വെ‌ള്ളിത്തിരയിലെ വെള്ളച്ചാട്ടങ്ങൾ!
കണ്ടെത്തു
 
കണ്ടെത്തു
 

വെ‌ള്ളിത്തിരയിലെ വെള്ളച്ചാട്ടങ്ങൾ!

Written by:
Published: Monday, April 10, 2017, 10:30 [IST]
Share this on your social network:
   Facebook Twitter Google+ Pin it  Comments

ഓർക്കുന്നില്ലെ റോജയിലെ ആ മധുര ഗാനം, ചിന്ന ചിന്ന ആശൈ... ആ ഗാന രംഗത്തിലെ ഒരു വെള്ളച്ചാട്ടം ഓർമ്മയുണ്ടോ? മണിരത്നം എന്ന സംവിധായക പ്രതിഭ സുന്ദരമായി ഷൂട്ട് ചെയ്ത വെള്ളച്ചാട്ടം. ധർമ്മപുരി ജില്ലയിലെ ഹൊഗെനക്കൽ വെള്ളച്ചാട്ടമാണ് അത്. മിക്കവാറും ഇന്ത്യൻ സിനിമകളുടെ ഗാനരംഗത്ത് ഒരു വെള്ളച്ചാട്ടം കാണിക്കുന്നത് പതിവാണ്. രാംഗോപൽവർമ്മ, ഫറാ ഖാൻ തുടങ്ങിയ ബോളിവുഡ് സംവിധായകരുടെ സിനിമകളിൽ വെള്ളച്ചാട്ടത്തിൽ നനയുന്ന നായികമാരെ കണ്ടിട്ടുണ്ടെങ്കിലും, വെള്ളച്ചാട്ടങ്ങളുടെ സൗന്ദര്യം വളരെ മനോഹരമായി ചിത്രീകരിച്ചിട്ടുള്ളത് ഒരു പക്ഷെ മണിരത്നം തന്നെയായിരിക്കും. ഗുരുവിലും രാവണിലും അദ്ദേഹം ആതിരപ്പള്ളി ചിത്രീകരിച്ചത് എത്ര സുന്ദരമായിട്ടാണ്.

സിനിമകളിൽ അവതരിപ്പിച്ച വെള്ളച്ചാട്ടങ്ങൾ കണ്ടുകൊണ്ട് ഒരു യാത്ര പോയാലോ. കേരളം, തമിഴ്നാട്, കർണാടക, ഗോവ എന്നീ സംസ്ഥാനങ്ങളിലെ അഞ്ച് പ്രശസ്തമായ വെള്ളച്ചാട്ടങ്ങൾ കാണാം. കേരളത്തിലെ ആതിരപ്പള്ളി വെള്ളച്ചാട്ടമാണ് ഏറെ പ്രശസ്തം മണിരത്നം, രാവൺ എന്ന സിനിമയ്ക്ക് വേണ്ടി ഈ വെള്ളച്ചാട്ടം മനോഹരമായി ചിത്രീകരിച്ചതോടെയാണ് ആതിരപ്പള്ളി ഏറെ പ്രശസ്തമായത്.

ഈ അടുത്ത കാലത്ത്, സിനിമയിലൂടെ ഏറെ പ്രശസ്തമായ വെള്ളച്ചാട്ടമാണ് ഗോവയിലെ ദൂത്‌സാഗർ വെള്ളച്ചാട്ടം. ഷാരുഖ് ഖാന്റെ ചെന്നൈ എക്സ്പ്രസ് എന്ന സിനിമയാണ് ഈ വെള്ളച്ചാട്ടത്തെ ഏറേ പ്രശസ്തമാക്കിയത്. ഗോവയിലെ മർഗോവയിലാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.

