Search
  • Follow NativePlanet
Share
» » വിദേശികളുടെ കണ്ണിലെ കേരളം

വിദേശികളുടെ കണ്ണിലെ കേരളം

By Maneesh

കേരളം ഇന്ത്യയിലാണെന്ന് അറിയാത്ത വിദേശികള്‍ക്കും കൊവളം കേരളത്തിലാണെന്ന് അറിയാമെന്ന പറച്ചിലിലെ അതിശയോക്തി ഒരു പക്ഷെ വാസ്തവമായിരിക്കാം. കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടെന്ന് വിശേഷിപ്പിച്ചത് സായിപ്പുമാരൊന്നുമല്ല. കേരളാ ടൂറിസത്തിന്റെ പരസ്യം ചെയ്ത ഒരു പരസ്യ കമ്പനിയാണ്. എന്നാല്‍ സായിപ്പിന് ആ വിശേഷണം വളരെ ഇഷ്ടപ്പെട്ടു. അതുകൊണ്ടാണ് വെറുതെ ഇരുന്ന് ബോറടിക്കുന്ന വിദേശികളൊക്കെ ഇതിന്റെ സത്യാവസ്ഥ മനസിലാക്കാന്‍ ഇടയ്ക്കിടെ കേരളത്തില്‍ എത്തുന്നത്.

കുടുംബത്തോടൊപ്പം പോയിരിക്കേണ്ട കേരളത്തിലെ 50 സ്ഥലങ്ങള്‍ കുടുംബത്തോടൊപ്പം പോയിരിക്കേണ്ട കേരളത്തിലെ 50 സ്ഥലങ്ങള്‍

കേരളത്തില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് അനുഭവിക്കാന്‍ ബീച്ചുകള്‍ മുതല്‍ ഹില്‍സ്റ്റേഷനുകള്‍ വരെയുണ്ട്. എന്നാലും കേരളത്തിന്റെ സ്വന്തമായ ചില കാര്യങ്ങളിലാണ് വിദേശികളുടെ കണ്ണ്. കേരളത്തില്‍ എത്തുന്ന വിദേശികള്‍ തിരയുന്നത്.

മഴക്കാലയാത്രയ്ക്ക് കേരളത്തിലെ 50 സ്ഥലങ്ങള്‍മഴക്കാലയാത്രയ്ക്ക് കേരളത്തിലെ 50 സ്ഥലങ്ങള്‍

കെട്ടുവള്ളം

കെട്ടുവള്ളം

കേരളത്തിൽ എത്തുന്ന വിദേശ സഞ്ചാരികൾ ഏറ്റവും ഇഷ്ടപ്പെടുന്ന കാര്യം, ഒരു പക്ഷെ കേരളത്തിലെ കായലുകളും ഹൗസ്ബോട്ടുകളും ആയിരിക്കും. കേരളത്തിലെ സുന്ദരമായ കായലുകളിലൂടെ ഹൗസ് ബോട്ടിൽ യാത്ര ചെയ്യുമ്പോൾ സുന്ദരമായ കാഴ്ചകൾക്കൊപ്പം കേരളത്തിന്റെ തനത് രുചികളും ആസ്വദിക്കാം. ചില ഹൗസ്ബോട്ട് ഓപ്പറേറ്റർമാർ കഥകളി പോലുള്ള കലാരൂപങ്ങളും ഹൗസ്ബോട്ടി‌ൽ ഒരുക്കാറുണ്ട്. കൂടുതൽ വായിക്കാം
Photo Courtesy: Nataraja

ചീനവല

ചീനവല

കേരളത്തിലെ കായലുകളിലെ മറ്റൊരു കാഴ്ചയാണ് ചീനവല. കൊച്ചിയിലേയും ആലപ്പുഴയിലേയും കുമരകത്തിലേയും കായലുകളിൽ ചീന‌വല കാണാം. കേരളം കണ്ടറിയാൻ എത്തുന്ന വിദേശികൾക്ക് പ്രിയപ്പെട്ട ആകർഷണമാണ് ചീനവലകൾ. ചൈനയിൽ നിന്നാണ് ചീനവലകൾ വന്നതെന്നാണ് വിശ്വാസം. അതിനാലാണ് ഇതിന് ചീനവല എന്ന പേര് ലഭിച്ചത്. കൂടുതൽ വായിക്കാം
Photo Courtesy: Challiyan

