Search
  • Follow NativePlanet
Share
» »ആരാണ് വാമനന്‍ എന്നറിയാന്‍ തൃക്കാക്കരയില്‍ പോയാല്‍ മതി

ആരാണ് വാമനന്‍ എന്നറിയാന്‍ തൃക്കാക്കരയില്‍ പോയാല്‍ മതി

By Maneesh

ഭാരതത്തിലെ 108 വൈഷ്ണവ ക്ഷേത്രത്തില്‍ വിഷ്ണുവിനെ വാമന രൂപത്തില്‍ പ്രതിഷ്ടിച്ചുള്ള ഏക ക്ഷേത്രം എന്നതാണ് തൃക്കാക്കര ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. എറണാകുളം ജില്ലയിലാണ് തൃക്കാക്കര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

അത്തം മുതൽ തിരുവോണം വരെ

ചിങ്ങമാസത്തിലെ അത്തം നാളിലാണ് തൃക്കാക്കരയിലെ കൊടിയേറ്റ് പത്താം നാൾ തിരുവോണത്തിന് ആറാട്ട് നടക്കും. മുൻപ് കർക്കിടകത്തിലെ തിരുവോണം മുതൽ 28 ദിവസത്തെ ഉത്സവം ആയിരുന്നു. തൃക്കാക്കരയിൽ ഉത്സവത്തിന് വരാത്തവർ വീടുകളില്‍ തൃക്കാക്കരയപ്പനെ പ്രതിഷ്ഠിച്ച് ആഘോഷം നടത്തണമെന്ന് കേരളചക്രവര്‍ത്തിയായ പെരുമാള്‍ കല്‍പന പുറപ്പെടുവിച്ചിരുന്നതായി പറയപ്പെടുന്നു. ഇതിന്റെ ഭാഗമായാണ് കേരളത്തിൽ തിരുവോണം ആഘോഷിക്കുന്നതെന്ന ഒരു ഐതീഹ്യം നിലവിൽ ഉണ്ട്.

ക്ഷേത്രത്തി‌ൽ എത്തിച്ചേരാൻ

കൊച്ചിയില്‍ നിന്നു പത്തു കിലോമീറ്റർ അകലെ ഇടപ്പള്ളി-പൂക്കാട്ടുപടി റോഡിലാണ് തൃക്കാക്കര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇടപ്പള്ളിയിൽ നിന്ന് വളരെ എളുപ്പത്തിൽ ഇവിടെ എത്തിച്ചേരാം. ഈ ക്ഷേത്രത്തിന്റെ തെക്കുഭാഗത്ത് ഒരു ശിവക്ഷേത്രമുണ്ട്.

കൂടുതൽ വിശേഷങ്ങൾ അറിയാം

ഐതീഹ്യം

ഐതീഹ്യം

തൃക്കാക്കരയില്‍ വാമന പ്രതിഷ്ഠ നടത്തിയത് പരശുരാമനാണെന്നും കപില മഹര്‍ഷിയാണെന്നും അഭിപ്രായമുണ്ട്. പരശുരാമനുമായി ബന്ധപ്പെട്ട ഒരു കഥ തൃക്കാക്കരക്ക് പറയാനുണ്ട്.
Photo Courtesy: Ssriram mt

കൺഫ്യൂഷൻ കഥ

കൺഫ്യൂഷൻ കഥ

ഇത് വായിച്ചാ‌ൽ പരശുരാമനാണോ തൃക്കാക്കരയപ്പൻ എന്ന് ആശയകുഴപ്പം ഉണ്ടാകും. വരുണനില്‍ നിന്ന് കേരളത്തെ മോചിപ്പിച്ച് പരശുരാമന്‍ ബ്രാഹ്മണര്‍ക്ക് നല്‍കി. പിന്നീട് അവരുമായി പിണങ്ങിയ പരശുരാമന്‍ ബ്രാഹ്മണരുടെ മാപ്പപേക്ഷ അനുസരിച്ച് വര്‍ഷത്തിലൊരിക്കല്‍ തൃക്കാക്കരയില്‍ അവതരിക്കാമെന്ന് അനുഗ്രഹവും കൊടുത്തു.

Photo Courtesy: Hari Vishnu

കാല്‍ക്കരനാട്

കാല്‍ക്കരനാട്

കാല്‍ക്കരനാട് "വാമനന്‍റെ പാദമുദ്രയുള്ള സ്ഥലം ' എന്ന പേരിലായിരുന്ന തൃക്കാക്കര അിറയപ്പെട്ടിരുന്നത്. അത് പിന്നീട് തിരുക്കാല്‍ക്കരയും തൃക്കാക്കരയുമായി മാറി.
Photo Courtesy: Hari Vishnu

ചരിത്രം

ചരിത്രം

4500 വര്‍ഷത്തെ പഴക്കമുള്ള തൃക്കാക്കര ക്ഷേത്രം പന്ത്രണ്ടാം നൂറ്റാണ്ടുവരെ വളരെ പ്രശസ്തമായിരുന്നു. എന്നാല്‍ "പെരുമാക്കന്മാ'രുടെ ശക്തി ക്ഷയത്തോടെ തൃക്കാക്കരയുടെ പ്രതാപവും നശിക്കുകയായിരുന്നു. പതിനഞ്ചാം നൂറ്റാണ്ടില്‍ നശിച്ചുപോയ ക്ഷേത്രത്തെ 1910 ല്‍ ശ്രീമൂലം തിരുനാള്‍ പുനര്‍നിര്‍മ്മിച്ചു. 1948 ല്‍ ശുദ്ധികലശവും നടത്തി. അതിനുശേഷം ക്ഷേത്രം പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തുകയാണുണ്ടായത്.

