Search
  • Follow NativePlanet
Share
» »കര്‍ണാടകയില്‍ മണ്‍സൂണ്‍ ട്രെക്കിംഗിന് പറ്റിയ വെള്ളച്ചാട്ടങ്ങള്‍

കര്‍ണാടകയില്‍ മണ്‍സൂണ്‍ ട്രെക്കിംഗിന് പറ്റിയ വെള്ളച്ചാട്ടങ്ങള്‍

By Maneesh

മഴക്കാലം കര്‍ണാടകയുടെ മലമേടുകളെ അലങ്കരിക്കുന്നത് ഹരിതഭംഗി കൊണ്ട് മാത്രമല്ല. ഇരമ്പി ആര്‍ക്കുന്ന വെള്ളച്ചാട്ടങ്ങളാണ് കര്‍ണാടകയുടെ മലമേടുകളെ കൂടുതല്‍ മനോഹരമാക്കുന്നത്. തകര്‍ത്തുപെയ്യുന്ന മഴയാണ് കര്‍ണാടകയിലെ മലനിരകളില്‍ നിന്ന് ഒഴുകി വരുന്ന നദികളില്‍ രൂപപ്പെടുത്തുന്ന വെള്ളച്ചാട്ടങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരുന്നത്.

ഹരിതഭംഗിയുടെ പശ്ചാത്തലത്തിൽ പാൽനുരപോലെ പതഞ്ഞ് ചാടുന്ന വെള്ളച്ചാട്ടങ്ങൾ കാണാൻ കർണാടകയുടെ മലമേടുകളിലേക്ക് ട്രെക്കിംഗ് നടത്താൻ നിരവധി ആളുകളാണ് എത്തിച്ചേരുന്നത്. കർണാടകയിലെ സുന്ദരമായ ചില വെള്ളച്ചാട്ടങ്ങൾ കാണാം

വായിക്കാം: ബാംഗ്ലൂരിന് സമീപത്തുള്ള വെള്ളച്ചാട്ടങ്ങൾ

ജോഗ് ഫാൾസ്

ജോഗ് ഫാൾസ്

വളരെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമാണ് ജോഗ് ഫാള്‍സ്, അതുകൊണ്ടുതന്നെ യാത്രാസൗകര്യങ്ങളുടെ കാര്യത്തില്‍ അനുഗ്രഹീതവുമാണ് ഇവിടം. ഷിമോഗ ജില്ലയിലുള്ള സാഗരയാണ് ജോഗ് ഫാള്‍സിന് സമീപത്തുള്ള ടൗണ്‍. സാഗരയില്‍നിന്നും ജോഗ് ഫാള്‍സിലേക്ക് നിരവധി ബസ്സുകള്‍ ലഭ്യമാണ്. ജോഗ് ഫാള്‍സിലേക്ക് കാര്‍വ്വാര്‍ നിന്നും ഹൊന്നേവാര്‍ നിന്നും ബസ്സും ടാക്‌സിയുമടക്കമുള്ള വാഹനങ്ങള്‍ ലഭിക്കും. വിശദമായ വായനയ്ക്ക്

Photo Courtesy: SajjadF
അബ്ബി ഫാൾസ്

അബ്ബി ഫാൾസ്

മടിക്കേരി നഗരത്തില്‍ നിന്നും 78കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ അബ്ബി വെള്ളച്ചാട്ടമായി. കൂര്‍ഗില്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശകരെത്തുന്ന ഒരു സ്ഥലമാണ് ഈ വെള്ളച്ചാട്ടം. സഞ്ചാരികളെപ്പോലെതന്നെ സിനിമ ചിത്രീകരണസംഘങ്ങളുടെ സ്ഥിരം താവളം കൂടിയാണിത്. വെള്ളച്ചാട്ടവും സമീപത്തെ പച്ചപ്പുമെല്ലാം ചേര്‍ന്ന് നിര്‍വ്വചിക്കാനാവാത്ത ഒരു ഭാവം നമ്മുടെ ഉള്ളിലുണ്ടാക്കും. ആദ്യകാലത്ത് ഇതിനെ ജെസ്സി ഫാള്‍സ് എന്നാണ്രേത വിളിച്ചിരുന്നത്. വിശദമായ വായനയ്ക്ക്

