Search
  • Follow NativePlanet
Share
» »മഞ്ഞുകാലത്ത് ലഡാക്കിലെ ഗതാ‌ഗത സൗകര്യം

മഞ്ഞുകാലത്ത് ലഡാക്കിലെ ഗതാ‌ഗത സൗകര്യം

ലേയിലെ ബസ് സ്റ്റാൻഡിൽ എത്തിച്ചേർന്നാൽ മഞ്ഞുകാലത്തും ചില ബസുകൾ സർവീസ് നടത്തുന്നതായി മനസിലാകും

By Maneesh

മഞ്ഞുകാല‌ത്തെ ലഡാക്ക് യാത്രയേക്കുറിച്ചാണ് നമ്മൾ പറ‌ഞ്ഞുവന്നത്. എങ്ങും മഞ്ഞുകട്ടകൾ വീണു കിടക്കുന്ന ലഡാക്കിലെ തെരുവിനേക്കുറി‌ച്ചും പറഞ്ഞു കഴിഞ്ഞു. അപ്പോൾ പിന്നെ ലഡാക്കിലെ റോഡുകളേക്കുറിച്ച് പറയേണ്ട ആവശ്യമി‌ല്ല. എന്നിരുന്നാലും ഒരുവി‌ധത്തിൽ ലേ വിമാനത്താവളത്തിൽ എത്തിക്കഴിഞ്ഞാൽ പിന്നെ ലഡാക്ക് മുഴുവൻ എങ്ങനെ ചുറ്റിക്കറ‌ങ്ങുമെന്ന് നമുക്കൊന്ന് പരിശോധിക്കാം.

ഞ്ഞുകാലത്ത് ലഡാക്കിലെ ഗതാ‌ഗത സൗകര്യം

Photo Courtesy: Miran Rijavec

ലേയിലെ ബസ് സ്റ്റാൻഡ്

വിമാനത്താവളത്തിൽ നിന്ന് ലേയിലെ ബസ് സ്റ്റാൻഡിൽ എത്തിച്ചേർന്നാൽ മഞ്ഞുകാലത്തും ചില ബസുകൾ സർവീസ് നടത്തുന്നതായി നമുക്ക് മനസിലാകും. ഈ ബസുകളേക്കുറിച്ചുള്ള വി‌വര‌ങ്ങൾ ലേയിലെ ബസ് സ്റ്റേഷനിൽ കാണാം. മഞ്ഞ് വീഴ്ചയുടെ ശക്തി അനു‌സരിച്ചാ‌യിരിക്കും ബസുകളുടെ സർ‌വീസ്. കനത്ത മഞ്ഞ് വീഴ്ചയുള്ള സമയത്ത് ബസുകളൊന്നും നിരത്തിൽ ഇറങ്ങാറില്ല.


ബസ് യാത്ര തന്നെയാണ് മഞ്ഞുകാലത്ത് ലഡാക്ക് ചുറ്റിക്കറങ്ങാനുള്ള ഫലപ്രദവും ചെലവ്കുറഞ്ഞതുമാ‌യ മാർഗം. മഞ്ഞുകാലത്തെ ബൈക്ക് യാത്ര അപകടം പിടിച്ചതാണെന്ന് പ്രത്യേകം പറയേണ്ട ആവശ്യമില്ല. നല്ല തണു‌പ്പും തുരുതുരാ പെയ്ത് വീഴുന്ന മഞ്ഞും നിങ്ങളുടെ ബൈക്ക് യാത്രയെ ഏറെ കുഴപ്പത്തിലാക്കും. മഞ്ഞിൽ ബൈക്ക് തെന്നി മാറാനുള്ള സാധ്യത കൂടുതലാണ്.

ഞ്ഞുകാലത്ത് ലഡാക്കിലെ ഗതാ‌ഗത സൗകര്യം

Photo Courtesy: Mahatma4711

ടാക്സികൾ

മഞ്ഞുകാലമാണെങ്കിലും ലേയിൽ ടാക്സികൾ വാടകയ്ക്ക് ലഭിക്കും. സുഖപ്രദമായ യാത്രയാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ വാടകയ്ക്ക് എടുക്കുന്ന ടാക്സികൾ തന്നെയാണ് ബസുകളെ അപേക്ഷിച്ച് മികച്ച യാത്ര സുഖം നൽകുന്നത്. മഞ്ഞുകാലം ആയതിനാൽ ടാക്സി നിരക്ക് കൂടുതലായിരിക്കും. നിങ്ങൾക്ക് ഇഷ്ടപ്പെട്ട സ്ഥലം സന്ദർശിക്കാനും അൽപ്പനേരം വണ്ടി നിർത്തി ഫോട്ടോ എടുക്കാനുമൊക്കെ ടാക്സി യാത്ര തന്നെ‌യാണ് നല്ലത്.

ഷെയർ ടാക്സി

ലേയിലെ പ്രശസ്തമായ പോളോ ഗ്രൗണ്ടിൽ നിന്ന് നി‌ശ്ചിത സ്ഥലങ്ങളിലേക്ക് രാവിലെ ഷെയർ ടാക്സികൾ ലഭിക്കും. ഡ്രൈ‌വർമാരോട് നേരത്തെ പറഞ്ഞ് നിങ്ങൾക്ക് നിങ്ങളുടെ സീറ്റുകൾ ബുക്ക് ചെയ്യാം.

ഞ്ഞുകാലത്ത് ലഡാക്കിലെ ഗതാ‌ഗത സൗകര്യം

Photo Courtesy: Hynek Moravec

ട്രാവൽ ഏജന്റുമാർ

ടാക്സികളും മറ്റും ട്രാവൽ ഏജന്റുമാർ വഴി ബുക്ക് ചെയ്യുന്നതാണ് ‌നല്ലത്. കാരണം വഴിയിൽ എ‌ന്തെങ്കി‌ലും തടസ്സം ഉണ്ടാകുകയോ വാഹനം കേടാകുകയോ ചെയ്താൽ ട്രാവൽ ഏജന്റുമാർ ഉത്തരവാ‌ദിത്തോടും സുരക്ഷിതമാ‌യും നിങ്ങളുടെ യാത്ര പൂർത്തിയാക്കാൻ സഹായിക്കും. ‌ലേയിൽ എത്തുമ്പോൾ തന്നെ നിരവധി ട്രാവൽ ഏജന്റുമാരെ നിങ്ങൾക്ക് കാണാൻ കഴിയും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X