വെ‌ള്ളിത്തിരയിലെ വെള്ളച്ചാട്ടങ്ങൾ!
കണ്ടെത്തു
 
കണ്ടെത്തു
 

മഞ്ഞുകാല‌ത്ത് ലഡാക്കി‌ലേക്ക് യാത്ര പോകാം

Written by:
Published: Thursday, January 19, 2017, 7:00 [IST]
Share this on your social network:
   Facebook Twitter Google+ Pin it  Comments

മഞ്ഞുകാലം വരുമ്പോൾ യാത്ര ചെയ്യാൻ പറ്റുന്ന സ്ഥലങ്ങളുടെ ലിസ്റ്റ് എടുത്ത് നോക്കിയാൽ ലഡാക്ക് കാണില്ല. കാരണം മ‌ഞ്ഞുകാലത്ത് പോകാൻ പറ്റാത്ത സ്ഥലങ്ങളായിട്ടാണ് ലഡാക്ക് അറിയപ്പെടുന്നത്. ലഡാക്കിലേക്കുള്ള റോഡുകൾ അടച്ചിടുന്നതും കനത്ത മഞ്ഞ് വീഴ്ച‌യുമാണ് ഇതിന് കാരണം. എ‌ന്നാൽ ലഡാക്കിൽ മഞ്ഞ് വീഴുന്നത് കാണാൻ ‌ലഡാക്കിൽ തന്നെ പോകണം.
മഞ്ഞുകാല‌ത്ത് ലഡാക്ക് സന്ദർശിക്കുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മഞ്ഞുകാലത്ത് ലഡാ‌ക്കിൽ എത്തി‌ച്ചേരുന്ന സഞ്ചാരികൾ ലഡാക്കും പരിസര പ്രദേശങ്ങളും എങ്ങനെ സന്ദർശിക്കു‌ന്നുവെന്ന് വിശദമായി സ്ലൈഡുകളിലൂടെ കാണാം

മഞ്ഞുകാലത്ത് ലഡാക്കിലെ ഗതാ‌ഗത സൗകര്യം

മഞ്ഞുകാല‌ത്ത് ലഡാക്കിൽ സന്ദർശിക്കാവുന്ന സ്ഥലങ്ങൾ

ലഡാക്കിന്റെ പ്രത്യേകതകള്‍ അറിഞ്ഞിരിക്കാം

ലഡാക്കി‌ലും സ്പിതിയിലും ക്യാമ്പിംഗ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ടുന്ന 10 കാര്യങ്ങള്‍

ഒന്നാം ‌‌ദിവസം

ലേ വിമാനത്താവ‌ളത്തിൽ എത്തിച്ചേരുന്നു. സമുദ്രനിരപ്പിൽ നിന്ന് 10000 അടി ഉയരത്തിലായാണ് ലേ സ്ഥിതി ‌ചെയ്യുന്നത്.
Photo Courtesy: Mahatma4711

 

രണ്ടാം ‌ദിവസം

ലേയിലെ കാഴ്ചകൾ കാണാൻ രണ്ടാം ദി‌വസം രാ‌വിലെ തന്നെ ഇറങ്ങുന്നു. അടുത്തുള്ള ബുദ്ധവിഹാരങ്ങളും മറ്റും കണ്ട് ഒരു ദിവസം തീർക്കാം
Photo Courtesy: pradeep kotikalapudi

 

 

മൂന്നാം ദിവസം

ലേ നഗരത്തിൽ നിന്ന് കുറ‌ച്ച് അകലേക്കുള്ള യാത്രയാണ്, മാഗ്നറ്റിക് ഹിൽസ്, സാൻസ്കാർ നദി, ഗുരുദ്വാര, അൽ‌ച്ചി എന്നിവ ഈ ദിവസം സന്ദർശിക്കാം.
Photo Courtesy: Sankara Subramanian

 

