Search
  • Follow NativePlanet
Share
» »ഒരു ചായ കുടിക്കുന്ന സമയം കൊണ്ട് ചായപ്പൊടികളേക്കുറിച്ച് മനസിലാക്കാം

ഒരു ചായ കുടിക്കുന്ന സമയം കൊണ്ട് ചായപ്പൊടികളേക്കുറിച്ച് മനസിലാക്കാം

തേയിലയേക്കുറിച്ച് എല്ലാം മനസിലാക്കാൻ മൂന്നാറിൽ ടാറ്റ കമ്പനി ഒരു മ്യൂസിയം ഒരുക്കിയിട്ടുണ്ട്

By Maneesh

പ്രകൃതിസൗന്ദര്യം തേടി മൂന്നാറില്‍ എത്തുന്ന സഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്ന ഒന്നാണ് അവിടുത്തെ തേയിലത്തോട്ടങ്ങള്‍. തേയിലത്തോട്ടത്തില്‍ നിന്ന് നുള്ളിയെടുക്കുന്ന തേയില പൊടിരൂപത്തില്‍ ആക്കി മാറ്റാന്‍ ചില മെഷിനുകളുടെ ആവശ്യമുണ്ട്. തേയില പൊടിരൂപത്തില്‍ ആക്കിമാറ്റുന്ന മെഷിനുകള്‍ കാണാന്‍ തേയില ഫാക്ടറികളില്‍ പോകാണം. എന്നാല്‍ എല്ലാ തേയില ഫാക്ടറികളും പുറത്ത് നിന്നുള്ളവരെ തങ്ങളുടെ ഫാക്ടറി സന്ദര്‍ശിക്കാന്‍ അനുവദിക്കില്ല.

എന്നാൽ തേയിലയേക്കുറിച്ച് എല്ലാം മനസിലാക്കാൻ മൂന്നാറിൽ ടാറ്റ കമ്പനി ഒരു മ്യൂസിയം ഒരുക്കിയിട്ടുണ്ട്. ചായപ്പൊടി ഉണ്ടാക്കുന്ന മെഷിനറികൾ, ഫോട്ടോകൾ, ചായയെക്കുറിച്ച് പ്രതിപാദിക്കുന്ന നിരവധി ഡിസ്പ്ലേകൾ എന്നിവയാണ് ഈ മ്യൂസിയത്തിന്റെ പ്രത്യേകതകൾ.

രാവിലെ ഒൻപത് മണിമുതൽ വൈകുന്നേരം നാലുമണിവരേയാണ് ഈ മ്യൂസിയത്തിൽ സഞ്ചാരികൾക്ക് പ്രവേശനമുള്ളത്. തിങ്കളാഴ്ചകൾ ഒഴികേയുള്ള മറ്റേല്ല ദിവസങ്ങളിലും ഇവിടെ സഞ്ചാരികളെ പ്രവേശിപ്പിക്കും. ഇവിടെ നിന്ന് വിവിധ തരത്തിലുള്ള ചായപ്പൊടികൾ വാങ്ങാനും സഞ്ചാരികൾക്ക് സൗകര്യമുണ്ടായിരിക്കും.

കൊളുക്കുമല: ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന തേയിലത്തോട്ടംകൊളുക്കുമല: ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന തേയിലത്തോട്ടം

മൂന്നാറിനേക്കുറിച്ച് നിങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍മൂന്നാറിനേക്കുറിച്ച് നിങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍

ഇന്ത്യയുടെ തേയിലത്തോട്ടങ്ങള്‍ഇന്ത്യയുടെ തേയിലത്തോട്ടങ്ങള്‍

ടാറ്റയുടെ പായ്ക്കിംഗ്

ടാറ്റയുടെ പായ്ക്കിംഗ്

മൂന്നാർ നഗരത്തി‌ൽ നിന്ന് അധികം ദൂരമില്ലാത്ത നല്ലുത്താണി ടീ എസ്റ്റേറ്റിൽ ആണ് ടാറ്റയുടെ കീഴിൽ ഉള്ള ഈ ടീ മ്യൂസിയം പ്രവർത്തിക്കുന്നത്.
Photo Courtesy: Jean-Pierre Dalbéra

ഓർത്തോഡൊക്സ് റോളർ

ഓർത്തോഡൊക്സ് റോളർ

ആദ്യകാലത്തെ ഒരു തേയില പ്രൊസസിംഗ് യൂണിറ്റ്. സാധാരണ കാണാറുള്ള ഫ്ലവർ മില്ലുകളോട് സാമ്യമുള്ള ഒരു യൂണിറ്റാണ് ഇത്.