Photo Courtesy: Abhijitsathe

ബണ്ഡാജെ ഫാൾസ്

ബണ്ഡാജെ ഫാൾസ്

കർണാടകയിലെ പ്രശസ്തമായ ഒരു ടൂറിസ്റ്റ് കേന്ദ്രമാകുകയാണ് പശ്ചിമ ഘട്ട‌ത്തിലെ ബാണ്ഡജെ ഫാൾസ്. ട്രെക്കിംഗിന് പറ്റിയ സുന്ദര സ്ഥലമാണ് ഇത്. ഇവിടേയ്ക്ക് പ്രധാനമായി രണ്ട് വിധത്തിൽ എത്തിച്ചേരാം. മംഗലാപുരം ഉജിരെ വഴിയാണ് ഒന്ന്. ഉജിരെയിൽ നിന്ന് 25 കിലോമീറ്റർ അകലെയാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. ഉജിരെയിൽ നിന്ന് ചാർമാഡിഗഡ് വഴി ഇവിടെ എത്തിച്ചേരാം.
Photo Courtesy: Sumesh Always

ബർകന വെള്ളച്ചാട്ടം

ബർകന വെള്ളച്ചാട്ടം

രാജ്യത്തെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടങ്ങളില്‍ മറ്റൊന്നാണിത്. 850 അടിയാണ് ഇതിന്റെ ഉയരം. അഗുംബെയില്‍ നിന്നും ഏഴ് കിലോമീറ്റര്‍ ദൂരത്തായി ഷിമോഗ ജില്ലയിലാണ് ഈ വെള്ളച്ചാട്ടം. സീത നദിയിലാണ് ഈ വെള്ളച്ചാട്ടമുള്ളത്. പശ്ചിമഘട്ടത്തിലെ ഗുംബോ ഘട്ട് വഴി മലകയറിവേണം ഇവിടെയെത്താന്‍. മോട്ടോര്‍ബൈക്കില്‍ ഇവിടെയെത്താന്‍ സൌകര്യമുണ്ട്. വിശദമായ വായനയ്ക്ക്

ചുഞ്ചനകട്ടെ വെള്ളച്ചാട്ടം

ചുഞ്ചനകട്ടെ വെള്ളച്ചാട്ടം

കർണാടകയിലെ കാവേരി നദിയിലാണ് ഈ വെള്ളച്ചാട്ടം. മൈസൂർ ജില്ലയിലെ കൃഷ്ണ‌രാജ നഗർ താലുക്കിലെ ചുഞ്ചനകാട്ടെ എന്ന ഗ്രാമത്തിലാണ് ഈ വെള്ളച്ചാട്ടം.

Photo Courtesy: Rks 80

ദേവരഗുംഡി

ദേവരഗുംഡി

കർണാടകയിലെ പാട്ടി മലനിരയുടെ താഴ്വരയിൽ സ്ഥിതി ചെയ്യുന്ന പ്രശ്സ്തമായ മല്ലികാർജുന ക്ഷേത്രത്തിൽ നിന്ന് 1.5 കിലോമീറ്റർ അകലെയായാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. സ്വകാര്യ വ്യക്തിയുടെ അടയ്ക്കാത്തോട്ടത്തിലൂടെയാണ് ഇവിടേയ്ക്കുള്ള ട്രെക്കിംഗ്.

Photo Courtesy: Kkmahesh

ഗോകാക് വെള്ളച്ചാട്ടം

ഗോകാക് വെള്ളച്ചാട്ടം

കർണാടകയിലെ ബെൽഗാം ജില്ലയിലെ ഘട്ടപ്രഭാ നദിയി‌ൽ രൂപപ്പെട്ടിരിക്കുന്ന വെള്ളച്ചാട്ടമാണ് ഗോകാക് വെള്ളച്ചാട്ടം. ഗോകാകിൽ നിന്ന് 6 കിലോമീറ്റർ അകലെയായാണ് ഈ വെള്ളച്ചാട്ടം