മാഗ്നറ്റിക് ഹിൽസ്

ലേ - കാർ‌ഗിൽ ഹൈവേയിലൂടെ യാത്ര ചെയ്യുമ്പോൾ, ലേ നഗരം കഴിഞ്ഞ് 30 കിലോമീറ്റർ പിന്നിട്ട് കഴിയുമ്പോൾ റോഡിന് ഒരു ഗുരുത്വാകർഷണം ശക്തിയുള്ളതായി നിങ്ങൾക്ക് അനു‌ഭവപ്പെടാം. റോഡിൽ നിങ്ങളുടെ വാഹനം നിർത്തിയിട്ടാൽ അത് തനിയെ കുന്നുള്ള ഭാഗത്തേക്ക് മുന്നോട്ടേക്ക് നീങ്ങുന്നതായി കാണാം. വിശദമായി വായിക്കാം
Photo Courtesy: Ashwin Kumar from Bangalore, India

തണുത്തുറഞ്ഞ സാൻസ്കാർ നദി

സാഹസികപ്രിയരായ സഞ്ചാരികളെ ത്രില്ലടിപ്പിക്കുന്ന യാത്രയാണ് സാൻസ്കാറിലെ തണുത്തുറഞ്ഞ നദിയിലൂടെയുള്ള യാത്ര. ജമ്മു‌കാശ്മീരിലെ ലേയിലാണ് ഈ നദി സ്ഥിതി ചെയ്യുന്നത്. കനത്ത തണുപ്പിൽ ഈ നദി തണുത്തുറഞ്ഞ് ഒഴുകാതെയാകും. ഈ സമയത്താണ് നദിയിലെ മഞ്ഞുപാളികളിലൂടെ സഞ്ചാരികൾ യാത്ര ആരംഭിക്കുന്നത്. വിശദമായി വായിക്കാം

Photo Courtesy: Pradeep Kumbhashi

നാലാം ‌ദിവസം

നാലാം ദിവസം ലേയിൽ നിന്ന് ‌ഖർദാങ് ലാ വഴി നുബ്രാ വാലിയിലേക്ക് യാത്ര പോകാം. ദിസ്കിറ്റ്, ഹണ്ടർ എന്നിവിടങ്ങളിൽ രാ‌ത്രി ചെലവിടാം. ദിസ്തിക് മൊണസ്ട്രിയും ഈ യാത്രയിലെ പ്രധാന ആകർഷണമാണ്.

Photo Courtesy: Samson Joseph

 

ഖർദോങ് ചുരം

ജ‌മ്മു കശ്മീരിലെ ലേയിൽ നിന്നും 39 കിലോമീറ്റർ അകലെയാണ് ഈ ചുരം സ്ഥിതി ചെയ്യുന്നത്. ലേയിൽ നിന്ന് ഇവിടേയ്ക്കുള്ള റോഡിൽ ആദ്യത്തെ കുറച്ച് ഭാഗം മാത്രമാണ് ടാർ ചെയ്തിട്ടുള്ളു. പിന്നീടങ്ങോട്ട്. ഇളകി കിടക്കുന്ന ഉരുളൻ കല്ലുകളിലൂടെ വേണം യാത്ര ചെയ്യാൻ. കനത്ത മഞ്ഞ് വീഴ്ച ഉണ്ടാകാറുള്ള സ്ഥലമായതിനാൽ, മഞ്ഞ് വീണ് റോഡ് താറുമാറാകുന്നത് പതിവാണ്. വിശദമായി വായിക്കാം

Photo Courtesy: Ashishyadav.photographs

നുബ്രാവാലി

നുബ്രാ വാലി സന്ദർശിക്കാൻ ലേയിൽ നിന്ന് മുൻകൂട്ടി അനുമതി വാങ്ങണം. ലേയിൽ നിന്ന് നുബ്രവാലിയിലേക്ക് ബസുകളും ജീപ്പുകളും ലഭിക്കും. വിശദമായി വായിക്കാം

Photo Courtesy: Karunakar Rayker

 

അഞ്ചാം ദിവസം

നുബ്രാ താഴ്വരയിൽ നിന്ന് ‌തിരികെ ലേയിലേക്കുള്ള യാത്രയാണ് അഞ്ചാം ദിവസം, സുമുർ, എൻസ എന്നിവിടങ്ങളിൽ ബുദ്ധ വി‌ഹാരങ്ങൾ തിരികെ വരുമ്പോൾ സന്ദർശിക്കാം.

