ഇവിടെ പൂജ നടത്താറുണ്ടെന്ന ഒരു വിശ്വാസമുണ്ട്. ക്ഷേത്രത്തിന്റെ ശ്രീകോവിലിന് മുകളി ലെ ദ്വാരത്തിലൂടെ ഇ ടിമിന്ന ൽ ശിവലിംഗത്തിൽ പതിക്കാറുണ്ടെന്നാണ് പറയപ്പെടുന്നത്. പി റ്റേ ദിവസം ശിവലിംഗത്തിന് നല്ല ചൂട് അനുഭവപ്പെടാറുണ്ടെന്നാണ് ആളുകൾ പ്രചരി പ്പിക്കുന്നത്.Photo Courtesy: Benjamin Bodi കഴുകൻ എ ന്ന് അർത്ഥം വരുന്ന കഴുഗ്, മല എന്ന് അർത്ഥം വരുന്ന കുണ്ട്രം എന്നീ തമിഴ് വാക്കുകൾ ചേർന്നാണ് തിരു കഴുക്കുണ്ട്രം എന്ന സ്ഥലപ്പേരുണ്ടായത്.Photo Courtesy: W.A. Cross കഴുകൻ കോവിൽ എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നുണ്ട്. എല്ലാ ദിവസം ഉ ച്ച സമയത്ത് ഭക്തർ നേവിച്ച ചോറ് ഭക്ഷിക്കാൻ ഇവിടെ കഴുകന്മാർ എത്താറുണ്ട്.Photo Courtesy: Edgar Thurston, Madras Government, India ഇവിടെ എത്തിച്ചേരുന്ന കഴുകന്മാർക്ക് ഒരു ഐതിഹ്യമുണ്ട്. ബ്രഹ്മാവിന്റെ മക്കളാണ് ഈ കഴുകന്മാർ ശിവന്റെ ശാപം മൂലം കഴുകന്മാരായി ജനിച്ച ഇവർ ശാപ മോക്ഷം ലഭിക്കാനാണ് ഇവിടെ എത്തുന്നത്.Photo Courtesy: Ssriram mt മൂന്ന് മലനി രകളാണ് തിരുക്കഴുക്കുണ്ട്രത്തിലുള്ളത് മൂന്ന് വേദങ്ങളേയാണ് ഈ മലകൾ സൂചിപ്പിക്കുന്നത്. ഭരദ്വജ മുനി വേദങ്ങൾ അഭ്യസിച്ചത് ഇവിടെ നിന്നാണെന്നാണ് വിശ്വാസംPhoto Courtesy: Ssriram mt നിരവധി ഋഷീവര്യന്മാർ തപസ് ചെയ്തിരുന്ന മണ്ണാണ് ഇത്. സുന്ദറർ എന്ന തമിഴ് സന്യാസിക്ക് ശിവൻ ഇവിടെ വ ച്ച് സ്വർണ്ണം നൽകി എന്ന ഒരു വിശ്വാസമുണ്ട്.Photo Courtesy: Raj ചെന്നൈയിൽ നിന്ന് 50 കിലോമീറ്റർ അകലെയായി സംസ്ഥാന പാത 58 ൽ ആണ് തിരുക്കഴുക്കുണ്ട്രം സ്ഥിതി ചെയ്യുന്നത്. പ്രശസ്തമായ മഹാബലി പുരത്ത് നിന്ന് 15 കിലോമീറ്റർ ദൂരമുണ്ട് ഇവിടെ എത്തിച്ചേരാൻ. Photo Courtesy: Rahuljeswin