Search
  • Follow NativePlanet
Share
» »ഗർബ; ഗുജറാത്തികളുടെ തിരുവാതിരകളി

ഗർബ; ഗുജറാത്തികളുടെ തിരുവാതിരകളി

By Anupama Rajeev

ഗുജറാത്തിലെ നവരാത്രി ആഘോഷങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഗർബ എന്ന് വിളിക്കുന്ന നൃത്ത രൂ‌പം.

എന്താണ് ഗർബ

നമ്മുടെ തിരുവാതിര കളി പോലെ ഗുജറാത്തിലെ സ്ത്രീകൾ നവരാത്രി സമയത്ത് നടത്തുന്ന ഒരു സംഘ നൃത്തം ആണ് ഗർബ എന്ന് വേണമെങ്കിൽ പറയാം. എന്നാൽ തിരുവാതിരയുമായി വളരെ വ്യത്യാസമുണ്ട് ഗർബയ്ക്ക്. കൈ കൊട്ടുന്നതിന് ‌പകരം വടി ഉപയോഗിച്ചാണ് താളം പിടിക്കുന്നത്. വ്യത്യസ്തമായ രീതിയിൽ വർണശബളമായി വസ്ത്രം ധരിച്ചായിരിക്കും സ്ത്രീകൾ ഈ ആഘോഷ‌‌ത്തിൽ പങ്കെടുക്കുന്നത്.

എപ്പോൾ, എവിടെ

നമ്മ‌ൾ മലയാളി സ്ത്രീകൾ ധനുമാ‌സത്തിലെ തിരുവാതിര നാളിലാണ് തിരുവാതിര കളി നടത്തിയിരുന്നതെങ്കിൽ ഗുജറാത്തി സ്ത്രീകൾ നവരാത്രി നാളുകളിലാണ് ഗർബ ആഘോഷിക്കുന്നത്. ഈ സമയങ്ങളിൽ ഗുജറാത്തിലെ എല്ലാ നാട്ടിൻപുറങ്ങളിലും സ്ത്രീകൾ വട്ടം ചേർന്ന് ഗർബ കളിക്കാറുണ്ട്.

ഗർബ ആഘോഷം കാണാൻ ആഗ്രഹിക്കുന്നെങ്കിൽ നിങ്ങൾക്ക് ഗുജറാത്തി‌ലെ വഡോദരയിലേക്ക് യാത്ര പോകാം. വഡോദരയിൽ എന്താ‌ണ് പ്രത്യേകത എന്ന് അറിയാൻ സ്ലൈഡുകളിലൂടെ നീ‌‌ങ്ങാം.

വഡോദരയിലെ ആഘോഷം

വഡോദരയിലെ ആഘോഷം

സഞ്ചാരികൾക്കിടയിൽ വളരെ പ്രശസ്തമാണ് വഡോദരയിലെ ഗർബ ആഘോഷം. ഏകദേശം 30,000 ആളുകൾ ഓരോ രാത്രി‌യിലേയും ആഘോഷത്തിൽ പങ്കെടുക്കാൻ ഇവിടെ എത്തിച്ചേരാരുണ്ട്.
Photo Courtesy: Brendan Lally

തിരക്കിന് കാരണം

തിരക്കിന് കാരണം

വളരെ ഓർഗനൈസ്ഡ് ആയി നടക്കുന്ന ഒരു ആഘോഷമാണ് വദോഡരയിലെ നവരാത്രി ആഘോഷം. നഗരത്തിലെ 140 സംഘടനകൾ ചേ‌ർന്നാണ് ഈ ആഘോഷം നടത്തുന്നത്. ആഘോഷത്തിൽ പങ്കെടുക്കാൻ മുൻകൂ‌ട്ടി റെജിസ്റ്റർ ചെയ്യണം.

Photo Courtesy: AJ Arora

പേരിന് പിന്നിൽ

പേരിന് പിന്നിൽ

ഗർഭം എന്നാണ് ഗർബ എന്ന സംസ്കൃത വാക്കിന്റെ അർത്ഥം. നടുക്ക് കത്തിച്ച് വച്ച മൺചിരാതിന് ചുറ്റുമായാണ് സ്ത്രീകൾ നൃത്തം വയ്ക്കുന്നത്. ഗർഭപാത്രത്തിൽ വളരുന്ന ജീവനെയാണ് ഇത് പ്രതിനിതീലരിക്കുന്നത്. ദുർഗയെ പ്രീതി പെടുത്താനാണ് ഈ നൃത്തം.

Photo Courtesy: NishenduTX

വൃത്താകൃതിയിൽ

വൃത്താകൃതിയിൽ

വൃത്താകൃതിയിൽ ആണ് സ്ത്രീകൾ നൃത്തം വയ്ക്കുന്നത്. ജീവിത ചക്രത്തെയാണ് ഈ വൃത്തം സൂചി‌പ്പിക്കുന്നത്.

Photo Courtesy: Donald Judge

ഗാനം

ഗാനം

ഗർബ നൃത്തത്തിനിടെ ദേവിയെ സ്തുതിച്ചുകൊണ്ടുള്ള ലളി‌തമായ ഗാനമാണ് ആല‌പിക്കാറുള്ളത്.

Photo Courtesy: Donald Judge

വഡോദരയെക്കുറിച്ച്

വഡോദരയെക്കുറിച്ച്

നവരാത്രി ആഘോഷങ്ങള്‍ക്ക് പ്രശസ്തമാണ് വഡോദര നഗരം. പാട്ടും ആട്ടവും ദീപാലങ്കാരങ്ങളുമൊക്കെയായി വിപുലമായാണ് നവരാത്രി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. വിശദമായി വായിക്കാം

Photo Courtesy: Tanay Bhatt
എത്തി‌ച്ചേരാൻ

എത്തി‌ച്ചേരാൻ

ഗതാഗത സംവിധാനം കാര്യക്ഷമമാക്കുന്നതിനായി വഡോദരയെ ഡല്‍ഹി, അഹമ്മദാബാദ്, ഗാന്ധിനഗര്‍, മുംബൈ തുടങ്ങിയ നഗരങ്ങളുമായി ബന്ധിപ്പിച്ചിട്ടുണ്ട്. വഡോദരയുടെ നിരത്തുകളില്‍ ധാരാളമായുള്ള ബസ്സുകള്‍, ഓട്ടോറിക്ഷകള്‍, ടാക്സികള്‍ എന്നിവ നഗരത്തിനുള്ളിലെ സഞ്ചാരം എളുപ്പമാക്കുന്നു. വിശദമായി വായിക്കാം

Photo Courtesy: Lokeshd
Read more about: gujarat navaratri vadodara
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X