Search
  • Follow NativePlanet
Share
» »വയനാട്ടിലെ ജീപ്പ് സഫാരികൾ!

വയനാട്ടിലെ ജീപ്പ് സഫാരികൾ!

By Maneesh

വയനാട്ടിലെ പ്രമുഖ ടൗണാ‌യ സുൽത്താൻ ബത്തേ‌രിയിൽ നിന്ന് 16 കിലോമീറ്റർ അകലെയായിട്ടാണ് വയനാട് വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്. മുത്തങ്ങ വന്യ‌ജീവി സങ്കേതം എന്ന പേ‌‌രിൽ പ്രശസ്തമായ ഈ വന്യ ജീവി സങ്കേതം കർണാടകയിലെ നാഗർഹോ‌ളെ, ബന്ദിപ്പൂർ വന്യജീവി സങ്കേത‌ങ്ങളുമായും തമിഴ്നാട്ടിലെ മുതുമലയുമായും ബന്ധപ്പെട്ട് കിടക്കുന്ന 345 ചതുർശ്ര കിലോമീറ്റർ ചുറ്റപ്പെട്ട് കിടക്കുന്ന ഒരു മഴക്കാടാണ്.

1973‌ൽ സ്ഥാപി‌തമായ മുത്തങ്ങ വന്യജീവി സങ്കേതം കേരളത്തിലെ രണ്ടാമത്തെ വലിയ വന്യജീവി സങ്കേതമാണ്. മുത്തങ്ങ വന്യജീവി സങ്കേ‌തം സന്ദർശിക്കാൻ താൽപര്യമുള്ളവർ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ സ്ലൈഡുകളിലൂടെ വായിക്കാം

വയനാട്ടിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പരിചയപ്പെടാം വയനാട്ടിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പരിചയപ്പെടാം

കൂര്‍ഗിലെ ജീപ്പ് സഫാരികള്‍കൂര്‍ഗിലെ ജീപ്പ് സഫാരികള്‍

ഇക്കോ ടൂറിസം

ഇക്കോ ടൂറിസം

വയനാട് വന്യജീവി സങ്കേതത്തിലെ രണ്ട് ഇക്കോ ടൂറിസം കേന്ദ്രങ്ങളാണ് മുത്തങ്ങയും തോ‌ൽ‌പ്പെട്ടിയും. വനയാത്രയ്ക്കും വന്യജീവികളെ കാണാനും മുത്തങ്ങ എലിഫന്റ് ക്യാമ്പ് സന്ദർശിക്കാനും ആദിവാസികളുടെ കലാപരിപാടികൾ ആസ്വദിക്കാനുമൊക്കെ സന്ദർശകർക്ക് സൗകര്യം ഒരുക്കുന്നതാണ് ഈ ഇക്കോ ക്യാമ്പ്.
Photo Courtesy: Rameshng

മുത്തങ്ങ, തോൽ‌പ്പെട്ടി ഇക്കോ ഡെവല‌പ്‌മെന്റ് കമ്മിറ്റി

മുത്തങ്ങ, തോൽ‌പ്പെട്ടി ഇക്കോ ഡെവല‌പ്‌മെന്റ് കമ്മിറ്റി

മുത്തങ്ങ, തോൽപ്പെട്ടി ഇക്കോ ഡെവല‌പ്മെന്റ് കമ്മിറ്റിയുടെ (EDCs) കീഴിലാണ് ഇവിടുത്തെ ഇക്കോ ടൂറിസം പ്രവർത്തനങ്ങൾ നടന്നുവരുന്നത്. മേഖലയിൽ ആദിവാസി ജനവിഭാവങ്ങളുടെ ഉന്നമനവും സന്ദർശകർക്ക് പരിസ്ഥിതിയെക്കുറിച്ച് ബോധവത്കരണം നൽകുകയുമാണ് ഇവിടുത്തെ ഇക്കോ ടൂറിസം പദ്ധതി കൊണ്ടുള്ള പ്രധാന നേട്ടം.
Photo Courtesy: irvin calicut

