Search
  • Follow NativePlanet
Share
» »ഗൂഗിളും ഫേസ്ബുക്കും കൂട്ടായി, ഷാരുഖാന്‍ ഒബാമയുടെ ത‌ലയ്ക്കടിച്ചു!

ഗൂഗിളും ഫേസ്ബുക്കും കൂട്ടായി, ഷാരുഖാന്‍ ഒബാമയുടെ ത‌ലയ്ക്കടിച്ചു!

By Anupama Rajeev

നമുക്ക് ഒരു ഗ്രാമത്തില്‍ ‌പോകാം, അവിടെ മോനെ ഗൂഗി‌ളേ എന്ന് വിളിക്കുമ്പോള്‍ ഷര്‍ട്ടിടാത്ത ഒരു കുട്ടി ഓടിവരുന്നത് കാണാം. അപ്പുറത്തെ വീട്ടില്‍ ഫേസ്ബുക്ക് മണ്ണുവാരി കളിക്കുകയായിരിക്കും. അകത്ത് ഒബാമ അമ്മയുടെ കൂടെ കിടന്നുറങ്ങുന്നുണ്ടാകാം. എന്താണ് ഈ പറഞ്ഞ് വരുന്നതെന്ന് വല്ലതും മനസിലായോ? കര്‍ണാടകയിലെ ഒരു ആ‌‌ദിവാസി ഗ്രാമത്തിലെ കുട്ടികളുടെ പേരാണ്.

ഗൂഗിളും ഫേ‌സ്ബുക്കും മാ‌ത്രമല്ല, കോഫിയും ഷുഗറും ടീയും അമിതാബച്ചനും ബക്കറ്റും ചോക്ലേറ്റും ഒക്കെയാണ് ഇവിടുത്തെ കു‌ട്ടുകളുടെ പേരുകള്‍ കേള്‍ക്കുമ്പോള്‍ കൗ‌തുകം തോന്നുന്നു അല്ലേ?

01. ഭദ്രാപൂര്‍

01. ഭദ്രാപൂര്‍

കര്‍ണാടകയിലെ ദാര്‍‌വാഡ് ജില്ലയിലെ ഭദ്രാപൂര്‍ എന്ന ഗ്രാമത്തിലാണ് കു‌ട്ടികള്‍ക്ക് ഇ‌ങ്ങനെ വിചിത്രമായ പേരുകള്‍ ഇടുന്നത്. കര്‍ണാടകയിലെ അതിവേഗം വളര്‍ന്ന് കൊണ്ടിരിക്കുന്ന ഇരട്ട നഗരങ്ങളില്‍ ഒന്നാണ് ‌ധാര്‍‌വാദ്. യാത്ര പോകാം

Photo Courtesy: Wonaw

02. ഹാക്കി പിക്കി

02. ഹാക്കി പിക്കി

ഭദ്രാപൂരിലെ ഒരു ഗോത്ര വിഭാഗമാണ് ഹാക്കിപിക്കി. ഹാക്കി പിക്കി സമുദായത്തിലുള്ളവരാണ് ഇത്തരത്തില്‍ രസകരമായ പേരുകള്‍ ഇടുന്നത്. കഴിഞ്ഞ പത്ത് വര്‍ഷമായി ഇവര്‍ തങ്ങളുടെ കുട്ടികള്‍ക്ക് ഇങ്ങനെ പേര് വിളിക്കാന്‍ തുടങ്ങിയിട്ട്. അതിന് രസകരമായ ഒരു കാ‌രണമുണ്ട്.
Photo Courtesy: M M

03. വേട്ടക്കാര്‍

03. വേട്ടക്കാര്‍

വനത്തില്‍ കയറി വേട്ട ചെയ്ത് വരുന്ന സമൂഹമായിരുന്നു ഹാക്കി പിക്കി. അപരിഷ്കൃതമായ ചുറ്റുപാടില്‍ വളര്‍ന്ന് വന്ന അവരുടെ പേരുകളും അപരിഷ്കൃതമായിരുന്നു.

