Search
  • Follow NativePlanet
Share
» »തെലുങ്ക് ടെക്കികളെ യു എസിൽ എത്തിക്കുന്ന ദൈവം

തെലുങ്ക് ടെക്കികളെ യു എസിൽ എത്തിക്കുന്ന ദൈവം

By Anupama Rajeev

ആന്ധ്രപ്രദേശിൽ നിന്നും തെ‌ലങ്കാനയി‌ൽ നിന്നുമുള്ള നിരവധി സോഫ്റ്റ്‌വയർ എ‌ഞ്ചിനീയർമാർ അമേരിക്ക പോലുള്ള വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്നവരുണ്ട്. ഇവിടെയുള്ളവർക്ക് അമേരിക്കയിൽ എത്താനുള്ള വിസ തടസ്സം മാറ്റു‌ന്ന ഒരു ദൈവമുണ്ട് ഹൈദരബാദിൽ.

ദൈവം എന്ന് പറഞ്ഞാൽ ആൾ ദൈവമൊന്നുമല്ല. സാക്ഷാൽ ദൈവം തന്നെ. വിദേശ‌ത്തേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവരുടെ വിസ ശരിയാക്കി കൊടുക്കുന്ന ആ ദൈവത്തേക്കുറിച്ച് വിശദമായി അറിയാൻ സ്ലൈഡുകളിലൂടെ നീങ്ങാം.

ക്യാമറ കൊണ്ട് വേട്ടയാടാന്‍ ഒരു സ്ഥലംക്യാമറ കൊണ്ട് വേട്ടയാടാന്‍ ഒരു സ്ഥലം

ധനികൻ ആകാൻ ആഗ്രഹിക്കുന്നവർക്ക് പോകാൻ ഒരു ക്ഷേ‌ത്രംധനികൻ ആകാൻ ആഗ്രഹിക്കുന്നവർക്ക് പോകാൻ ഒരു ക്ഷേ‌ത്രം

ഹനുമാനെ മാത്രമല്ല, മാരുതിക്കാറും വെറുക്കുന്ന ഒരു നാട്!ഹനുമാനെ മാത്രമല്ല, മാരുതിക്കാറും വെറുക്കുന്ന ഒരു നാട്!

ഗൂഗിളും ഫേസ്ബുക്കും കൂട്ടായി, ഷാരുഖാന്‍ ഒബാമയുടെ ത‌ലയ്ക്കടിച്ചു!ഗൂഗിളും ഫേസ്ബുക്കും കൂട്ടായി, ഷാരുഖാന്‍ ഒബാമയുടെ ത‌ലയ്ക്കടിച്ചു!

സിഖുക്കാര്‍ക്ക് നേരെ മുഗളന്മാരുടെ ക്രൂരത!സിഖുക്കാര്‍ക്ക് നേരെ മുഗളന്മാരുടെ ക്രൂരത!

01. വിസ ഗോഡ്

01. വിസ ഗോഡ്

തെലങ്കാന സംസ്ഥാനത്ത് ഹൈദരബാദിന് അടു‌ത്തുള്ള ചിൽക്കൂർ ബാലാജി ക്ഷേ‌ത്രത്തിലെ ദൈവമാണ് വിസ ശരിയാക്കി നൽകുന്ന ദൈവം. വിശ്വാസികൾ വിസ ഗോഡ് എന്നാണ് ഈ ദൈവത്തെ വിളിക്കുന്നത്. ആയിരക്കണക്കിന് ആളുകളാണ് തങ്ങളുടെ വിദേശ സഞ്ചാരം സഫലമാകാൻ ഈ ക്ഷേത്രത്തിൽ എത്തിച്ചേരുന്നത്.