Photo Courtesy: Abhijitsathe

ഹനുമാൻ ഗുണ്ടി ഫാൾസ്

ഹനുമാൻ ഗുണ്ടി ഫാൾസ്

100 അടി ഉയരമുള്ള ഈ വെള്ളച്ചാട്ടവും പരിസരവും ചേര്‍ന്നൊരുക്കുന്ന കാഴ്ച മനോഹരമാണ്. കുദ്രെമുഖ് ദേശീയോദ്യാനത്തിലെ മലനിരകളിലാണ് ഈ വെള്ളച്ചാട്ടമുള്ളത്. ട്രക്കിങ് പ്രിയരുടെ ഇഷ്ടകേന്ദ്രമാണ് ഈ ഭാഗം. ഒക്ടോബര്‍ മുതല്‍ മെയ് വരെയുള്ള കാലമാണ് ഇവിടെ ട്രക്കിങിന് അനുയോജ്യം. കര്‍ക്കളയ്ക്കും ലാഘ്യ അണക്കെട്ടിനും ഇടയിലായിട്ടാണ് ഈ വെള്ളച്ചാട്ടം. വിശദമായ വായനയ്ക്ക്

Photo Courtesy: vinay
ഹെബ്ബെ ഫാൾസ്

ഹെബ്ബെ ഫാൾസ്

കെമ്മനഗുണ്ടിയിലെ പ്രധാന കാഴ്ചകളില്‍ ഒന്നാണ് ഹെബ്ബെ വെള്ളച്ചാട്ടം. 168 മീറ്റര്‍ ഉയരത്തില്‍ നിന്നാണ് വെള്ളം വീഴുന്നത്. ഒരു കാപ്പിത്തോട്ടത്തിന് നടുവിലൂടെയാണ് വെള്ളം താഴേയ്ക്ക് ഒഴുകിവീഴുന്നത്. നടന്നും, വാഹനങ്ങളിലും വെള്ളച്ചാട്ടത്തിന്റെ താഴേ ഭാഗംവരെ എത്താന്‍ കഴിയും. രണ്ട് ഭാഗങ്ങളായിട്ടാണ് വെള്ളം താഴേയ്ക്കുവീഴുന്നത് ഇതില്‍ വലിയ വെള്ളച്ചാട്ടത്തെ ദൊഡ്ഡ ഹെബ്ബെയെന്നും ചെറുതിനെ ചിക്ക ഹെബ്ബെയെന്നുമാണ് പറയുന്നത്. വിശദമായ വായനയ്ക്ക്

Photo Courtesy: Srinivasa83
ഇരുപ്പു ഫാൾസ്

ഇരുപ്പു ഫാൾസ്

വീരാജ്‌പേട്ടില്‍ നിന്നും 48 കിലോമീറ്ററും, മടിക്കേരിയില്‍ നിന്നും നാഗര്‍ഹോളെ ഹൈവേയില്‍ 80 കിലോമീറ്ററും സഞ്ചരിച്ചാല്‍ ഇരുപ്പു ഫാള്‍സില്‍ എത്താം. കേരളത്തിലെ വയനാട് ജില്ലയില്‍ നിന്നും വളരെ അടുത്താണിത്.മഹാശിവരാത്രി സമയത്ത് ഇവിടെ മുങ്ങിക്കുളിച്ചാല്‍ സര്‍വ്വപാപങ്ങളും അകലുമെന്നാണ് വിശ്വാസം. മഴക്കാലത്ത് പശ്ചിമഘട്ടത്തില്‍ കനത്ത മഴയുണ്ടാകുന്നതിനാല്‍ത്തന്നെ വെള്ളച്ചാട്ടത്തിനും ആ സമയത്ത് ശക്തികൂടും. വിശദമായ വായനയ്ക്ക്

Photo Courtesy: Philanthropist 1
കാലഹസ്തി ഫാൾസ്

കാലഹസ്തി ഫാൾസ്

22 മീറ്റര്‍ ഉയരമുള്ള ഈ വെള്ളച്ചാട്ടത്തിന് കാലഹസ്തി വെള്ളച്ചാട്ടമെന്നും കല്ലത്തിഗിരി വെള്ളച്ചാട്ടമെന്നുമെല്ലാം പേരുകളുണ്ട്. അഗസ്ത്യമുനിയുമായി ബന്ധമുള്ളതാണ് ഈ വെള്ളച്ചാട്ടമെന്നാണ് തദ്ദേശീയര്‍ പറയുന്നത്. വിജയനഗര കാലത്ത് പണിത വീരഭ്ദ്ര ക്ഷേത്രം വെള്ളച്ചാട്ടത്തിനടുത്തായിട്ടാണ് സ്ഥിതിചെയ്യുന്നത്. വിശദമായ വായനയ്ക്ക്

