തുള്‍ജാപൂരിലെ പ്രശസ്തമായ പ്രകാര ക്ഷേത്രത്തിന് സമീപത്തായാണ് കല്ലോല തീര്‍ത്ഥം സ്ഥിതിചെയ്യുന്നത്. 20 ഗുണം 40 അടി വ്യാസത്തിലുള്ള കൂറ്റന്‍ ജലസംഭരണിയാണിത്. സൃഷ്ടികര്‍ത്താവായ ബ്രഹ്മദേവന് പുണ്യനദികളായ ഗംഗ, യമുന, സരസ്വതി എന്നീ മൂന്ന് നദികളിലെയും ജലം കല്ലോല തീര്ത്ഥത്തിലെത്തിച്ചതായാണ് ഐതിഹ്യം.
മൂന്ന് നദികള്‍ സംഗമിക്കുമ്പോഴുണ്ടാക്കുന്ന കോലാഹലങ്ങള്‍ കാരണമാണ് ഈ തീര്ത്ഥത്തിന് കല്ലോല തീര്‍ത്ഥം എന്ന പേരുവന്നതെന്നാണ് ഐതിഹ്യം. പാപപരിഹാരങ്ങള്‍ക്കും അഭീഷ്ടങ്ങള്‍ നിറവേറാനും കല്ലോലതീര്ത്ഥം സന്ദര്‍ശിക്കുന്നത് ഇടവരുത്തുമെന്നാണ് ഭക്തജനങ്ങളുടെ വിശ്വാസം.