ഫോർട്ടുകൊച്ചി

ഫോർട്ടുകൊച്ചി

കേരളത്തിലെ മറ്റു നഗരങ്ങളിൽ കാണാത്ത ഒരു മാന്ത്രികതയുണ്ട് ഫോർട്ട് കൊച്ചിക്ക്. ഫോർട്ട് കൊച്ചിയിലൂടെ നടന്നുപോകുമ്പോൾ നമുക്ക് ഏതോ വിദേശ രാജ്യങ്ങളിലെ തെരുവുകളിലൂടെ നടന്നുപോകുന്നത് പോലെ തോന്നും. പോർച്ചുഗീസ് കോട്ടയും, മട്ടാഞ്ചേരിയിലെ ജൂതപ്പള്ളിയും ജൂതത്തെരുവുമൊക്കെ വിദേശികളുടെ ഇഷ്ട സ്ഥലമാണ്. കൂടുതൽ വായിക്കാം

Photo Courtesy: Koshy Koshy

കഥകളി

കഥകളി

കേരളത്തിലെ ടൂറിസത്തെക്കുറിച്ചുള്ള ഏത് ട്രവൽ ഗൈഡിലും ബ്രോഷറിലും ഒഴിവാക്കാത്ത ചിത്രമാണ് കഥകളി. അതുകൊണ്ട് കേരളത്തിൽ എത്തുന്ന വിദേശികൾ കഥകളി കാണാനും ആഗ്രഹിക്കാറുണ്ട്. തൃശൂരിലെ ചെറുതുരുത്തിയിൽ സ്ഥിതി ചെയ്യുന്ന കേരള കലാമണ്ഡലമാണ് കഥകളി കാണാൻ ആഗ്രഹിക്കുന്നവരിൽ ഭൂരിഭാഗം ആളുകളും എത്തിച്ചേരുന്ന സ്ഥലം.
Photo Courtesy: Sriharsha Ganjam

കളരിപ്പയറ്റ്

കളരിപ്പയറ്റ്

കേരളത്തിന്റെ സ്വന്തമെന്ന് അയോധന കലയാണ് കളരിപ്പയറ്റ്. പല ട്രാവ‌ൽ ഏജൻസികളും വിദേശികൾക്ക് മുൻപിൽ കളരിപ്പയറ്റ് അവതരിപ്പിക്കാറുണ്ട്. വടക്കൻ കേരളമാണ്, പ്രത്യേകിച്ച് തലശ്ശേരി വടകര എന്നിവിടങ്ങളാണ് കളരിപ്പയറ്റിന് പേരുകേട്ട സ്ഥലം.
Photo Courtesy: Leelavathy B.M

തെയ്യം

തെയ്യം

കേരളത്തിലെ അനുഷ്ടാന കലകളിൽ ഒന്നായ തെയ്യവും വിദേശ സഞ്ചാരികളുടെ ഇടയിൽ പ്രിയപ്പെട്ടതാണ്. ജനുവരി മുതൽ മെയ്മാസം വരെയുള്ള കാലഘട്ടത്തിൽ വടക്കൻ കേരളത്തിലാണ് തെയ്യങ്ങൾ കെട്ടിയാടാറുള്ളത്. ചില സ്ഥലങ്ങളി‌ൽ തെയ്യങ്ങൾ കളിയാട്ടം, തിറ എന്നീ പേരുകളിലും അറിയപ്പെടാറുണ്ട്.
Photo Courtesy: Sadik Khalid at ml.wikipedia