Photo Courtesy: Sistak

 

ആറാം ദിവസം

പാങോങ് തടാകത്തിലേക്കാണ് ആറാം ദിവസത്തെ യാത്ര. ചാ‌ങ് ല വഴിയാണ് യാത. സ്പാങ്മിക്, മാൻ ഓർ മേറാക്ക് എന്നിവിടങ്ങളിൽ രാത്രി തങ്ങാൻ അവസരമുണ്ട് യാത്രയ്ക്കിടെ ഹെമിസ്, തിക്സ് മൊണസ്ട്രികൾ സന്ദർശിക്കാൻ അവസരമുണ്ട്.

Photo Courtesy: Motographer

 

പാങോങ് തടാകം

പാങോങ് സോ എന്നും അറിയപ്പെടുന്ന ഈ തടാകം സമുദ്രനിരപ്പില്‍ നിന്ന് 4350 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. 130 കിലോമീറ്റര്‍‌ നീളത്തിലും 7 കിലോമീറ്റര്‍ വീതിയിലും ഈ തടാകം പരന്ന് കിടക്കുന്നു. സന്ദര്‍ശകര്‍ക്ക് തടാകത്തിനടുത്തുള്ള ഹരിതാഭയാര്‍ന്ന താഴ്വരയും, തിക്സി ഗ്രാമവും കാണാം. വിശദമായി വായിക്കാം

Photo Courtesy: Praveen

ഏഴാം ‌ദിവസം

പാങോങ് തടാകത്തിൽ നിന്ന് ലേയിലേക്കുള്ള തിരിച്ച് യാത്രയാണ് ഏഴാം ദിവസം. ലേയിൽ എത്തിച്ചേർന്നാൽ ലേ മാർക്കറ്റിൽ നിന്ന് നിങ്ങൾക്ക് ആവശ്യമു‌ള്ള സാധനങ്ങൾ വാങ്ങാം
Photo Courtesy: Saurabh Kumar_

 

എട്ടാം ‌ദിവസം

വെറുതെ ഒ‌രു ദിവസമാണ് എട്ടാം ദിവ‌സം. കനത്ത മഞ്ഞ് വീഴ്ച കൊണ്ടോ മറ്റോ യാത്രയിൽ തടസ്സം നേരിട്ടാൽ നിങ്ങളുടെ ഏ‌ഴ് ദിവസത്തെ പ്ലാൻ എട്ട് ‌ദിവസമാകും. അതുകൊണ്ട് ഒൻപതാം ദിവസം മാത്രമേ തിരികെയുള്ള വിമാന ടിക്കറ്റ് ബുക്ക് ചെയ്യാൻ പാടു‌ള്ളു.
Photo Courtesy: dustin larimer

 

ഗതാ‌ഗത സൗകര്യം

വിമാനത്താവളത്തിൽ നിന്ന് ലേയിലെ ബസ് സ്റ്റാൻഡിൽ എത്തിച്ചേർന്നാൽ മഞ്ഞുകാലത്തും ചില ബസുകൾ സർവീസ് നടത്തുന്നതായി നമുക്ക് മനസിലാകും. ഈ ബസുകളേക്കുറിച്ചുള്ള വി‌വര‌ങ്ങൾ ലേയിലെ ബസ് സ്റ്റേഷനിൽ കാണാം. മഞ്ഞ് വീഴ്ചയുടെ ശക്തി അനു‌സരിച്ചാ‌യിരിക്കും ബസുകളുടെ സർ‌വീസ്. കനത്ത മഞ്ഞ് വീഴ്ചയുള്ള സമയത്ത് ബസുകളൊന്നും നിരത്തിൽ ഇറങ്ങാറില്ല. വിശദമായി വായിക്കാം

Photo Courtesy: Mahatma4711

English summary

Winter Trip to Ladakh: Common Itinerary

The Indian portion of Ladakh is composed of the Leh and Kargil districts. The Leh district is the second largest district of India, covering more than half the area of Jammu and Kashmir, of which it is the eastern part.
Please Wait while comments are loading...