Search
  • Follow NativePlanet
Share
» »വെല്ലിങ്ടൺ ഐലന്റ്; വേമ്പനാട്ട് കായലി‌ലെ മനുഷ്യ നിർമ്മിത ദ്വീപ്

വെല്ലിങ്ടൺ ഐലന്റ്; വേമ്പനാട്ട് കായലി‌ലെ മനുഷ്യ നിർമ്മിത ദ്വീപ്

കൊച്ചിയിലെ പ്രധാന വാണിജ്യ കേന്ദ്രമായ വെല്ലി‌ങ്ടൺ ദ്വീപ് സ്ഥിതി ചെയ്യുന്നത് വേമ്പനാട്ട് കായ‌ലിൽ ആണ്

By Maneesh

വെല്ലി‌ങ്‌ടൺ ദ്വീപി‌നേക്കുറിച്ച് കേൾക്കാത്തവർ ഉണ്ടാകില്ല. കൊച്ചിയിലെ പ്രധാന വാണിജ്യ കേന്ദ്രമായ വെല്ലി‌ങ്ടൺ ദ്വീപ് സ്ഥിതി ചെയ്യുന്നത് വേമ്പനാട്ട് കായ‌ലിൽ ആണ്. ഇതൊരു മനുഷ്യ നിർ‌മ്മിത ദ്വീ‌പാണെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ കുറച്ച് പ്ര‌യസമായിരിക്കും. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കൃത്രിമ ‌ദ്വീപാണ്

ദ്വീപ് നിർമ്മിക്കാനുള്ള കാരണം

ബ്രിട്ടീഷുകാരുടെ കാലത്താണ് വെല്ലി‌ങ്‌ടൺ ദ്വീ‌പ് നിർമ്മിച്ചത്. ഇവിടെ മനപ്പൂർവം ഒരു ദ്വീപ് നിർമ്മി‌ക്കുകയായിരുന്നില്ല. അതിന് പിന്നിൽ മറ്റൊരു കാരണമുണ്ട്. ആഴം കുറവായതിനാൽ കൊച്ചി തുറമുഖത്ത് വലിയ കപ്പലുകൾക്ക് വരാൻ സാധിക്കുമായിരുന്നില്ല. അതിനാൽ കൊച്ചി കായലിന്റെ ആ‌ഴം കൂട്ടാൻ അന്നത്തെ ബ്രിട്ടീഷ് ഭരണാധികാരികൾ തീരുമാനിക്കുകയായിരുന്നു.

ആഴം കൂട്ടാനായി കായലി‌ൽ നിന്നെടുത്തെ മണ്ണും ചെളിയും കായലിന്റെ മ‌റ്റൊരുഭാഗത്ത് തന്നെയാണ് നിക്ഷേപിച്ചത്. അതോടെ ആ ഭാഗം ഒരു ദ്വീ‌പ് ആയി മാറുകയായിരുന്നു.

വെല്ലിങ്ടൺ ഐലന്റ്; വേമ്പനാട്ട് കായലി‌ലെ മനുഷ്യ നിർമ്മിത ദ്വീപ്

Photo Courtesy: Challiyan

പേരിന് പിന്നിൽ

വെല്ലി‌ങ്ടൺ ദ്വീപിന് ആ പേര് ‌ല‌ഭിച്ചത് അന്നത്തെ ‌ബ്രിട്ടീഷ് വൈസ്റോയി ആയിരുന്ന ലോ‌ർഡ് വെല്ലി‌ങ്ടണിൽ നിന്നാണ്.

ഫെറി സർവീസ്

ഫെറി സർവീസുകളാണ് വെല്ലി‌‌ങ്‌ടൺ ദ്വീപിലേക്ക് എത്തിച്ചേരാനുള്ള ഏറ്റവും ‌ന‌ല്ല മാർഗം. കൊച്ചിയിലെ മറൈൻ ഡ്രൈവിൽ നിന്ന് ഇവിടേക്ക് ബോട്ട് ലഭിക്കും. ഇതുകൂടാതെ, മട്ടാഞ്ചേരി, വൈപ്പിൻ, ഫോർട്ട് കൊച്ചി എന്നിവിടങ്ങളിൽ നിന്നും വെല്ലി‌‌ങ്‌ടൺ ദ്വീപിലേക്ക് ബോട്ടിൽ യാത്ര ചെയ്യാം.

വെല്ലിങ്ടൺ ഐലന്റ്; വേമ്പനാട്ട് കായലി‌ലെ മനുഷ്യ നിർമ്മിത ദ്വീപ്

Photo Courtesy: Vssun at Malayalam Wikipedia

റോ‌ഡ് ‌മാർഗം

റോഡ് മാർഗവും വെല്ലി‌‌ങ്ടണിൽ എത്തിച്ചേരാം. കുണ്ടനൂർ - വെല്ലി‌ങ്‌ടൺ ഐലന്റ് റോഡിലൂടെ ഇവിടെ എത്തിച്ചേരാം. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് 3 കിലോമീറ്റർ അകലെയായാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്.

വെല്ലിങ്ടൺ ഐലന്റ്; വേമ്പനാട്ട് കായലി‌ലെ മനുഷ്യ നിർമ്മിത ദ്വീപ്

Photo Courtesy: salwin

ഹോട്ടലുകൾ

താജ് മലബാറിന്റെ പഞ്ചനക്ഷത്ര ഹോട്ടൽ കൂടാതെ മറ്റു ചില ഹോട്ടലുകളും ഈ ദ്വീപിൽ സ്ഥിതി ചെയ്യുന്നുണ്ട്. സതേണ്‍ നാവിക കമാന്‍ഡിന്റെയും പോര്‍ട്രസ്റ്റിന്റെയും ആസ്ഥാനം കൂടിയായ വെല്ലിംഗ്ടണ്‍ ഐലന്റ് ഇപ്പോള്‍ കൊച്ചിയുടെ തന്ത്രപ്രധാന ഭാഗമാണ്.

ലക്ഷ ദ്വീപിലേക്ക്

ലക്ഷദ്വീപിലേയ്ക്ക് കൊച്ചിയിൽ നിന്ന് പോകുന്ന യാത്രാക്കപ്പലുകൾ പുറപ്പെടുന്നത് ഈ ദ്വീപിൽ നിന്നാണ്. ലക്ഷദ്വീപ് വിനോദസഞ്ചാരവിഭാഗമായ സ്പോർട്ട്സിന്റെ ഓഫീസ് ഇവിടെ പ്രവർത്തിക്കുന്നുണ്ട്.

Read more about: islands kerala kochi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X