മൈന എന്ന സിനിമയിലൂടെ തേനിയുടെ സൗന്ദര്യം പ്രേക്ഷകർക്ക് കാണിച്ച് കൊടുത്ത പ്രഭുസോളമൻ എന്ന സംവിധായകന്റെ രണ്ടാമത്തെ സിനിമയായ കുംകിയിലും ഉണ്ട് ഒരു വെള്ളച്ചാട്ടം. അതിലെ നായിക നായകനെ കൂട്ടികൊണ്ടുപോയി തന്റെ പ്രണയം അറിയിക്കുന്നത് ഈ വെള്ളച്ചാട്ടത്തിന്റെ സാന്നിധ്യത്തിലാണ് ആ വെള്ളച്ചാട്ടം ഏതാണെന്ന് അറിയണ്ടേ?

ജോഗ്ഫാൾസ്

അല്ലിയെ ഓർമ്മയില്ലെ? കുംകിയിലെ ബൊമ്മനെ സ്നേഹിച്ച അല്ലി എന്ന പാവം പെൺകുട്ടി. അവൾ ഒരു ദിവസം ബൊമ്മനേയും കൂട്ടി ഒരു വെള്ളച്ചാട്ടത്തിന് അരികിൽ കൊണ്ടുപോയില്ലെ. ആ വെള്ളച്ചാട്ടമാണ് ജോഗ് ഫാൾസ്.

ശരാവതി നദിയിൽ

ശരാവതി നദിയിലാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. 830 അടിയോളം കുത്തനെ താഴേക്ക് പതിക്കുന്ന ഈ വെള്ളച്ചാട്ടം നിരവധി സിനിമകളിൽ നാം കണ്ടിട്ടുണ്ട്. എന്നാൽ കുംകിയിൽ മാത്രമെ അതിന്റെ ഏറ്റവും മുകളിൽ നിന്നുള്ള ദൃശ്യം കാണാൻ സാധിച്ചത്.

സാഗര

ഷിമോഗ ജില്ലയിലുള്ള സാഗരയാണ് ജോഗ് ഫാള്‍സിന് സമീപത്തുള്ള ടൗണ്‍. സാഗരയില്‍നിന്നും ജോഗ് ഫാള്‍സിലേക്ക് നിരവധി ബസ്സുകള്‍ ലഭ്യമാണ്. ജോഗ് ഫാള്‍സിലേക്ക് കാര്‍വ്വാര്‍ നിന്നും ഹൊന്നേവാര്‍ നിന്നും ബസ്സും ടാക്‌സിയുമടക്കമുള്ള വാഹനങ്ങള്‍ ലഭിക്കും.
Photo Courtesy: BostonMA

ഹൊഗനക്കൽ വെള്ളച്ചാട്ടം

ചിന്ന ചിന്ന ആശൈ എന്ന പാട്ടിലെ രംഗത്തിലൂടെയാണ് ഹൊഗനക്കൽ വെള്ളച്ചാട്ടം ഏറെ പ്രശസ്തമായത്. സാമുറായി, റിഥം, തുടങ്ങിയ തമിഴ് സിനിമകളിലും സന്തോഷ് ശിവന്റെ ഷാരുഖ് ഖാൻ ചിത്രമായ അശോകയിലും നമ്മൾ ഈ വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം ആസ്വദിച്ചതാണ്.
Photo Courtesy: Ezhuttukari

ഇന്ത്യയിലെ നയാഗ്ര

ഇന്ത്യയിലെ നയാഗ്ര എന്നാണ് ഹൊഗനക്കൽ വെള്ളച്ചാട്ടം അറിയപ്പെടുന്നത്. തമിഴ്നാട്ടിൽ കർണാടക അതിർത്തിയിലാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ധർമ്മപുരിയിൽ നിന്ന് 46 കിലോമീറ്റർ അകലെയായാണ് ഹൊഗനക്കൽ. ബാംഗ്ലൂരിൽ നിന്ന് 151 കിലോമീറ്റർ ആണ് ഇവിടേയ്ക്കുള്ള ദൂരം.
Photo Courtesy: Gowthampavithra

അതിരപ്പള്ളി വെള്ളച്ചാട്ടം

മണിരത്നം സംവിധാനം ചെയ്ത ഗുരു, രാവൺ എന്നീ സിനിമകളിലൂടെയാണ് അതിരപ്പള്ളി ഏറ്റവും ശ്രദ്ധേയമാകുന്നത്. പയ്യാ എന്ന സിനിമയിലെ അടട മഴട എന്ന് തുടങ്ങുന്ന സൂപ്പർഹിറ്റ് ഗാനത്തിലെ ചിലരംഗങ്ങളും ഇവിടെ നിന്നാണ് ചിത്രീകരിച്ചിട്ടുള്ളത്.

