Search
  • Follow NativePlanet
Share
» »പുരിയിലൂടെ ഒറ്റയ്ക്ക് നടക്കാൻ ആഗ്രഹിക്കുന്നവർക്ക്

പുരിയിലൂടെ ഒറ്റയ്ക്ക് നടക്കാൻ ആഗ്രഹിക്കുന്നവർക്ക്

By Maneesh

എഴുപതുകളിലെ ഹിപ്പികളുടെ ഹാങ് ഔട്ട് സ്ഥലമായ പുരിക്ക് ഏത് കാലത്തും സഞ്ചാരികളെ ആകർഷിപ്പിക്കുന്ന ഒരു വശ്യതയുണ്ട്. ഇന്ത്യയുടെ കിഴക്കൻ തീരദേശ നഗരങ്ങളിൽ ഒന്നായ പുരി ബാക്ക് പാകേഴ്സിനെ പറുദീസ കൂടിയാണ്. ഒറ്റയ്ക്കും കൂട്ടത്തോടെയും സഞ്ചാ‌രികളെ പുരിയിലേക്ക് എത്തിച്ചേരാൻ പ്രേരിപ്പിക്കുന്ന നിരവധി കാര്യങ്ങളുണ്ട്.

‌ബുള്ളറ്റുമായി നാടു ചുറ്റാൻ എത്തു‌ന്ന ന്യൂജെൻ ഫ്രീക്കൻപിള്ളേരെ പുരി വശീകരിക്കുന്നത് ശാന്തസുന്ദരമായ ബീച്ചുകൾ കാട്ടി തന്നെ‌യാണ്. ഭാരതത്തിലെ ഏഴ് പുണ്യ നഗരങ്ങളിൽ ഒന്നായ പുരിയെ പ്രശസ്തമാക്കുന്നത് അവിടുത്തെ ക്ഷേത്രങ്ങളും ക്ഷേത്രങ്ങളിലെ ആഘോഷങ്ങളും കൂടിയാണ് എന്ന വസ്തുത ഒഴിവാക്കാൻ ആകില്ല.

തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളില്‍ ഒന്നാണ് പുരിതീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളില്‍ ഒന്നാണ് പുരി

കണ്ടിരിക്കേണ്ടാതാണ് കൊണാര്‍ക്ക് ക്ഷേത്രത്തിന്റെ ശില്പ ഭംഗി !കണ്ടിരിക്കേണ്ടാതാണ് കൊണാര്‍ക്ക് ക്ഷേത്രത്തിന്റെ ശില്പ ഭംഗി !

ഒഡീഷെയെന്നാല്‍ ബീച്ചുകളാണ്; ഹരം കൊളിക്കു‌ന്ന 5 ബീച്ചുകള്‍ പരിചയപ്പെടാം

പുരിയിലേക്ക് യാത്ര പോകാം

പുരിയിലേക്ക് യാത്ര പോകാം

ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ കിഴക്കൻ തീരങ്ങളിലൂടെ യാത്ര ചെയ്യാൻ കൊതിക്കുന്നവർക്ക് ചെന്നൈയിൽ നിന്ന് പുരിയിലേക്ക് യാത്ര പോകാം. ഏകദേശം 20 മണിക്കൂർ നീളുന്നതാണ് ട്രെയിൻ യാത്ര. കൽക്കട്ടയിൽ നിന്ന് 9 മണിക്കൂർ ട്രെയിനിൽ യാത്ര ചെയ്യണം പുരിയിൽ എത്തി‌ച്ചേരാൻ.
Photo Courtesy: Smeet Chowdhury

താമസിക്കാൻ

താമസിക്കാൻ

പുരി റെയിൽവെ സ്റ്റേഷനിൽ ഇറങ്ങി 15 മിനുറ്റ് നടന്നാൽ സി ടി റോഡിൽ എത്തിച്ചേരാം. സഞ്ചാരികൾക്ക് തങ്ങാൻ പറ്റിയ നിരവധി ഹോട്ടലുകൾ കാണാം. 600 രൂപ മുതൽ 6000 രൂപ വരെ നിരക്കുകളിൽ ഇവിടെ മുറികൾ വാടകയ്ക്ക് ലഭിക്കും.
Photo Courtesy: Syed Abdul Khaliq

ഭക്ഷണം

ഭക്ഷണം

അന്തർദേശിയ നിലവാരം പുലർത്തുന്ന മേ‌ൽത്തരം റെസ്റ്റോറെന്റുകളുടെ ഒരു നിര തന്നെയുണ്ട് പുരിയിൽ. ഇന്ത്യയിലെ എല്ലാത്തരം ഭക്ഷണങ്ങളും രുചിച്ച് നോക്കാൻ ഇവിടെ അവസരമുണ്ട്. 40 രൂപ മുത‌ൽ ഇവിടെ ഉച്ച ഭക്ഷണം ലഭ്യമാണ്.
Photo Courtesy: Steve Browne & John Verkleir