Photo Courtesy: Jean-Pierre Dalbéra

പ്രൊസസിംഗ് യൂണിറ്റ്

പ്രൊസസിംഗ് യൂണിറ്റ്

ഇന്ന് കണ്ടുവരുന്ന തേയില പ്രൊസസിംഗ് യൂണിറ്റിന്റെ ഒരു ഭാഗം.

Photo Courtesy: Jean-Pierre Dalbéra

തേയില മെഷിൻ

തേയില മെഷിൻ

മൂന്നാറിലെ തേയില മ്യൂസിയത്തിലെ ഒരു കാഴ്ച. തേയില ചായപ്പൊടിയാക്കി മാറ്റുന്ന യൂണിറ്റ്.

Photo Courtesy: Jean-Pierre Dalbéra

ഗ്രേഡിംഗ്

ഗ്രേഡിംഗ്

തേയിലകൾ അതിന്റെ നിലവാരം അനുസരിച്ച് തരംതിരിക്കാ‌ൻ ഉപയോഗിക്കുന്ന ഒരു ഉപകരണം. മൂന്നാറിലെ തേയില മ്യൂസിയത്തിലെ ഒരു കാഴ്ച.

Photo Courtesy: Jean-Pierre Dalbéra

സി ടി സി മെഷിൻ

സി ടി സി മെഷിൻ

തേയിലയേ പൊടിരൂപത്തിൽ ആക്കിമാറ്റാൻ ഉപയോഗിക്കുന്ന സി ടി സി മെഷിൻ. മൂന്നാറിലെ തേയില മ്യൂസിയത്തിലെ ഒരു കാഴ്ച.

Photo Courtesy: Isabell Schulz

തേയിലപ്പൊടി

തേയിലപ്പൊടി

തേയില തേയിലപ്പൊടിയായി മാറുന്ന വിവിധഘട്ടങ്ങളിലായി ശേഖരിച്ചത്. മൂന്നാറിലെ തേയില മ്യൂസിയത്തിലെ ഒരു കാഴ്ച.

Photo Courtesy: Isabell Schulz

അരിപ്പ

അരിപ്പ

സംസ്കരിച്ച തേയില അരിച്ചെടുക്കാനുള്ള അരിപ്പ. മൂന്നാറിലെ തേയില മ്യൂസിയത്തിലെ ഒരു കാഴ്ച.
Photo Courtesy: Isabell Schulz

തേയില

തേയില

പച്ചതേയിലയും ഉണക്കിയെടുത്ത തേയിലയും. മൂന്നാറിലെ തേയില മ്യൂസിയത്തിലെ ഒരു കാഴ്ച.


Photo Courtesy: Isabell Schulz

ചായ നിർമ്മാണം

ചായ നിർമ്മാണം

ചായ നിർമ്മാണത്തിന്റെ വിവിധഘട്ടങ്ങൾ വിശദീകരിക്കുന്ന ഒരു ഡിസ്പ്ലേ. മൂന്നാറിലെ തേയില മ്യൂസിയത്തിലെ ഒരു കാഴ്ച.

Photo Courtesy: Isabell Schulz

തേയിലത്തോട്ടം

തേയിലത്തോട്ടം

മൂന്നാറിലെ ഒരു തേയിലത്തോട്ടം.
Photo Courtesy: Isabell Schulz

ഔട്ട്‌ലെറ്റ്

ഔട്ട്‌ലെറ്റ്

മ്യൂസിയം സഞ്ചരിക്കുന്നവർക്ക് തേയില വാങ്ങാനു‌ള്ള ഔട്ട്‌ലെറ്റ്. വിവിധ തരത്തിലുള്ള തേയിലകൾ ഇവിടെ നിന്ന് വാങ്ങിക്കാം.
Photo Courtesy: Isabell Schulz

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X