 

മുകുന്ദപുരം താലൂക്കിൽ

തൃശ്ശൂര്‍ ജില്ലയിലെ മുകുന്ദപുരം താലൂക്കിലാണ്‌ അതിരപ്പള്ളി സ്ഥിതി ചെയ്യുന്നത്‌. തൃശ്ശൂരില്‍ നിന്ന്‌ 60 കിലോമീറ്റര്‍ അകലെയുള്ള അതിരപ്പള്ളി ഒരു ഫസ്റ്റ്‌ ഗ്രേഡ്‌ പഞ്ചായത്താണ്‌. കൊച്ചിയില്‍ നിന്ന്‌ 70 കിലോമീറ്റര്‍ അകലെയാണ്‌ ആതിരപ്പള്ളി.

ധൂത് സാഗർ വെള്ളച്ചാട്ടം

രോഹിത് ഷെട്ടിയുടെ സൂപ്പർ പിക്ചറൈസേഷനിലൂടെ ശ്രദ്ധേയമായ വെള്ളച്ചാട്ടമാണ് ധൂത് സാഗർ വാട്ടർ ഫാൾ. ചെന്നൈ എക്സ്പ്രസിൽ സത്യരാജ് അവതരിപ്പിക്കുന്ന ദുർഗേശ്വര അഴക് സുന്ദരത്തിന്റെ നാട്ടിലെ റെയിൽവെ സ്റ്റേഷൻ കാണിക്കുന്നത് ധൂത് സാഗർ വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തിലാണ്.

സാഗരത്തിന്‍റെ ക്ഷീരം

സാഗരത്തിന്‍റെ ക്ഷീരം എന്നാണ് ദൂത് സാഗര്‍ എന്ന വാക്കിന്റെ അർത്ഥം. പനാജിയില്‍ നിന്ന് ഏകദേശം 60 കിലോമീറ്റര്‍ അകലെയായി കര്‍ണടക - ഗോവ അതിര്‍ത്തിയിലാണ്‌ വിസ്മയകരമായ ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Samson Joseph

കുട്രാളം വെള്ളച്ചാട്ടം

നിരവധി തമിഴ് സിനികളിൾ കണ്ടിട്ടുള്ള ഒരു വെള്ളച്ചാട്ടമാണ് കുട്രാളം വെള്ളച്ചാട്ടം. നിരവധി ഹെൽത്ത് റിസോർട്ടുകൾ നിറഞ്ഞ കുട്രാളം സൗത്തിന്റെ സ്പാ എന്ന പേരിൽ ആണ് അറിയപ്പെടുന്നത്. സമുദ്ര നിരപ്പിൽ നിന്ന് 170 കിലോമീറ്റർ ഉയരത്തിൽ ആയി തിരുനെൽവേലിയിലെ ശിരുവാണിയിലാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Mdsuhail at English Wikipedia

ഒൻപത് വെള്ളച്ചാട്ടങ്ങൾ

മധുരയിൽ നിന്ന് 160 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടം ഒൻപത് വെള്ളച്ചാട്ടങ്ങളുടെ സംഗമമാണ്. പേരരുവി, ചിത്ര അരുവി, സെമ്പക ദേവി ഫാൾസ്, തേൻ അരുവി, അയിന്ത് അരുവി, പുലി അരുവി, പഴയ കുട്രാളം, പുതുഅരുവി, പഴത്തോട്ട അരുവി എന്നിവയാണ് ആ ഒൻപത് വെള്ളച്ചാട്ടങ്ങൾ.
Photo Courtesy: PREVRAVANTH at en.wikipedia

English summary

Waterfalls in India That Got Famous in Movies

Here is the list of five waterfalls in India that got famous in movies
Please Wait while comments are loading...