Search
  • Follow NativePlanet
Share
» »ഓണം വന്നൂ, ഇടുക്കി ഡാം ഇനി സഞ്ചാരികള്‍ക്ക്!

ഓണം വന്നൂ, ഇടുക്കി ഡാം ഇനി സഞ്ചാരികള്‍ക്ക്!

By Maneesh

ഇടുക്കി ഡാം സന്ദര്‍ശിക്കാന്‍ വര്‍ഷത്തില്‍ രണ്ട് തവണയേ സഞ്ചാരികളെ അനുവദിക്കുകയുള്ളു, പുതുവര്‍ഷത്തിന്റെ സമയത്തും ഓണക്കാലത്തും ആണ് അത്. ഓണം ഇങ്ങെത്തി, അതുപോലെ സഞ്ചാരികള്‍ക്ക് ഇടുക്കി ഡാം സന്ദര്‍ശിക്കാനുള്ള അവസരവും. സെപ്തംബര്‍ മുപ്പത് വരെ സഞ്ചാരികള്‍ക്ക് ഇടുക്കിയിലെ ഡാം സന്ദര്‍ശിക്കാം.

പ്രവേശന പാസ് ലഭിക്കാൻ

ഇടുക്കി ഡാം സന്ദർശിക്കാൻ ചെറുതോണി ഡാമിന്റെ പ്രവേശന കവാടത്തിൽ ചെന്നാൽ മതി. മുതിർന്നവർക്ക് 20രൂപയും കുട്ടികൾക്ക് അഞ്ചുരൂപയുമാണ് പ്രവേശന ഫീസ്.

ക്യാമറ അനുവദിക്കില്ല

അണക്കെട്ടിന്റെ ഫോട്ടെയെടുക്കാൻ സന്ദർശകർക്ക് അനുവാദമില്ല. അതിനാൽ ക്യാമറ, മൊബൈ ഫോൺ തുടങ്ങിയവ കൊണ്ടുപോകാൻ സന്ദർശകരെ അനുവദിക്കില്ല. ഇവ പത്തുരൂപയുടെ ടോക്കൺ എടുത്ത് ടിക്കറ്റ് കൗണ്ടറിൽ തന്നെ സൂക്ഷിക്കാൻ ഏൽപ്പിക്കണം.

ബോട്ടിംഗ്

ഇടുക്കിയിലെ ജലസംഭരണിയിലൂടെ ബോട്ടിംഗാണ് ഇടുക്കി ഡാമിലെത്തുന്ന സഞ്ചാരികളെ ആകർഷിപ്പിക്കുന്ന പ്രധാന കാര്യം. സ്പീഡ് ബോട്ടിലൂടെ പതിനെഞ്ച് മിനിറ്റ് ജലസംഭരണിയിലൂടെ കറങ്ങാൻ 600 രൂപയാണ് ഈടക്കുന്നത്. ഒരു ബോട്ടിൽ അഞ്ച് പേർക്ക് കയറാം.

ഇടുക്കി ഡാമിന്റെ വിശേഷങ്ങൾ അറിയാം സ്ലൈഡുകൾ കാണുക

യാത്ര: തമിഴ്നാട് കാണാൻ കേരളത്തിലെ മലകയറാം

കേരളത്തിലെ പ്രധാനപ്പെട്ട ഡാമുകൾകേരളത്തിലെ പ്രധാനപ്പെട്ട ഡാമുകൾ

കേരളത്തിലെ പ്രധാനപ്പെട്ട ഹിൽസ്റ്റേഷനുകൾകേരളത്തിലെ പ്രധാനപ്പെട്ട ഹിൽസ്റ്റേഷനുകൾ

ഇന്ത്യയിലെ ആദ്യത്തെ ആർച്ച് ഡാം

ഇന്ത്യയിലെ ആദ്യത്തെ ആർച്ച് ഡാം

കുറവന്‍ മല, കുറത്തിമല എന്നീ രണ്ട് കുന്നുകള്‍ക്കിടയില്‍ പെരിയാര്‍ നദിക്ക് കുറുകെയായ് മനോഹരമായി രൂപകല്പന ചെയ്ത ഈ അണകെട്ടാണ് ഇന്ത്യയിലെ ആദ്യത്തെ ആർച്ച് ഡാം.

കടലുപോലെ വിശാലം

കടലുപോലെ വിശാലം

60 ചതുരശ്ര കിലോമീറ്റർ വ്യാപിച്ച്‌ കിടക്കുന്ന ജലസംഭരണിയാണ് ഡാമിനുള്ളത്. ഈ ജലസംഭരണിയാണ് ഡാമിന് കൂടുതൽ ചാരുത നൽകുന്നത്.

