Search
  • Follow NativePlanet
Share
» »നവംബറില്‍ രാജസ്ഥാനില്‍ പോകാന്‍ ചില കാരണങ്ങള്‍

നവംബറില്‍ രാജസ്ഥാനില്‍ പോകാന്‍ ചില കാരണങ്ങള്‍

By Maneesh

വ്യത്യസ്തമായ ആഘോഷങ്ങളുടെ മാസമാണ് നവംബര്‍. ഇന്ത്യയുടെ പലഭാഗത്തായി വിവിധതരത്തിലുള്ള ആഘോഷങ്ങളാണ് നവംബര്‍ മാസത്തില്‍ നടക്കുന്നത്. നവംബര്‍ മാസത്തില്‍ യാത്ര ചെയ്യാന്‍ പറ്റിയ സ്ഥലം രാജസ്ഥാന്‍ ആയിരിക്കും. വേനല്‍ക്കാലത്ത് കനത്ത ചൂട് അനുഭവപ്പെടുന്ന രാജസ്ഥാനിലെ തണുപ്പ് അനുഭവിക്കാന്‍ നവംബര്‍ മാസത്തിലെ യാത്ര ഉപകരിക്കും.

ഡൊമസ്റ്റിക്ക് റൗണ്ട് ട്രിപ്പ് ഫ്ലൈറ്റ്, 1000 രൂപ ലാഭം നേടു

രാജസ്ഥാനിലെ സംസ്കാരവും ജീവിത രീതിയുമെല്ലാം തന്നെ വൈവിധ്യം നിറഞ്ഞതാണ്‌. ചുറ്റുമുള്ള പലവിധ കാഴ്ചകളില്‍ തുടങ്ങി ഇവിടുത്തുകാരുടെ വസ്ത്രത്തിലും ഭക്ഷണത്തിലും വരെ ഈ വൈവിധ്യം നിറഞ്ഞു നില്‍ക്കുന്നു. സംഗീതവും നൃത്തവും നിറഞ്ഞ ഉത്സവ പ്രതീതിയുള്ള ദിനങ്ങളാണിവിടെയധികവും യാത്രികരെ വരവേല്‍ക്കുന്നത്.

നവംബർ മാസത്തിൽ രാജസ്ഥാനിൽ നടക്കുന്ന ചില ഉത്സവങ്ങൾ പരിചയപ്പെടുന്നതോടൊപ്പം. രാജസ്ഥാനെക്കുറിച്ച് മലയാളം നേറ്റീവ് പ്ലാനറ്റിൽ വന്ന ആർട്ടിക്കുകളും വായിക്കാം

Photo Courtesy: Faraz Usmani

പുഷ്കർ മേള

പേരുകേട്ട പുഷ്കർ മേള നടക്കുന്നത് നംവബറിലാണ്. ഏകദേശം അൻപതിനായിരത്തിലധികം ഒട്ടകങ്ങളാണ് ഈ മേളയിൽ പങ്കെടുക്കാൻ എത്തുന്നത്. ഒട്ടകങ്ങളെ വസ്ത്രം ധരിപ്പിച്ചും മോടികൂട്ടിയുമുള്ള പ്രദർശനങ്ങൾക്ക് പുറമേ നിരവധി മത്സരങ്ങളും നടക്കാറുണ്ട്. ഒക്ടോബർ 30 തുടങ്ങുന്ന മേള നവംബർ ആറിനാണ് അവസാനിക്കുന്നത്.

പുഷ്കർ മേളയുടെ ചിത്രങ്ങൾ കാണാംപുഷ്കർ മേളയുടെ ചിത്രങ്ങൾ കാണാം

Photo Courtesy: Cordelia Persen

കോളയാട് മേള

ബിക്കനീർ ജില്ലയിലെ കോളയാട് എന്ന സ്ഥലത്താണ് ഈ ആഘോഷം നടക്കാറുള്ളത്. ബിക്കനീറിൽ നിന്ന് 51 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഈ സ്ഥലത്തെത്താം. കപിലമുനി ദേഹത്യാഗം ചെയ്തത് ഇവിടെയുള്ള ഒരു ആല്‍മരത്തിന് കീഴിലാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. എല്ലാവർഷവും നവംബറിൽ ഇവിടുത്തെ ക്ഷേത്രത്തിൽ നടക്കുന്ന ഉത്സവത്തിനോട് അനുബന്ധിച്ചാണ് ഇവിടെ മേള നടക്കുന്നത്. നവംബർ നാലുമുതൽ ആറു വരെയാണ് ഈ വർഷത്തെ മേള നടക്കുന്നത്.