മൂന്നാർ

മൂന്നാർ

കേരളത്തിൽ എത്തുന്ന വിദേശികൾ പോകാൻ ആഗ്രഹിക്കുന്ന ഒരു സ്ഥലമാണ് മൂന്നാർ. ഇടുക്കി ജില്ലയിലാണ് മൂന്നാർ എന്ന സുന്ദരമായ സ്ഥലം സ്ഥിതി ചെയ്യുന്നത്. ഇരവികുളം നാഷണൽ പാർക്ക്, മാട്ടുപ്പെട്ടി ഡാം, തുടങ്ങിയ സ്ഥലങ്ങൾ മൂന്നാറിൽ എത്തുന്ന സഞ്ചാരികളുടെ ഇഷ്ട സ്ഥലങ്ങളാണ്.
Photo Courtesy: Kerala Tourism

വയനാട്

വയനാട്

മൂന്നാർ കഴിഞ്ഞാൽ കേരളത്തിലെ സുന്ദരമായ സ്ഥലമാണ് വയനാട്. പശ്ചിമഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന വയനാട്ടിൽ ഒരു സഞ്ചാരി ആഗ്രഹിക്കുന്ന എന്തും കിട്ടുമെന്നതാണ് വയനാടിനെ വിദേശികൾക്കിടയിൽ പ്രിയപ്പെട്ടതാക്കിമാറ്റുന്നത്. എടക്കൽ ഗുഹ, പൂക്കോട് തടാകം, പക്ഷി പാതാളം, കുറുവാ ദ്വീപ് തുടങ്ങി നിരവധി സുന്ദരമായ സ്ഥലങ്ങൾ വയനാട്ടിലുണ്ട്.
Photo Courtesy: Ravanan Kannur

ഉത്സവങ്ങൾ

ഉത്സവങ്ങൾ

കേരളത്തിലെ ഉത്സവങ്ങളാണ് വിദേശികൾക്ക് മുന്നിലെ പ്രിയപ്പെട്ട മറ്റൊന്ന്. അതിൽത്തെന്നെ തൃശൂർ പൂരം കാണാൻ നിരവധി വിദേശികൾ എത്തിച്ചേരാറൂണ്ട്. ഓണാഘോഷങ്ങളുടെ ഭാഗമായി നടത്താറുള്ള, വള്ളം കളി, പുലികളി തുടങ്ങിയ ആഘോഷങ്ങളും വിദേശികൾക്ക് പ്രിയപ്പെട്ടവയാണ്.
Photo Courtesy: Snlkumark

വർക്കല ബീച്ച്

വർക്കല ബീച്ച്

ലോകത്തിലെ ഏറ്റവും മനോഹരമായ പത്ത് കടല്‍ത്തീരങ്ങളിലൊന്നായി ഡിസ്‌ക്കവറി ചാനല്‍ തിരഞ്ഞടുത്ത തീരമാണ് വർക്കല ബീച്ച്. അതിനാൽ തന്നെ നിരവധി വിദേശ സഞ്ചാരികൾ വർക്കലയിൽ എത്താറുണ്ട്. തിരുവനന്തപുരം ജില്ലയിലാണ് വർക്കല സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Kotoviski on sv.wikipedia

കോവളം ബീച്ച്

കോവളം ബീച്ച്

വിദേശ സഞ്ചാരികളുടെ ഇടയിൽ ഏറ്റവും പേരുകേട്ട, കേരളത്തിലെ ബീച്ച് ഏതെന്ന് ചോദിച്ചാൽ കോവളം എന്നായിരിക്കും ഉത്തരം. അത്ര പ്രശസ്തമാണ് വിദേശ സഞ്ചാരികൾക്കിടയിൽ കോവളത്തിന്റെ സ്ഥാനം. ആയുർവേദിക്ക് മസാജ് മുതൽ സൂര്യ സ്നാനം വരെ നടത്താൻ പറ്റിയ സ്ഥലമാണ് കോവളം അതിനാൽ നിരവധി സഞ്ചാരികളാണ് ഇവിടെ എത്തിച്ചേരുന്നത്.
Photo Courtesy: BishkekRocks