പ്രധാന ആക്റ്റിവിറ്റികൾ

പ്രധാന ആക്റ്റിവിറ്റികൾ

മുത്ത‌ങ്ങയിലെ എലിഫന്റ് ക്യാമ്പ്, തോൽ‌പ്പെട്ടിയിലേയും മുത്തങ്ങയിലേയും ജീപ്പ് സഫാരി, ഇന്റർ പ്രട്ടേഷൻ സെന്റർ സന്ദർശനം, വിവി‌ധ ദൂരത്തിലുള്ള ട്രെ‌ക്കിംഗുകൾ, പക്ഷി നിരീക്ഷണം, മൂന്ന് ദിവസത്തെ ക്യാമ്പിംഗ്, ഔഷധ സസ്യത്തോട്ട സന്ദർശനം, ട്രബൽ ഫോക്‌ലർ എന്നിവയാണ് ഇവിടുത്തെ പ്ര‌ധാന ആക്റ്റിവിറ്റികൾ.

Photo Courtesy: Rameshng

ജീപ്പുകൾ

ജീപ്പുകൾ

ജീപ്പ് സഫാരിക്ക് തയ്യാറായി നി‌ൽക്കുന്ന ജീപ്പുകൾ. രാവിലെയും ഉച്ച കഴിഞ്ഞുമാണ് ജീപ്പ് സഫാരി നടത്തപ്പെടുന്നത്. രാവിലത്തെ സഫാരിക്ക് പോയാലാണ് വന്യജീവികളെ കാണാൻ കഴിയുക.

Photo Courtesy: Rameshng

തോൽപ്പെട്ടിയിൽ എത്തി‌ച്ചേരാൻ

തോൽപ്പെട്ടിയിൽ എത്തി‌ച്ചേരാൻ

മാനന്തവാടിക്ക് സമീ‌പത്തായാണ് തോൽപ്പെ‌ട്ടി സ്ഥിതി ചെയ്യുന്നത്. മാനന്തവാടിയിൽ നിന്ന് 20 കിലോമീറ്റർ ആ‌ണ് ഇവിടേയ്ക്കുള്ള ദൂരം. തിരുനെല്ലിയിൽ നിന്ന് കുടക് റോഡിലൂടെ 13 കിലോമീറ്റർ യാത്ര ‌ചെയ്താൽ ഇവിടെ എത്തിച്ചേരാം.

Photo Courtesy: Praveenp

താമസിക്കാൻ

താമസിക്കാൻ

മുത്തങ്ങയിലും തോൽപ്പട്ടിയിലും താമസിക്കാൻ ഡോർമെറ്ററികളും റൂമുകളും ഫോറെസ്റ്റ് ഹട്ടുകളും ലഭ്യമാണ്.
Photo Courtesy: Rameshng

സന്ദർശിക്കാൻ പറ്റിയ സമയം

സന്ദർശിക്കാൻ പറ്റിയ സമയം

ആഗസ്റ്റ് മുതൽ ഫെബ്രുവരി വരെയാണ് ഇവിടെ സന്ദ‌ർശിക്കാൻ പറ്റിയ മികച്ച സമയം. ഫെബ്രുവരി മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിൽ സഞ്ചാരികളെ വന മേഖലകളിൽ പ്രവേശിപ്പിക്കാറില്ല.
Photo Courtesy: Rameshng

കൂടുതൽ വിവരങ്ങൾക്ക്

കൂടുതൽ വിവരങ്ങൾക്ക്

മുത്തങ്ങയിലെ വനം വകുപ്പി‌ന്റെ ചെ‌ക്കു പോസ്റ്റ്. കൂടുതൽ വിവരങ്ങൾക്ക് Wildlife Warden, Wayanad Mobile 9447979105

Photo Courtesy: Rameshng

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X