Photo Courtesy:Vinayak Kulkarni
മഗോഡ് ഫാൾസ്

മഗോഡ് ഫാൾസ്

യെല്ലാപ്പൂരില്‍ നിന്നും 19 കിലോമീറ്റര്‍ അകലെ മഗോഡ് ഗ്രാമത്തിലാണ് ഈ വെള്ളച്ചാട്ടം. ബേഡ്തി നദിയിലാണ് ഈവെള്ളച്ചാട്ടമുള്ളത്. രണ്ട് തട്ടുകളിലായി 650 അടി ഉയരത്തില്‍ നിന്നാണ് വെള്ളം വീഴുന്നത്. ജെനുകല്ലുഗുഡ സണ്‍സെറ്റ് പോയിന്റില്‍ നിന്നും വളരെ അടുത്താണ് ഈ സ്ഥലം. വിശദമായ വായനയ്ക്ക്

Photo Courtesy: Prad.gk
മുത്യാല മടവു

മുത്യാല മടവു

ബാംഗ്ലൂരിൽ നിന്ന് 43 കിലോമീറ്റർ അകലെയാണ് മുത്യാല മടവു സ്ഥിതി ചെയ്യുന്നത്. ബാംഗ്ലൂരിൽ നിന്ന് ഹോസൂർ റോഡിലൂടെ സഞ്ചരിച്ച് ഇലക്ട്രോണിക് സിറ്റി കഴിഞ്ഞ് ചന്ദ്രാപുരയിൽ നിന്ന് അനേക്കൽ വഴി ഇവിടെ എത്തിച്ചേരാനാവും. സുന്ദരമായ ചെറിയ ഒരു വെള്ളച്ചാട്ടമാണ് മുത്യാല മടവു. പേൾ വാലിയെന്നും ഇത് അറിയപ്പെടുന്നു. മഴക്കാലത്താണ്, പ്രത്യേകിച്ച് ഓഗസ്റ്റ് മുതൽ നവംബർ വരെയുള്ള സമയമാണ് ഇവിടെ സന്ദർശിക്കാൻ നല്ലത്. പവിഴം എന്ന് അർത്ഥം വരുന്ന മുത്യാല, കുളം എന്ന് അർത്ഥം വരുന്ന മടവു എന്നി കന്നഡ വാക്കുകളിൽ നിന്നാണ് ഈ സ്ഥലത്തിന് ആ പേര് ഉണ്ടായത്.

Photo Courtesy: Arun Katiyar

മേക്കേ ദാട്ടു

മേക്കേ ദാട്ടു

ബാംഗ്ലൂരിൽ നിന്ന് കനകപുര വഴി 93 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെയെത്താം. കാവേരി നദിയുടെ കൈവഴിയായി ഒഴുകുന്ന ചാലാണ് ഇത്. മേക്കേ ദാട്ടു എന്ന കന്നട വാക്കിന്റെ അർത്ഥം ആടിന്റെ ചാട്ടം എന്നാണ്. ആടുകൾക്ക് സുഗമമായി ഒരു കരയിൽ നിന്ന് അടുത്ത കരയിലേക്ക് ചാടാവുന്നതിലാണ് ഈ പേരു വന്നത്. കാവേരി ഇടുങ്ങിയ പാറക്കൂട്ടങ്ങൾക്ക് ഇടയിലൂടെ ഒഴുകുമ്പോൾ വെള്ളം കൂടുതൽ ശക്തമായാണ് ഒഴുകുക. ഇതാണ് ഇതിന് ഒരു വെള്ളച്ചാട്ടത്തിന്റെ പ്രതീതി ഉണ്ടാക്കുന്നത്. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള സമയമാണ് സന്ദർശനത്തിന് അനുകൂലം.