Photo Courtesy: Sivahari

സ്വര്‍ണ്ണകദളിക്കുല

സ്വര്‍ണ്ണകദളിക്കുല

തൃക്കാക്കര ക്ഷേത്രത്തിന്‍റെ ഐശ്വര്യം നഷ്ടപ്പെട്ടതിന് പിന്നിൽ ഒരു ബ്രാഹ്മണ ബാലന്‍റെ ശാപം ഉണ്ടായിരുന്നെന്ന് ഒരു കഥയുണ്ട്. ഓണാഘോഷത്തിന് എല്ലാ കുടുംബങ്ങളില്‍ നിന്നും ഒരാളെങ്കിലും ക്ഷേത്രത്തില്‍ എത്തണമെന്നായിരുന്നു അക്കാലത്തെ കല്പന. എത്താൻ കഴിയാത്തവർ ഒരു "സ്വര്‍ണ്ണകദളിക്കുല' പരിഹാരമായി കാഴ്ചവയ്ക്കാറുണ്ടായിരുന്നു.
Photo Courtesy: Ssriram mt

മോഷണക്കഥ

മോഷണക്കഥ

അതിരാവിലെ ക്ഷേത്രത്തിലെത്തിയ ഭക്തന്‍ സ്വര്‍ണ്ണക്കുല മുഖമണ്ഡപത്തില്‍ വച്ചിട്ട് "ദാനോദകപ്പൊയ്ക'യില്‍ കുളിക്കാന്‍ പോയി. തിരിച്ചു വപ്പോള്‍ സ്വര്‍ണ്ണക്കുല കാണാനില്ല. മണ്ഡപത്തിന്‍ ജപിച്ചുകൊണ്ടിരുന്ന ഒരു ബ്രാഹ്മണ ബാലനാണ് മോഷ്ടാവ് എന്ന് കരുതി നേര്‍ച്ചക്കാരനും ക്ഷേത്രഭാരവാഹികളും ചേര്‍ന്ന് അവനെ മര്‍ദ്ദിച്ച് അവശനാക്കി.
Photo Courtesy: Ssriram mt

ശാപത്തിന്റെ കഥ

ശാപത്തിന്റെ കഥ

അപമാന ഭാരത്താല്‍ ദുഃഖിതനായ ബാലന്‍ തന്നെ രക്ഷിക്കാത്ത തൃക്കാക്കരയപ്പനെ ശപിച്ചു. എന്നിട്ട് അമ്പലമുറ്റത്തെ ആല്‍മരത്തില്‍ തൂങ്ങിമരിച്ചു. അങ്ങനെ ക്ഷേത്രത്തിന്‍റെ പ്രതാപവും ഐശ്വര്യവും നശിച്ചു എന്നാണ് സങ്കല്‍പം.
Photo Courtesy: Ssriram mt

ശാപമോക്ഷം

ശാപമോക്ഷം

ഇല്ലിവാതിലും കൊള്ളിവിളക്കും പഴുക്ക പ്ലാവിലയില്‍ നിവേദ്യവുമായി അനേക വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ ശാപമോഷമാകുമെന്ന് ബാലന്‍ പറഞ്ഞിരുന്നത്രേ. ക്രമേണ ക്ഷേത്രം ഇടിഞ്ഞുപൊളിഞ്ഞു. ബാലന്‍റെ ശാപം പോലെ നടയ്ക്കല്‍ ഇല്ലികെട്ടി കൊള്ളിത്തി കൊണ്ട് വിളക്ക് കത്തിക്കയും, നിവൃത്തിയില്ലാതെ പ്ലാവിലയില്‍ നൈവേദ്യവും നടത്തേണ്ടിയും വന്നുവത്രേ.

Photo Courtesy: Hari Vishnu

ക്ഷേത്രത്തി‌ൽ എത്തിച്ചേരാൻ

ക്ഷേത്രത്തി‌ൽ എത്തിച്ചേരാൻ

കൊച്ചിയില്‍ നിന്നു പത്തു കിലോമീറ്റർ അകലെ ഇടപ്പള്ളി-പൂക്കാട്ടുപടി റോഡിലാണ് തൃക്കാക്കര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇടപ്പള്ളിയിൽ നിന്ന് വളരെ എളുപ്പത്തിൽ ഇവിടെ എത്തിച്ചേരാം. ഈ ക്ഷേത്രത്തിന്റെ തെക്കുഭാഗത്ത് ഒരു ശിവക്ഷേത്രമുണ്ട്.

Photo Courtesy: Ssriram mt

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X