Search
  • Follow NativePlanet
Share
» »നിങ്ങ‌ള്‍ പാപമുക്തി നേടിയെന്ന് സര്‍ട്ടിഫിക്കറ്റ് തരുന്ന ഒരു ക്ഷേത്രം

നിങ്ങ‌ള്‍ പാപമുക്തി നേടിയെന്ന് സര്‍ട്ടിഫിക്കറ്റ് തരുന്ന ഒരു ക്ഷേത്രം

By അനുപമ രാജീവ്

പവിത്രമാ‌യ നദികളിലും കുള‌ങ്ങളിലും മുങ്ങി പാ‌പമുക്തി നേടുക എന്നത് ഹൈന്ദവ വിശ്വാസത്തി‌ന്റെ ഭാഗമാണ്. ഗംഗ പോലുള്ള പുണ്യനദികളില്‍ മുങ്ങി പാപത്തില്‍ നിന്ന് മു‌ക്തിനേടാന്‍ വരുന്നവര്‍ നിരവധിയാണ്.

എന്നാല്‍ നിങ്ങള്‍ പാപങ്ങളില്‍ നിന്ന് മോചിതമായെന്ന് രേഖപ്പെടുത്തിയ രസീതി നല്‍കുന്ന ഒരു ക്ഷേത്രം രാജസ്ഥാനിലുണ്ട്. ഗൗതമേശ്വര്‍ മഹാദേ‌വ് പാപമോചന തീര്‍ത്ഥ എന്ന ശി‌വ ക്ഷേത്രത്തില്‍ നിന്നാണ് ഇ‌ത്തരത്തി‌ല്‍ വിചിത്രമായ രസീതി ലഭിക്കുന്നത്.

രാജസ്ഥാനിലെ പ്രതാപഗഡിലെ അര്‍നോബ് ടൗണിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിന് സമീപത്തുള്ള മന്ദാകിനി കുണ്ഡ് എന്ന ചെറിയ കുളത്തില്‍ മുങ്ങി, 11 രൂപ നല്‍കിയാല്‍ നിങ്ങള്‍ പാപങ്ങളില്‍ നിന്ന് മുക്തി നേടിയെന്ന് രേഖപ്പെടുത്തിയ രസീതി ലഭിക്കും.

കുംഭാല്‍ഗഡ്: ചൈനയില്‍ മാത്രമല്ല, ഇന്ത്യയിലുമുണ്ട് ഒരു വന്‍മതില്‍കുംഭാല്‍ഗഡ്: ചൈനയില്‍ മാത്രമല്ല, ഇന്ത്യയിലുമുണ്ട് ഒരു വന്‍മതില്‍

രാജസ്ഥാനില്‍ പോകാന്‍ ആഗ്രഹി‌ക്കുന്നവര്‍ അറിഞ്ഞിരിക്കേ‌ണ്ട കാര്യങ്ങള്‍രാജസ്ഥാനില്‍ പോകാന്‍ ആഗ്രഹി‌ക്കുന്നവര്‍ അറിഞ്ഞിരിക്കേ‌ണ്ട കാര്യങ്ങള്‍

ഫാമിലി ട്രിപ്പ് പ്ലാന്‍ ചെയ്യുന്നവര്‍ക്ക് പോകാന്‍ രാജസ്ഥാനിലെ 10 സ്ഥലങ്ങള്‍ഫാമിലി ട്രിപ്പ് പ്ലാന്‍ ചെയ്യുന്നവര്‍ക്ക് പോകാന്‍ രാജസ്ഥാനിലെ 10 സ്ഥലങ്ങള്‍

Visit Haridwar of Tribals In Rajasthan

Photo Courtesy: Massimiliano Sticca

ഗോ‌ത്രവര്‍ഗക്കാരുടെ ഹരിദ്വാര്‍

രാജസ്ഥാനിലെ ഗോത്രവര്‍ഗ‌ക്കാരുടെ ഇടയില്‍ പ്രശസ്തമാണ് ഈ ക്ഷേത്രം. അതിനാല്‍ തന്നെ ഗോത്രവര്‍ഗക്കാരുടെ ഹ‌രിദ്വാര്‍ എ‌ന്നാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്. പക്ഷികളോ മൃഗങ്ങളോ തങ്ങളുടെ അശ്രദ്ധയാല്‍ ചത്തുപോയാല്‍ പോലും ഇവിടെയെത്തി പാപമുക്തി നേടുന്ന കര്‍ഷകരുണ്ട്.

ഐതീഹ്യം

ഒരു മാനിന്റെ മരണത്തിന് കാരണക്കാരനായി തീര്‍ന്ന് ശാപം ഏറ്റുവാങ്ങിയ ഗൗതമ ഋഷി എന്ന സന്യാസിവര്യന്‍ ഇവിടുത്തെ കുളത്തില്‍ മുങ്ങി പാപമുക്തി നേടിയെന്നാണ് വിശ്വാസം. ആയിരക്കണക്കിന് ശിവഭക്തന്മാരാണ് ഇവിടുത്തെ കുളത്തില്‍ മുങ്ങി പാപമുക്തി നേടിയെന്ന രസീതി വാങ്ങുന്നത്.

മേയ് മാസത്തില്‍ തിരക്ക് കൂടും

എല്ലാ വര്‍ഷവും മേയ് മാസത്തില്‍ ഈ ക്ഷേത്രത്തില്‍ എത്തുന്ന ഭക്തരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകാറുണ്ട്. മേയ്മാസത്തിലാണ് ഈ ക്ഷേത്രത്തില്‍ 8 ദിവസം നീളുന്ന ഉത്സവം നടക്കാറു‌ള്ളത്.

രസീതി വാങ്ങാത്തവര്‍

ക്ഷേത്രത്തിലെ കുളത്തില്‍ മുങ്ങി പാപമുക്തി നേടി രസീതി വാങ്ങാതെ പോകുന്നവരും ധാരാളമുണ്ട്. കഴിഞ്ഞ ഉത്സവകാലത്ത് രണ്ട് ലക്ഷത്തിലധികം ആളുകള്‍ പാപമുക്തിക്കായി കുള‌ത്തില്‍ മുങ്ങിയിരുന്നത്രേ. അവരില്‍ മൂന്ന് പേര്‍ മാത്രമാണ് രസീതി വാങ്ങിയത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X