കള്ള്

കള്ള്

കേരളത്തിന്റെ സ്വന്തം മദ്യമായ കള്ള് രുചിക്കാനും വിദേശികൾക്ക് ഇഷ്ടമാണ്. കേരളത്തിൽ എത്തുന്ന നിരവധി വിദേശികളാണ് കള്ള് കുടിക്കാൻ കള്ള് ഷാപ്പുകളിൽ എത്തുന്നത്. ബിയറിനെ അപേക്ഷിച്ച് ഔഷധ ഗുണം കൂടിയുള്ള പാനിയമാണ് കള്ള്.
Photo Courtesy: Arayilpdas at ml.wikipedia

കരിമീൻ

കരിമീൻ

കേരളത്തിൽ എത്തുന്ന വിദേശികളെ ആകർഷിപ്പിക്കുന്ന ഒന്നാണ് കേരളത്തിലെ കരിമീൻ. കേരളത്തിന്റെ സംസ്ഥാന മത്സ്യം കൂടിയാണ് കരിമീൻ. കോട്ടയം ആലപ്പുഴ ജില്ലകളാണ് കരിമീനിന് പേരുകേട്ട സ്ഥലം. ഇവിടുത്തെ കള്ളുഷാപ്പുകളിലും കരിമീൻ ലഭ്യമാണ്. കരിമീൻ ഒരു ശുദ്ധ ജല മത്സ്യമാണ്.
Photo Courtesy: Fotokannan

ആയുർവേദം

ആയുർവേദം

വിദേശ സഞ്ചാരികൾക്കിടയി‌ൽ കേരളത്തിൽ പ്രശസ്തമായ മറ്റൊരു കാര്യം കേരളത്തിലെ ആയുർവേദമാണ്. നിരവധി സഞ്ചാരികളാണ് ആയുർവേദ ചികിത്സയ്ക്കായി കേരളത്തിൽ എത്തിച്ചേരുന്നത്. മലപ്പുറം ജില്ലയിലെ കോട്ടയ്ക്കലിൽ സ്ഥിതി ചെയ്യുന്ന ആര്യവൈദ്യ ശാലയാണ് ആയുർവേദ ചികിത്സയ്ക്ക് ഏറ്റവും പേരുകേട്ട സ്ഥലം.
Photo Courtesy: Ss2107 at en.wikipedia

ആറന്മുള കണ്ണാടി

ആറന്മുള കണ്ണാടി

വിദേശികൾക്കിടയിലും പ്രശസ്തമായതാണ് കേരളത്തിലെ ആറന്മുള കണ്ണാടി. പത്തനംത്തിട്ട ജില്ലയിലെ ആറന്മുളയിലാണ് ആറന്മുള കണ്ണാണി നിർമ്മിക്കുന്നത്. ടൈല്‍പൗഡര്‍ (കളിമണ്ണ് വേവിച്ച് പൊളിച്ച് എടുക്കുന്നവ), ആറന്മുള വയലില്‍നിന്ന് ശേഖരിക്കുന്ന പ്രത്യേക തരം ചെളി, ചണം എന്നിവ ചേര്‍ത്ത മിശ്രിതം കൊണ്ടാണ് കണ്ണാടിക്ക് ആവശ്യമായ അച്ച് നിര്‍മിക്കുന്നത്. ഇതില്‍ പ്രത്യേക അനുപാതത്തില്‍ ചെമ്പും വെളുത്തീയവും ചേര്‍ത്ത് ഉരുക്കിയെടുത്ത മിശ്രിതം ഒഴിച്ച് വയ്ക്കും. ഇതു തണുക്കുന്നതോടെ അച്ചു പൊട്ടിച്ച് പുറത്തെടുക്കുന്ന കണ്ണാടി മിനുസപ്പെടുത്തി തിളക്കമുള്ളതാക്കുകയാണ്. ഇങ്ങനെയാണ് ആറന്മുള കണ്ണാടി നിര്‍മ്മിക്കുന്നത്.
Photo Courtesy: Rajesh Nair from Bangalore, India

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X