Photo Courtesy: Rameshng

വർഷത്തിൽ രണ്ട് തവണ സന്ദർശിക്കാം

വർഷത്തിൽ രണ്ട് തവണ സന്ദർശിക്കാം

എല്ലാവർഷവും ഓണക്കാലത്തും പുതുവർഷക്കാലത്തുമാണ് ഇടുക്കി ഡാം സന്ദർശകർക്ക് തുറന്ന് കൊടുക്കുന്നത്.
Photo Courtesy: Rameshng

കേരളത്തിന്റെ പവർ ഹൗസ്

കേരളത്തിന്റെ പവർ ഹൗസ്

കേരളത്തിലെ ജലവൈദ്യുത ഉപഭോഗത്തിന്റെ 66 ശതമാനവും നിറവേറ്റുന്ന ഇടുക്കിയെ കേരളത്തിന്റെ പവര്‍ ഹൗസെന്ന് വിളിക്കുന്നതില്‍ തെറ്റില്ല.
Photo Courtesy: Rameshng

മറ്റു ഡാമുകൾ

മറ്റു ഡാമുകൾ

ഇടുക്കി ആര്‍ച്ച് ഡാമിനുപുറമെ കുളമാവ്, ചെറുതോണി എന്നീ ഡാമുകളും ഇടുക്കിയിലുണ്ട്. ഇവിടത്തെ ജലാശയങ്ങളുടെ ഭംഗി ഏതറ്റം വരെയും ആസ്വദിക്കാന്‍ തയ്യാറായ സഞ്ചാരികള്‍ക്ക് ഈ മൂന്ന് ഡാമുകളും സന്ദര്‍ശിക്കാതിരിക്കാ നാവില്ല.
Photo Courtesy: Aml jhn

അഞ്ചുരുളി

അഞ്ചുരുളി

ഇടുക്കി ജല സംഭരണിയുടെ അഞ്ചുരുളിയിൽ നിന്നുള്ള ഒരു കാഴ്ച.

Photo Courtesy: Sibyperiyar

തുരങ്കം

തുരങ്കം

ഈ തുരങ്കം വഴിയാണ് ഇരട്ടയാറിൽ നിന്ന് ഇടുക്കി അണക്കെട്ടിലേക്ക് വെള്ളം ഒഴുക്കിവിടുന്നത്.
Photo Courtesy: Libni thomas

ലോകത്തിൽ രണ്ടാം സ്ഥാനം

ലോകത്തിൽ രണ്ടാം സ്ഥാനം

വലുപ്പത്തില്‍ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ആര്‍ച് ഡാമാണ് ഇടുക്കി ആര്‍ച് ഡാം. ഏഷ്യയിലെ ഏറ്റവും വലിയ ആർച്ച് ഡാമും ഇതാണ്.

Photo Courtesy: കാക്കര

പ്രകൃതി രമണീയം

പ്രകൃതി രമണീയം

ഡാമിന്റെ സവിശേഷമായ വലുപ്പത്തിന് പുറമെ പ്രകൃതിരമണീയമായ പരിസ്ഥിതിയും സഞ്ചാരികളെ ഇവിടെ സന്ദർശിക്കാൻ പ്രേരിപ്പിക്കുന്നത്. ഇടുക്കി ഡാമിന് സമീപത്തെ മറ്റു കാഴ്ചകളെക്കുറിച്ച് അടുത്ത സ്ലൈഡുകളിൽ വായിക്കുക.
Photo Courtesy: Shaji0508

ചെറുതോണി ഡാം

ചെറുതോണി ഡാം

ഇടുക്കിയില്‍ സ്ഥിതിചെയ്യുന്ന ചെറുതോണി ഡാം കേരളത്തിലെ പ്രസിദ്ധമായ ഡാമുകളിലൊ ന്നാണ്. പെരിയാര്‍ നദിയുടെ പ്രധാന പോഷകനദിയായ ചെറുതോണി പുഴയ്ക്ക് കുറുകെയാണ് ഈ ഡാം പണിതിരിക്കുന്നത്. സമീപപ്രദേശങ്ങളായ കരിമ്പന്‍, മഞ്ഞപ്പാറ വാഴത്തോപ്പ്, തടിയമ്പാട്, മണിയറന്‍കുടി എന്നിവിടങ്ങളിലേക്കുള്ള വൈദ്യുതി ഉത്പാദിപ്പിക്കുന്നത് ഈ ഡാമില്‍ നിന്നാണ്.