ന്യൂ മറൈൻ റോഡ്

ന്യൂ മറൈൻ റോഡ്

പുരി ബീച്ചി‌ന് സമാന്തരമായി നീളുന്ന റോഡാണ് ന്യൂ മറൈൻ റോഡ്. ഇംഗ്ലണ്ടിലെ നഗരമാ‌യ ബ്രിഗ്ടണി‌ലെ സീഫ്രണ്ട് റോഡിനെ ഓർമ്മിപ്പിക്കുന്നതാണ് ഈ റോഡ്. നിരവധി ഫുഡ് സ്റ്റാളുകളും ഷോപ്പുകളും ഈ റോഡിന്റെ അരികിൽ കാണാൻ കഴിയും. സി ടി റോഡിൽ നിന്ന് 20 മിനുറ്റ് യാത്ര ചെയ്താൽ ഇവിടെ എത്താം.
Photo Courtesy: ASIM CHAUDHURI

മരണാനന്തരം

മരണാനന്തരം

ന്യൂ മറൈൻ റോഡ് അവസാനിക്കുന്ന സ്ഥലത്താണ് ഹിന്ദുക്കൾ മൃതദേഹങ്ങൾ ദഹിപ്പിക്കുന്ന സ്ഥലം.
Photo Courtesy: ASIM CHAUDHURI

ക്രാഫ്റ്റ് വില്ലേജ്

ക്രാഫ്റ്റ് വില്ലേജ്

പുരിക്ക് വളരെ അടുത്താണ് രഘുരാജ്‌പൂർ എന്ന പേരിലുള്ള ക്രാഫ്റ്റ് വില്ലേജ്. വിവിധ വർണങ്ങളിലുള്ള വീടുകളാണ് എവിടുത്തെ ഏറ്റവും മനോഹരമായ കാഴ്ച. വീടുകളുടെ ചുമരുകളും മേൽക്കൂരകളുമൊക്കെ വിവിധ തര‌ത്തിലുള്ള ചിത്ര വേലകളാൽ അലംകൃതമാണ്.
Photo Courtesy: Os Rúpias

എത്തി‌‌ച്ചേരാൻ

എത്തി‌‌ച്ചേരാൻ

ക്രാഫ്റ്റ് വില്ലേജിലേക്ക് പു‌രിയിൽ നിന്ന് ബസുകൾ ലഭിക്കും. പുരി ബസ് സ്റ്റേഷനിൽ നിന്ന് രഘുരാജ്പൂരിലേക്കുള്ള ബസിൽ കയറുമ്പോൾ ക്രാഫ്റ്റ് വില്ലേജിലേക്കാണ് നിങ്ങൾക്ക് പോകേണ്ടതെന്ന് പറഞ്ഞാൽ ക്രാഫ്റ്റ് വില്ലേജിന് സമീപ‌ത്തുള്ള ബസ് സ്റ്റോപ്പിൽ നിങ്ങൾ ഇറക്കും.
Photo Courtesy: Steve Browne & John Verkleir

ഒരു കിലോമീറ്റർ

ഒരു കിലോമീറ്റർ

ഒഡീഷയുടെ ഗ്രാമീണ ഭംഗിയിക്കെ കണ്ടുകൊണ്ട് ഏകദേശം 1 കിലോമീറ്റർ നടന്ന് തീർന്നാൽ നിങ്ങൾക്ക് ക്രാഫ്റ്റ് വില്ലേജിൽ എത്തിച്ചേരാം. പുഴയിൽ നിന്ന് തുണി അലക്കുന്നവരേയും ആട്ടിക്കൂട്ടങ്ങളെ നയിക്കുന്ന ഇടയന്മാരേയുമൊക്കെ നിങ്ങൾക്ക് വഴിയിൽ കാണാൻ കഴിയും.
Photo Courtesy: Steve Browne & John Verkleir

ക്രാഫ്റ്റ് വില്ലേജിൽ

ക്രാഫ്റ്റ് വില്ലേജിൽ

ക്രാഫ്റ്റ് വില്ലേജിൽ എത്തുന്നതിന് മുൻപ് നിങ്ങൾക്ക് ‌ചില കരകൗശല വസ്തുക്കളൊക്കെ വിൽക്കുന്ന വീടുകൾ കാണാൻ കഴിയും. ക്രാഫ്റ്റ് വില്ലേജിൽ എത്തിയാൽ ഇത്തര‌ത്തിൽ നിരവധി വീടുകൾ കാണാനാകും.
Photo Courtesy: Steve Browne & John Verkleir

പുരിയേക്കുറിച്ച്

പുരിയേക്കുറിച്ച്

പുരിയേക്കുറിച്ച് വിശദമായി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Photo Courtesy: Nishanth Jois

കൊണാർക്കിലേക്ക്

കൊണാർക്കിലേക്ക്

പുരിയിൽ നിന്ന് 1 മണിക്കൂർ യാത്ര ചെയ്താൽ സൂര്യ ക്ഷേത്രത്തിന്റെ നാടായ കൊണാർക്കിൽ എത്തിച്ചേരാം. വിശദമാ‌യി വായിക്കാം

Photo Courtesy: designadda

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X