Search
  • Follow NativePlanet
Share
» »പച്ചപ്പും കുളിർമയും തേടി ‌ചെന്നൈയിൽ നിന്ന് വേടന്താങ്കലിലേക്ക്

പച്ചപ്പും കുളിർമയും തേടി ‌ചെന്നൈയിൽ നിന്ന് വേടന്താങ്കലിലേക്ക്

തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിലാണ് വേടന്താങ്കൽ എന്ന പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രം സ്ഥിതിചെയ്യുന്നത്

By Maneesh

ചെന്നൈ നഗരത്തിന്റെ ചിരപ‌രിചിതമായ കാഴ്ചകൾക്കപ്പുറം വേറെ എന്തെങ്കിലും തേടുന്നവർക്ക് അതിരാവിലെ എഴുന്നേറ്റ് യാത്ര പോകാൻ പറ്റിയ ഒരു സ്ഥലമാണ് വേടന്താങ്കൽ. കാറ്റും കുളിർമയും പച്ചപ്പും തടാകവും പക്ഷികളും നിറഞ്ഞ ഒരു സ്ഥലത്തേക്ക് ചെന്നൈ നഗരത്തിലെ ചൂടിൽ നിന്നും പൊടിപടല‌ങ്ങളി‌ൽ നിന്നും രക്ഷപ്പെട്ട് യാത്ര ‌ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ധൈര്യത്തോടെ വേടന്താങ്കൽ എന്ന സ്ഥലത്തേക്ക് പോകാം.

തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിലാണ് വേടന്താങ്കൽ എന്ന പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രം സ്ഥിതിചെയ്യുന്നത്. ദേശാടന പക്ഷികൾക്ക് പേരുകേട്ട സ്ഥലമാണ് വേടന്താങ്കൽ. വേടന്താങ്കൽ ലേക് പക്ഷി സങ്കേതം എന്നാണ് ഈ സ്ഥലത്തിന്റെ ഔദ്യോഗിക നാമം.

വേടന്താങ്ക‌ലിനേക്കുറിച്ച് സ്ലൈഡുകളിലൂടെ വിശദമായി വായിക്കാം

പഴക്കം ചെന്ന പക്ഷി സങ്കേതം

പഴക്കം ചെന്ന പക്ഷി സങ്കേതം

ഇന്ത്യയിലെ പഴക്കം ചെന്ന പക്ഷിസങ്കേതങ്ങളില്‍ ഒന്നാണ് വേടന്തങ്കല്‍ പക്ഷിസങ്കേതം എന്നാണ് കരുതപ്പെടുന്നത്. 250 വര്‍ഷത്തിലധികം പഴക്കമുണ്ട് ഇതിന്. 74 ഏക്കര്‍ സ്ഥലത്താണ് ഈ പക്ഷിസങ്കേതം പരന്നുകിടക്കുന്നത്.
Photo Courtesy: Balajijagadesh

എത്തിച്ചേരാൻ

എത്തിച്ചേരാൻ

ചെന്നൈയില്‍ 75 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന വേടന്താങ്കലിലേക്ക് വളരെ എളു‌പ്പം റോഡ് മാർഗം എത്തിച്ചേരാനാവും. ചെന്നൈയിൽ നിന്ന് ചെങ്കൽപ്പേട്ട് വഴി ദേശീയ പാത 45ലൂടെ ഇവിടെ എത്തിച്ചേരാനാകും.
Photo Courtesy: Karthik Easvur

ബസ് യാ‌ത്ര

ബസ് യാ‌ത്ര

ചെന്നൈയിൽ നിന്ന് ചെങ്കൽപേട്ടിലേക്ക് യാത്ര ചെയ്യുക. അവിടെ നിന്ന് പാതളം ജംഗ്ഷനിലേക്ക് ബസ് ‌ലഭിക്കും. വേടന്താങ്കൽ പക്ഷി സങ്കേതത്തിൽ 16 കിലോമീറ്റർ അകലെയാണ് പാതാളം ജംഗ്ഷൻ. പാതളം ജംഗ്ഷനിൽ നിന്ന് വേടന്താങ്കലിലേക്ക് ചെറിയ വാഹനങ്ങൾ ലഭ്യമാണ്.
Photo Courtesy: Phoenix bangalore