ബീക്കനീറിലേക്ക് യാത്ര ചെയ്യാം

ബുന്ദി ഉത്സവം

രാജസ്ഥാനിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ് ബുന്ദി. ഇവിടെയാണ് പ്രശസ്തമായ ബുന്ദി ഉത്സവം നടക്കാറുള്ളത്. രാജസ്ഥാനിലെ ഒരു സാംസ്കാരിക ഉത്സവമാണ് ബുന്ദി ഉത്സവം. പരമ്പരഗതമായി നടത്തിവരുന്ന നാടൻ കലാ കായികമത്സരങ്ങളും കരകൗശല മേളയും ബുന്ദി ഉത്സവത്തിനോട് അനുബന്ധിച്ച് നടക്കാറുണ്ട്. നവംബർ ഒൻപത് മുതൽ പതിനൊന്ന് വരെയാണ് ഈ വർഷത്തെ ബുന്ദി ഉത്സവം നടക്കുന്നത്.

ബുന്ദിയിലേക്ക് യാത്ര ചെയ്യാം

മത്സ്യ മേള

രാജസ്ഥാനിലെ അൽവാറി‌ൽ നവംബർ ഇരുപത്തഞ്ച് ഇരുപത്തിയാറ് തീയ്യതികളിലാണ് മത്സ്യമേള നടക്കുന്നത്. രാജസ്ഥാനിലെ കലാസാംസ്കാരിക മേളയാണ് ഇത്. വിവിധ മത്സരങ്ങൾ, കാലാപ്രകടനങ്ങൾ എന്നിവ ഈ മേളയുടെ ഭാഗമായി നടക്കാറുണ്ട്.

അൽവാറിലേക്ക് യാത്ര പോകാം

ഹോട്ട് എയർ ബലൂൺ സഫാരി

രാജസ്ഥാനിലെ ജയ്പ്പൂർ നഗരത്തിന് മുകളിലൂടെയുള്ള ബലൂൺ യാത്രയുടെ പേരാണ് ഹോട്ട് ബലൂൺ സഫാരി. സ്കൈ വാൽട്സ് എന്ന എന്റർടെയിൻമെന്റ് കമ്പനിയാണ് ഇവിടെ ഈ ബലൂൺ സഫാരി നടത്തുന്നത്.

Photo Courtesy: www.skywaltz.com

ജയ്പ്പൂരിലെ ബലൂൺ സഫാരിയേക്കുറിച്ച് കൂടുതൽ വായിക്കാംജയ്പ്പൂരിലെ ബലൂൺ സഫാരിയേക്കുറിച്ച് കൂടുതൽ വായിക്കാം

എലികളുടെ ക്ഷേത്രം സന്ദർശിക്കാം

എലികളുടെ ക്ഷേത്രം എന്ന് കേട്ടാൽ എലിയാണ് ഇവിടുത്തെ പ്രതിഷ്ടയെന്നും വിചാരിക്കാരുത്. ഈ ക്ഷേത്രത്തിൽ നിറയെ കറുത്ത എലികളാണ്. എവിടെ നോക്കിയാലും എലികൾ അതിനാലാണ് ഈ ക്ഷേത്രം എലികളുടെ ക്ഷേത്രം എന്ന് അറിയപ്പെടുന്നത്. വിചിത്രമായ കാര്യങ്ങൾക്ക് പേരുകേട്ട സ്ഥലമായ രാജസ്ഥാനിലാണ് ദേഷ്നോക്കിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കൃത്യമായി പറഞ്ഞാൽ രാജസ്ഥാനിലെ ബീക്കാനീർ ജില്ലയിൽ. പാക്കിസ്ഥാന്റെ അതിർത്തിയിൽ ബീക്കാനീറിൽ നിന്ന് 30 കിലോമീറ്റർ അകലെയായിട്ടാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Shakti

</a><a href=എലികളുടെ ക്ഷേത്രത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ" title="എലികളുടെ ക്ഷേത്രത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ" />എലികളുടെ ക്ഷേത്രത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ

രാജസ്ഥാനിലെ തടാകങ്ങൾ സന്ദർശിക്കാം

സഞ്ചാരികളുടെ മനസ് നിറയ്ക്കുന്ന കാഴ്ചകൾ പലതുണ്ട്. അതിൽ ഒന്നാണ് തടാകങ്ങൾ. ഇന്ത്യയിലെ ഏറെക്കുറെ എല്ലാ സംസ്ഥാനങ്ങളിലും നിരവധി തടാകങ്ങളുണ്ട്. അവയൊക്കെ കാഴ്ചക്കാരുടെ കണ്ണും മനസും കുളിർപ്പിക്കുന്ന ഒന്നാണ്. മരുഭൂമിയുടെ നാടായ രാജസ്ഥാനിലെ തടാകങ്ങൾക്കൊക്കെ ഒരു രാജകീയ ഭാവമാണ്. ഈ തടാകങ്ങളാണ് രാജസ്ഥാനിൽ എത്തുന്ന സഞ്ചാരികളുടെ മനസ് കുളിർപ്പിക്കുന്നത്.

