Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഉദയ്‌പൂര്‍ (ത്രിപുര) » കാലാവസ്ഥ

ഉദയ്‌പൂര്‍ (ത്രിപുര) കാലാവസ്ഥ

ഒക്‌ടോബര്‍ മുതല്‍ മെയ്‌ വരെയുള്ള കാലയളവാണ്‌ ഉദയ്‌പൂര്‍ സന്ദര്‍ശിക്കാന്‍ അനുയോജ്യമായ കാലയളവ്‌. ക്ഷേത്ര നഗരമായതിനാല്‍ ദീപാവലിയുടെ സമയത്ത്‌ നിരവധി സന്ദര്‍ശകര്‍ ഇവിടെ എത്താറുണ്ട്‌. ത്രിപുര സുന്ദരി ക്ഷേത്രത്തില്‍ ആഘോഷങ്ങള്‍ നടക്കുന്ന സമയമിതാണ്‌. നവവധുവിന്റെ രൂപത്തില്‍ ത്രിപുര സുന്ദരി ദേവിയെ ഈ കാലയളവില്‍ ദര്‍ശിക്കാന്‍ കഴിയും.

വേനല്‍ക്കാലം

താപനില വളരെ ഉയരുന്നതിനാല്‍ ഉദയ്‌പൂരിലെ വേനല്‍ക്കാലം സുഖകരമല്ല. മാര്‍ച്ച്‌ മുതല്‍ മെയ്‌ വരെയാണ്‌ ഇവിടുത്തെ വേനല്‍ക്കാലം. പരമാവധി 35 ഡിഗ്രി സെല്‍ഷ്യസ്‌ വരെ താപനില ഉയരാറുണ്ട്‌. അന്തരീക്ഷത്തിലെ ഈര്‍പ്പം ഉയര്‍ന്നു നില്‍ക്കുന്നതും ഇക്കാലയളവ്‌ സന്ദര്‍ശനത്തിന്‌ അനുയോജ്യമല്ലാതാക്കുന്നു.

മഴക്കാലം

മെയ്‌ മുതല്‍ ഒക്‌ടോബര്‍ വരെയാണ്‌ ഉദയ്‌പൂരിലെ വര്‍ഷകാലം. തെക്ക്‌-പടിഞ്ഞാറന്‍ മണ്‍സൂണ്‍ മെയ്‌ മധ്യത്തോടെ ഉദയ്‌ പൂരില്‍ മഴ തുടങ്ങാന്‍ കാരണമാകുന്നു.

ശീതകാലം

ത്രിപുരയുടെ മറ്റ്‌ ഭാഗങ്ങളിലേതു പോലെ ശൈത്യകാലത്ത്‌ ഉദയ്‌പൂരില്‍ ശൈത്യം കഠിനമാകാറില്ല. 7 ഡിഗ്രി സെല്‍ഷ്യസ്‌ വരെ പരമാവധി താപനില താഴാറുള്ളു. ഒക്‌ടോബര്‍ മുതല്‍ ഫെബ്രുവരി വരെയാണ്‌ ശൈത്യകാലം. ഉദയ്‌പൂര്‍ സന്ദര്‍ശിക്കാന്‍ അനുയോജ്യമായ കാലയളവാണിത്‌.