വേട്ടക്കാരുടെ സങ്കേതം

വേട്ടക്കാരുടെ സങ്കേതം

നാട്ടുരാജാക്കവന്മാരും ഭുപ്രഭുക്കളും നായാട്ടിന് പോയിരുന്ന സ്ഥലമാണ് ഇതെന്നാണ് ചരിത്രം. വേട്ടക്കാരുടെ സങ്കേതം എന്നാണ് വേടന്താങ്കല്‍ എന്ന തമിഴ് വാക്കിന്റെ അര്‍ത്ഥം.
Photo Courtesy: Johnjeevinth

പക്ഷി സങ്കേതം

പക്ഷി സങ്കേതം

ചെറുചറു തടാകങ്ങള്‍, നിരവധി ദേശാടനപക്ഷികള്‍ തുടങ്ങിയവയുടെ കേന്ദ്രമാണ് വേടാന്തങ്കല്‍. ബ്രിട്ടീഷുകാരുടെ കാലത്താണ് വേടാന്തങ്കല്‍ ഒരു പക്ഷിസങ്കേതമായി മാറിയത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തോടെയാണ് സര്‍ക്കാര്‍ ഇവിടെ ഒരു പക്ഷിസങ്കേതമായി പ്രഖ്യാപിച്ചത്. ഇതോടെ വിനോദസഞ്ചാരഭൂപടത്തിലും വേടന്താങ്കല്‍ പ്രശസ്തമായി.
Photo Courtesy: Johnjeevinth

ദേശാടന പക്ഷികൾ

ദേശാടന പക്ഷികൾ

നിരവധി ദേശാടനപ്പക്ഷികളുടെ സങ്കേതം കൂടിയാണ് വേടന്താങ്കല്‍. അപൂര്‍വ്വ വിഭാഗത്തില്‍പ്പെട്ട അരയന്നങ്ങള്‍, എരണ്ട, സാന്‍ഡ്‌പൈപ്പര്‍ തുടങ്ങിയ പക്ഷികള്‍ ഇവിടെ വന്നുചേരുന്നു. വേടന്തങ്കലില്‍ നിന്നും 9 കിലോമീറ്റര്‍ അകലത്തായി കിരികിലി പക്ഷിസങ്കേതം സ്ഥിതിചെയ്യുന്നു.
Photo Courtesy: http://www.flickr.com/photos/bbalaji/

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നല്ല രീതിയിൽ പരിപാലിക്കപ്പെടുന്ന ഒരു പക്ഷി സങ്കേതമാണ് വേടന്താങ്കൽ. ദയവ് ചെയ്ത് പാഴ്വസ്തുക്കൾ വലിച്ചെറിയരുത്.
Photo Courtesy: Sudharsun Jayaraj

നടപ്പാത

നടപ്പാത

വേടന്താങ്കൽ പക്ഷി സങ്കേതത്തിൽ സന്ദർശകർക്ക് നടക്കാൻ നിർമ്മിച്ച നടപ്പാത

Photo Courtesy: Sudharsun Jayaraj

പ്രകൃതി ഭംഗി

പ്രകൃതി ഭംഗി

വേടന്താങ്കൽ പക്ഷി സങ്കേതത്തിൽ നിന്ന് പകർത്തിയ സുന്ദരമായ ഒരു ദൃശ്യം
Photo Courtesy: Vinoth Chandar

പുള്ളി‌ച്ചുണ്ടൻ താറാവ്

പുള്ളി‌ച്ചുണ്ടൻ താറാവ്

വേടന്താങ്കൽ പക്ഷി സങ്കേതത്തിലെ പുള്ളിചുണ്ടൻ താറാവ് സ്പോട്ട് ബില്ഡ് ഡക്ക് എന്നാണ് ഇതിന്റെ ഇംഗ്ലീഷ് പേര്.

Photo Courtesy: Karthik Easvur

Read more about: tamil nadu chennai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X