ഇന്ത്യയിലെ 51 ശക്തിപീഠങ്ങളില്‍ ഒന്നായ തുള്‍ജാ ഭവാനി ക്ഷേത്രമാണ് തുള്‍ജാപൂരിലെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണം. ഈ ക്ഷേത്രം ഉത്ഭവിച്ചതിനുശേഷമാണ് ചിഞ്ച്പൂര്‍ എന്ന പേരില്‍ നിന്നും ഈ സ്ഥലം തുള്‍ജാപ്പൂര്‍ എന്നറിയപ്പെട്ടുതുടങ്ങിയത് എന്ന് കരുതപ്പെടുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിലുള്ള ഈ ക്ഷേത്രത്തിന്റെ നിര്‍മിതി അക്കാലത്തെ നിര്മാണകൗശലത്തിലേക്കും കലാവിരുതിലേക്കും വെളിച്ചം വീശുന്നതാണ്.
ദേവിയുടെ അവതാരമായ തുള്‍ജാ ഭവാനിയാണ് പ്രധാന പ്രതിഷ്ഠ. ഒരു മീറ്ററിലധികം ഉയരമുള്ള വിഗ്രഹം ഗ്രാനൈറ്റിലാണ് നിര്‍മിച്ചിരിക്കുന്നത്. എട്ട് കൈകളിലും ആയുധധാരിയായി മഹിഷാസുരനിഗ്രഹത്തിന്റെ ഭാവത്തിലാണ് പ്രതിഷ്ഠ. കൈകളിലൊന്നില്‍ മഹിഷാസുരന്റെ തല കാണാം. മഹിഷാസുരനെ വധിക്കാനായാണ് തുള്‍ജാ ഭവാനി ദേവി അവതാരമെടുത്തത് എന്നാണ് വിശ്വാസം.
ഭക്തരുടെ പ്രിയപ്പെട്ട തുള്‍ജ ഭവാനി ക്ഷേത്രമാണ് നിരവധി സഞ്ചാരികളെ ഈ പ്രദേശത്തേക്ക് എത്തിക്കുന്നതെന്ന് നിസംശയം പറയം.