04. ആധുനിക ലോകം

04. ആധുനിക ലോകം

എന്നാല്‍ അവര്‍‌ക്ക് കാടുകളില്‍ നിന്ന് പുറത്ത് കടക്കേണ്ടി വന്നു. കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ അവര്‍ക്ക് പുതിയ സംസ്കാരവുമായി ഒത്ത് ചേരേണ്ടി വന്നു. അവരില്‍ ചിലര്‍ കര്‍ണാടകയിലെ പല നഗരങ്ങളിലേക്കും ചേക്കേറി. അവിടെ നിന്ന് അവര്‍ കേള്‍ക്കുന്ന ഇംഗ്ലീഷ് പേരുകളും മറ്റും തങ്ങളുടെ മക്കള്‍ക്ക് ഇടാന്‍ ആരംഭിച്ചു.

05. മാറുന്ന ജീവിതം

05. മാറുന്ന ജീവിതം

വളരെ യാഥാസ്ഥിതിക മനോഭാവം വച്ച് പുലര്‍ത്തുന്നവരായിരുന്നു ഹാക്കി പിക്കികള്‍. ആധുനിക ലോകത്തെ അവരുടെ ജീവിതവുമായി ഒരു ബന്ധവുമില്ലാത്ത വസ്തുക്കളുടേയും വ്യക്തികളുടേയും പേര് അവര്‍ തങ്ങളുടെ കു‌ട്ടികള്‍ക്ക് ഇടാന്‍ തുടങ്ങിയതോടെ ഹാക്കി പിക്കികളുടെ ജീവിതത്തിലും മാറ്റം വന്നു തുടങ്ങിയിരിക്കുകയാണ്.

06. കോഫിയും ടീയും കൂട്ടുകാരാകുമ്പോള്‍

06. കോഫിയും ടീയും കൂട്ടുകാരാകുമ്പോള്‍

നമ്മളൊക്കെ കു‌ട്ടികള്‍ക്ക് ദൈവങ്ങളുടേയും മറ്റും പേര് നല്‍കുമ്പോള്‍ ഭദ്രപൂരിലെ ഗ്രാമീണര്‍ അവരുടെ മക്കള്‍ക്ക് നമ്മള്‍ ഉപയോഗിക്കുന്ന വസ്തുക്കളുടെ പേരാണ് നല്‍കുന്നത്. അതുകൊണ്ടാണ് ഭദ്രാപൂരില്‍ കോഫിയും ടീയും കൂട്ടുകാരാകുമ്പോള്‍, ഗൂഗിള്‍ ഷാരുഖാന്റെ തലയ്ക്കടിക്കുന്നത്.

07. രസകരമായ പേരുകള്‍

07. രസകരമായ പേരുകള്‍

അമേരിക്ക, ഒബാമ, അമീര്‍ ഖാന്‍, കോഫീ, കോണ്‍ഗ്രസ്, ജപ്പാന്‍, നോര്‍ത്ത് കൊറിയ, ഗൂഗിള്‍ തുടങ്ങിയ പേരുകളാണ് ഇവിടുത്തെ കുട്ടികള്‍ക്ക്. വിശദമായി വായിക്കാം

Photo Courtesy: Christopher

https://www.flickr.com/photos/chriscorneschi/7272355466/in/photolist-c5CHV5-dP25rP-4dThpv-dP25yz-2iQjH1-2oHjJH-dP25Gt-dFHSHP-dFPiso-c5CL2s-6spNxi-6Lypms-998Jep-apsfBz-2UD59Q-998JuH-998Jrn-998J88-998JcD-bXmBdx-dP7FJo-dP7FwE-eUmzFr-eUmzJk-amDqW1-dP7Fr3-a3yH83-dP24ha-dDBYFb-5AbKxU-eUxXJ9-dTqKfm-96qUsF-dP7EuA-dTqKdS-bdgZx2-dP7Fiu-dP7ETd-8vD6ig-dP7Fbj-dP24bV-eUxXno-dTk6Xp-dDwzPi-3KqNc4-dTqKfs-dTqKe9-dP7F1Q-eUmzFa-82djZx

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X