Photo Courtesy: Karthik Prabhu

സത്തൊഡി ഫാൾസ്

സത്തൊഡി ഫാൾസ്

കര്‍ണാടകത്തിലെ ഏറ്റവും മനോഹരമായ വെള്ളച്ചാട്ടങ്ങളില്‍ ഒന്നാണിത്. കല്ലരമനെഘട്ടനടുത്തായിട്ടാണ് ഈ വെള്ളച്ചാട്ടം. ഒട്ടേറെ ചെറിയ അരുവികളില്‍ നിന്നാണ് ഈ വെള്ളച്ചാട്ടം രൂപപ്പെടുന്നത്. യെല്ലാപ്പൂര്‍ പട്ടണത്തില്‍ നിന്നും 25 കിലോമീറ്റര്‍ അകലെ ഗണേശ്ഗുഡി ഫോറസ്റ്റ് റേഞ്ചിലാണ് ഈ വെള്ളച്ചാട്ടം. ഉത്തര കന്നഡ ജില്ലയിലെ മിനി നയാഗ്രയെന്നാണ് സത്തൊഡി വെള്ളച്ചാട്ടത്തെ വിശേഷിപ്പിക്കുന്നത്. വിശദമായ വായനയ്ക്ക്

Photo Courtesy: Hema Priyadharshini
ശിവാനസമുദ്രം

ശിവാനസമുദ്രം

ബാംഗ്ലൂരിൽ നിന്ന് 110 കിലോമീറ്റർ അകലെയാണ് ശിവാന സമുദ്രം സ്ഥിതി ചെയ്യുന്നത്. മൈസൂരിൽ നിന്ന് 83 കിലോമീറ്ററും ഹാസനിൽ നിന്ന് 83 കിലോമീറ്ററുമാണ് ഇവിടേയ്ക്കുള്ള ദൂരം. ശിവാനസമുദ്രത്തിലെത്തുന്ന സഞ്ചാരികള്‍ നിശ്ചയമായും കണ്ടിരിക്കേണ്ട ഒന്നാണ് ശിവനസമുദ്രം വെള്ളച്ചാട്ടം. കാവേരിനദിയുടെ ഗഗന ചുക്കി, ഭരചുക്കി എന്നീ രണ്ടു കൈവഴികള്‍ ഇരുനൂറടി താഴേക്കു പതിച്ചാണ് ഈ വെള്ളച്ചാട്ടമുണ്ടാകുന്നത്. ഏഷ്യയിലെ ആദ്യത്തെ ഹൈഡ്രോ ഇലക്ട്രിക് പവര്‍ സ്റ്റേഷന്‍ ഇവിടെയാണ് നിലകൊള്ളുന്നത്. കൂടുതൽ വായിക്കാം

Photo Courtesy: Bgajanan

സിരിമാനെ ഫാള്‍സ്

സിരിമാനെ ഫാള്‍സ്

ശൃംഗേരി ടൗണില്‍നിന്നും ഏകദേശം 20 കിലോമീറ്റര്‍ ദൂരമുണ്ട് സിരിമാനെ ഫാള്‍സിലേക്ക്. കര്‍ണാടകയിലെ പശ്ചിമഘട്ട നിരകളിലെ നിരവധി വെള്ളച്ചാട്ടങ്ങളില്‍ ഒന്നാണ് സിരിമാനെ ഫാള്‍സ്. വളരെ ചെറുതും എന്നാല്‍ പ്രകൃതിഭംഗി കൊണ്ട് വളരെ മനോഹരവുമാണ് സിരിമാനെ ഫാള്‍സ്. മഴക്കാലത്തിന് ശേഷമുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം.

Photo Courtesy: Vaikoovery

 ഉഞ്ചാള്ളി ഫാള്‍സ്

ഉഞ്ചാള്ളി ഫാള്‍സ്

സിര്‍സിയില്‍നിന്നും 30 കിലോമീറ്റര്‍ മാറിയാണ് ഉഞ്ചാള്ളി വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്. സിദ്ധാപ്പൂര്‍ താലൂക്കിലാണ് ഈ വെളളച്ചാട്ടം.

Photo Courtesy: Balaji Narayanan

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X