മഞ്ഞുകാലത്ത് സന്ദർശിക്കാൻ പറ്റാത്ത സ്ഥലമാണ് ലഡാക്ക് എന്ന ഒരു തെറ്റി ദ്ധാരണ സഞ്ചാ രികളുടെ ഇടയിലുണ്ട്. എന്നാൽ സാ ഹസിക മനസു ള്ളവർക്ക് ലഡാക്ക് സന്ദർശിക്കാൻ പറ്റിയ ഏറ്റവും മികച്ച സമയമാണ് മ ഞ്ഞുകാലം. മഞ്ഞുകാലത്ത് സഞ്ചാരികളാരും തന്നെ ലഡാക്ക് സന്ദർശിക്കാറില്ല. അതുകൊണ്ട് തന്നെ മഞ്ഞു വീണുകിടക്കുന്ന ലഡാക്ക് എന്ന ഭൂമികയുടെ വിജനത സഞ്ചാരിയെന്ന നിലയിൽ നിങ്ങളെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ട് പോകും. ജന ത്തിരക്കുള്ളപ്പോൾ ലഡാക്ക് കാണു ന്നത് പോലെ അ ല്ല മഞ്ഞുകാലത്തെ ലഡാക്കിലെ കാഴ്ചകൾ.മഞ്ഞുകാലത്ത് ലഡാക്ക് സന്ദർശിച്ചിരിക്കുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ മൈനസ് 30 ഡിഗ്രി സെൽഷ്യസിലും താഴേയായിരിക്കും മഞ്ഞുകാലത്ത് ലഡാക്കിലെ അന്തരീക്ഷ ഊഷ്മാവ്. അതിനാൽ ലഡാക്കിലേക്ക് മഞ്ഞുകാല യാത്രക്ക് ഒരുങ്ങുന്നവർ തണുപ്പ് അകറ്റുന്ന വസ്ത്രങ്ങൾ കൈയ്യിൽ കരുതാൻ മറക്കരുത്.Photo Courtesy: Bappaditya Dasgupta ലഡാക്കിലെ എല്ലാം തന്നെ തണുത്തുറഞ്ഞ് കിടക്കുകയായിരിക്കും പൈപ്പുകളിൽ പോലും വെള്ളം പ്രതീക്ഷിക്കേണ്ട. തെരുവുകൾ മഞ്ഞ് വീ ണ് മരുഭൂമി പോലെ ആ യി മാറിയി ട്ടുണ്ടാവും. മഞ്ഞ് പെയ്യുന്ന കാഴ്ചയാണ് ഈ സമയ ത്തെ ഏറ്റവും വലിയ ആകർഷണം.Photo Courtesy: R Singh നിങ്ങൾ ജീ വിതത്തിൽ ഒരിക്കൽ പോലും അനുഭവിച്ചിട്ടില്ലാത്ത അത്രയും തണുപ്പാണ് ലഡാക്കിൽ നിങ്ങൾ നേ രിടാൻ പോകുന്നത്. ശാരീരിക വിഷമതകളോ രോഗങ്ങളോ ഉള്ളവർ കഴിവതും തണുപ്പ് കാലത്ത് ലഡാക്കിലേക്കുള്ള യാത്ര ഒഴി വാ ക്കേണ്ടതാണ്.Photo Courtesy: Anne Dirkse ലഡാക്കിലേക്കുള്ള രണ്ട് റോഡുകളാണ് മണാലി -ലേ ഹൈവേയും, ശ്രീനഗർ - ലേ ഹൈവേയും എന്നാൽ മഞ്ഞുകാലത്ത് ഈ റോഡുകൾ അട ച്ചിടാറാ ണ് പതിവ്. അപ്പോൾ എങ്ങനെ പോകും.Photo Courtesy: Michael Day മഞ്ഞുകാലത്ത് ലഡാക്കിൽ എ ത്തിച്ചേരാൻ വിമാന യാത്ര മാത്രമാ ണ് ഫലപ്രദം. ഡൽഹിയിൽ നിന്നും ശ്രീനഗറിൽ നിന്നും ലഡാക്കിലെ ലേയിലേക്ക് വിമാനങ്ങൾ ലഭ്യമാണ്.Photo Courtesy: Jessie Hey എയർപോർട്ടിൽ നിന്ന് തന്നെ 4 -5 ലെയറുകളുള്ള വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കുക.Photo Courtesy: caffeineAM കനത്ത മൂടൽ മഞ്ഞുള്ളപ്പോൾ വിമാന സർവീസുകൾ റദ്ദു ചെയ്യാനുള്ള സാധ്യത കൂടുതലാണ്. മിക്ക സർവീസുകൾ മറ്റൊരു ദിവസത്തേക്ക് നീട്ട് വയ്ക്കുകയാണ് പതിവ്. അ തിനാൽ യാത്ര പ്ലാൻ ചെയ്യുമ്പോൾ ത ന്നെ ഇക്കാര്യം ഓർമ്മിക്കുക.Photo Courtesy: _paVan_