Photo Courtesy: Sreejithk2000

കുളമാവ്

കുളമാവ്

സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 3000 അടി ഉയരത്തില്‍ നിലകൊള്ളുന്ന കുളമാവ്, ഇടുക്കിയി ലെ പ്രസിദ്ധമായ കുന്നിന്‍പ്രദേശമാണ്. ട്രെക്കിംങിനും അനുയോജ്യമാണീ സ്ഥലം. പാറക്കുന്നു കള്‍ക്കിടയില്‍ കിടക്കുന്ന ഈ ജലാശയത്തിന്റെ വിസ്തൃതി 33 ചതുരശ്ര കിലോമീറ്ററാണ്. ഇടുക്കി ജലാശയ പദ്ധതിയുമായ് ബന്ധപ്പെട്ട മൂന്ന് പ്രമുഖ ഡാമുകളിലൊന്നാണിത്.
Photo Courtesy: Neon at ml.wikipedia

ബോട്ട് സർവീസ്

ബോട്ട് സർവീസ്

കുളമാവ് ഡാമിനും ചെറുതോണിക്കുമിടയില്‍ ഉല്ലാസയാത്രയ്ക്ക് ബോട്ടുകള്‍ ലഭ്യമാണ്. കുളമാവിനടുത്തായി സ്ഥിതിചെയ്യുന്ന മൂലമറ്റം ഭൂഗര്‍ഭ പവര്‍ സ്‌റ്റേഷന്‍ സന്ദര്‍ശകര്‍ കണ്ടിരിക്കേ ണ്ട സ്ഥലമാണ്. ഇടുക്കി വന്യജീവി സങ്കേതം കുളമാവില്‍ നിന്ന് സന്ദര്‍ശിക്കാം. ഏറെ പ്രസി ദ്ധമായ നാടുകാണിചുരം കുളമാവില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയാണ്.
Photo Courtesy: Rameshng

ബോട്ട് സർവീസ്

ബോട്ട് സർവീസ്

ഇടുക്കി ജല സംഭരണിയിലൂടെ നീങ്ങുന്ന ഒരു ബോട്ട്.
Photo Courtesy: Rameshng

കര

കര

ഇടുക്കി ജലസംഭരണിയിലെ കരയിൽ വളരുന്ന മരങ്ങൾ. കാഴ്ചയ്ക്ക് ഭംഗികൂട്ടുന്നു.

Photo Courtesy: aphotoshooter

മരങ്ങൾക്കിടയിലൂടെ

മരങ്ങൾക്കിടയിലൂടെ

ഇടുക്കി ജലസംഭരണിയുടെ, മരങ്ങൾക്കിടയിലൂടെയുള്ള ഒരു വിദൂര ദൃശ്യം

Photo Courtesy: Seb Powen

കാഴ്ച കുളമാവിൽ നിന്ന്

കാഴ്ച കുളമാവിൽ നിന്ന്

കുളമാവിൽ നിന്നുള്ള ഇടുക്കി ഡാമിന്റെ ദൃശ്യം
Photo Courtesy: Seb Powen

ഡാം

ഡാം

വളഞ്ഞ് പുളഞ്ഞ് കിടക്കുന്ന റോഡിനെ ഓർമ്മിപ്പിക്കുന്ന ഇടുക്കി ആർച്ച് ഡാം

Photo Courtesy: Jinesh Joy

കുറുത്തിമല

കുറുത്തിമല

ഇടുക്കിഡാമിന്റെ ഒരു വശം ബന്ധിപ്പിച്ചിട്ടുള്ള കുറുത്തിമല

Photo Courtesy: Prasad Pillai

കുറവനും കുറുത്തിയും

കുറവനും കുറുത്തിയും

രാമക്കൽ‌മേട്ടിലാണ് ഈ പ്രതിമ സ്ഥാപിച്ചിട്ടുള്ളത്.
Photo Courtesy: Anoop Joy

പാമ്പാടുംപാറ

പാമ്പാടുംപാറ

ഇടുക്കിയിലെ രാമക്കൽമേട്ടിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. തമിഴ്നാട്ടിലെ വയൽ നിലങ്ങളാണ് മറുവശത്ത്.

Photo Courtesy: Felix Francis

റോഡ്

റോഡ്

ഇടുക്കിയിലേക്കുള്ള റോഡ്

Photo Courtesy: Dhruvaraj S

https://www.flickr.com/photos/dhruvaraj/259372250

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X