രാജസ്ഥാനിലെ തടാകങ്ങൾ പരിചയപ്പെടാംരാജസ്ഥാനിലെ തടാകങ്ങൾ പരിചയപ്പെടാം

ജയ്പ്പൂരിലെ കൊട്ടാരങ്ങൾ

ജയ്പ്പൂരിൽ ചെന്നാൽ കണ്ട് തീർക്കാൻ നിരവധികൊട്ടാരങ്ങളും കോട്ടകളുമുണ്ട്. എങ്കിലും സമയം ഒരു വില്ലനായി നിങ്ങളുടെ മുന്നിൽ നിൽക്കുന്നുണ്ടെങ്കിൽ എല്ലാ സ്ഥലങ്ങളും കണ്ട് തീർക്കുകയെന്നത് ഒരിക്കലും നടക്കാത്ത കാര്യമാണ്. ജയ്പ്പൂരിൽ പോയാൽ തീർച്ചയായും കാണേണ്ട ചില കോട്ടകളും കൊട്ടാരങ്ങളുമാണ് ഇവിടെ.

Photo Courtesy: Abhinav Soni

</a><a href=ജയ്പ്പൂരിലെ കൊട്ടാരങ്ങൾ ഏതൊക്കെയാണെന്ന് കാണാം" title="ജയ്പ്പൂരിലെ കൊട്ടാരങ്ങൾ ഏതൊക്കെയാണെന്ന് കാണാം" />ജയ്പ്പൂരിലെ കൊട്ടാരങ്ങൾ ഏതൊക്കെയാണെന്ന് കാണാം

ബുള്ളറ്റ് ബാബ ക്ഷേത്രം

രാജസ്ഥാനിലെ ജോധ്പ്പൂരിലാണ് ബുള്ളറ്റ് ബാബ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഓം ബന്ന അഥവ ബുള്ളറ്റ് ബാബ ക്ഷേത്രം എന്നാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്. ജോധ്പ്പൂരിൽ നിന്ന് 50 കിലോമീറ്റർ അകലെ മാറി ഛോട്ടില എന്ന ഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

നവംബറില്‍ രാജസ്ഥാനില്‍ പോകാന്‍ ചില കാരണങ്ങള്‍

Photo Courtesy: Sentiments777

ബുള്ളറ്റ് ബാബ ക്ഷേത്രത്തെക്കുറിച്ച് വായിക്കാംബുള്ളറ്റ് ബാബ ക്ഷേത്രത്തെക്കുറിച്ച് വായിക്കാം

ക്യാമൽ സഫാരി

ഒട്ടകത്തിന്‍റെ പുറത്ത് കയറി ത്രില്ലടിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അറബ്‍ രാജ്യങ്ങളിലേക്ക് വിമാനം കയറുവൊന്നും വേണ്ട. നേരെ രാജസ്ഥാനിലേക്ക് പൊയാല്‍ മതി. അവിടെയാണല്ലൊ ഇന്ത്യക്കാരന്‍റെ സ്വന്തം മരുഭൂമിയായ സഹാറ മരുഭൂമി മണല്‍വിരിച്ച് വിശാലമായി പടര്‍ന്ന് കിടക്കുന്നത്.

രാജസ്ഥാനിലെ ഒട്ടക സഫാരിയേക്കുറിച്ച് കൂടുതൽ വായിക്കാംരാജസ്ഥാനിലെ ഒട്ടക സഫാരിയേക്കുറിച്ച് കൂടുതൽ വായിക്കാം

രാജസ്ഥാനിലെ ഹോട്ടലുകൾ

വൈവിധ്യമാർന്ന സൗകര്യം ഒരുക്കുന്ന നിരവധി ഹോട്ടലുകൾ രാജസ്ഥാനിൽ ഉണ്ട്. പലഹോട്ടലുകളും മുൻപ് കൊട്ടരങ്ങൾ ആയിരുന്നു എന്നതാണ് രസകരമായ മറ്റൊരു കാര്യം. അതുകൊണ്ട് തന്നെ നിങ്ങളുടെ പ്രണയനിമിഷങ്ങൾ രാജകീയമാക്കാൻ രാജസ്ഥാൻ തെരഞ്ഞെടുക്കുന്നതല്ലെ എന്തുകൊണ്ടും നല്ലത്.

വ്യത്യസ്തമായ പ്രണയാനുഭവങ്ങൾക്ക് രാജസ്ഥാനിലെ ചില ഹോട്ടലുകൾവ്യത്യസ്തമായ പ്രണയാനുഭവങ്ങൾക്ക് രാജസ്ഥാനിലെ ചില ഹോട്ടലുകൾ

രാജസ്ഥാനെക്കുറിച്ച് ഇനിയും കൂടുതൽ അറിയാൻ ആഗ്രഹമുണ്ടെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X