02. പഴയ ക്ഷേത്രം

02. പഴയ ക്ഷേത്രം

ഹൈദരബാദ് നഗരത്തിന് സമീ‌പത്തെ ഒരു പ്രാചീ‌ന ക്ഷേത്രമാണ് ഈ ക്ഷേ‌ത്രം. ആന്ധ്രപ്രദേശിലേയും തെലങ്കാനയിലേയും കംപ്യൂട്ടർ ‌പ്രഫഷണലുകളുടെ ‌പ്രിയപ്പെട്ട ക്ഷേത്രമാണ് ഈ ക്ഷേത്രം.

03. വിസ ശരിയായ കഥ

03. വിസ ശരിയായ കഥ

കംപ്യൂട്ടർ പ്രഫഷണലുകളിൽ ചിലർ തങ്ങളുടെ വിദേശ യാത്രയ്ക്കുള്ള തടസ്സം മാറാൻ ഇവിടെ വന്ന് പ്രാർത്ഥിക്കാറുണ്ടായിരുന്നു. അവരുടെ വിസ തടസ്സങ്ങൾ മാറി വിദേശത്ത് പോകാൻ തുടങ്ങിയതോടെയാണ് ഈ ക്ഷേത്രം പ്രശസ്തമാകാൻ തുട‌ങ്ങിയത്.

04. ‌പ്രശസ്തിയുടെ 20 വർഷം

04. ‌പ്രശസ്തിയുടെ 20 വർഷം

ഈ ക്ഷേത്ര‌ത്തിന് ഇത്രയ്ക്ക് പ്രശസ്തി വന്നിട്ട് 20 വർഷമേ ആയിട്ടുള്ളു. വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് ഈ ക്ഷേത്രം ‌തുറക്കുന്നത് ഈ ‌ദിവസങ്ങളിൽ ലക്ഷക്കണക്കിന് വിശ്വാസികൾ എത്താറുണ്ടെന്നാണ് കണക്ക്.

05. പ്രതിഷ്ഠ

05. പ്രതിഷ്ഠ

മഹാവിഷ്ണുവിന്റെ രൂപങ്ങളിലൊന്നായ ബാലാജിയാണ് ഇവിടത്തെ മുഖ്യപ്രതിഷ്ഠ. ശ്രീദേവി,ഭൂദേവി എന്നിവര്‍ ഉപദേവതകളാണ്. വിസാ ബാലാജി എന്നും ഈ പ്രതിഷ്ഠ ഇപ്പോൾ അറിയപ്പെടുന്നുണ്ട്.

06. ഭണ്ഡാരം ഇല്ലാത്ത ക്ഷേത്രം

06. ഭണ്ഡാരം ഇല്ലാത്ത ക്ഷേത്രം

ഈ ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ഇവിടെ യാതൊരു സംഭാവനകളും സ്വീകരിക്കാറില്ല എന്നതാണ്. സംഭാവനപെട്ടികളും മറ്റും ക്ഷേത്രത്തില്‍ കാണാന്‍ കഴിയില്ല.

07. എത്തിച്ചേരാൻ

07. എത്തിച്ചേരാൻ

ഹൈദരബാദിലെ ഉസ്മാന്‍ സാഗര്‍ തടാക കരയില്‍ മെഹ്ദിപട്ടണത്ത് നിന്ന് ഏകദേശം 33 കിലോമീറ്റര്‍ അകലെയാണ് അഞ്ഞൂറുവര്‍ഷത്തോളം പഴക്കമുള്ള ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

08. എല്ലാവരും ഒരു പോലെ

08. എല്ലാവരും ഒരു പോലെ

ദൈവത്തിന് മുന്നില്‍ എല്ലാവരും സമന്‍മാരാണെന്ന സന്ദേശമാണ് ഈ ക്ഷേത്രം നല്‍കുന്നത്. അതുകൊണ്ടുതന്നെ ഇവിടെ വി.വി.ഐ.പികള്‍ക്കും മറ്റും പ്രത്യേക പരിഗണനയൊന്നും നല്‍കാറില്ല.

Read more about: telangana hyderabad temples
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X