Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഉദയ്പൂര്‍ » ആകര്‍ഷണങ്ങള് » സിറ്റി പാലസ്

സിറ്റി പാലസ്, ഉദയ്പൂര്‍

13

ഉദയ്പൂരിലെ ഏറ്റവും തലയെടുപ്പുള്ള കൊട്ടാരങ്ങളിലൊന്നാണ് സിറ്റി പാലസ്. 1559ല്‍ മഹാറാണ ഉദയ് മിര്‍സാ സിംഗ് സിസോദിയ രാജവംശത്തിന്‍െറ ആസ്ഥാനമായി നിര്‍മിച്ച ഈ കൊട്ടാരസമുച്ചയത്തില്‍  പ്രധാന കൊട്ടാരം കൂടാതെ 11 കൊട്ടാരങ്ങളാണ് ഉള്ളത്. പിച്ചോള തടാക തീരത്തിന്‍െറ അഴകിന് മാറ്റുകൂട്ടുന്ന ഈ കൊട്ടാരം പോലൊന്ന് രാജസ്ഥാനില്‍ വേറൊന്നില്ല.

തടാകതീരത്ത് കുന്നിന്‍മുകളില്‍ സ്ഥിതി ചെയ്യുന്ന ഈ കൊട്ടാരത്തില്‍ നിന്നുള്ള നഗരത്തിന്‍െറ ആകാശ ദൃശ്യം വിസ്മയകരമാണ്. മുഗള്‍,രാജസ്ഥാനി ശില്‍പ്പകലയുടെ സമ്മിശ്ര രൂപമായ താഴികകുടങ്ങളും തൂങ്ങുന്ന പൂന്തോട്ടങ്ങളും ഗോപുരങ്ങളുമെല്ലാം പുരാതന ഫര്‍ണിച്ചറുകളും മനോഹര പെയിന്‍റിംഗുകളുമെല്ലാം കൊട്ടാരത്തിന്‍െറ അഴകളവുകള്‍ക്ക് മാറ്റേകുന്നതാണ്.

കൊട്ടാരത്തിലേക്ക് നിരവധി പ്രവേശന കവാടങ്ങള്‍ ഉണ്ടെങ്കിലും ബാരാപോള എന്നതാണ് പ്രധാന പ്രവേശന കവാടം. സമുച്ചയത്തിലെ ഓരോ കൊട്ടാരവും തനത് പ്രത്യേകതകള്‍ ഉള്ളതാണ്. വിസ്മയമൊരുക്കുന്ന ക്രിസ്റ്റല്‍,പോര്‍സലൈന്‍ പ്രതിമകളാണ് മനക് മഹല്‍ അല്ളെങ്കില്‍ റൂബി പാലസില്‍ സന്ദര്‍ശകര്‍ക്ക് കാണാനുള്ളത്. രാധാകൃഷ്ണന്‍മാരുടേതടക്കം ജീവന്‍ തുടിക്കുന്ന മിനിയേച്ചര്‍ പെയിന്‍റിംഗുകള്‍ ഭീം വിലാസ് കൊട്ടാരത്തില്‍ കണ്ണിന് വിരുന്നാകുന്നു.

ചില്ലുകൊട്ടാരം എന്നറിയപ്പെടുന്ന ശീഷ് മഹല്‍,കൃഷ്ണ വിലാസ്, മോട്ടി മഹല്‍,പേള്‍ പാലസ് എന്നിവയാണ് സമുച്ചയത്തിലെ മറ്റു കൊട്ടാരങ്ങള്‍. ഉദയ്പൂരിലെ ഏറ്റവും വലിയ ക്ഷേത്രമായ ജഗദീഷ് ടെമ്പിളും ഈ സമുച്ചയത്തിന് അകത്താണ്.

One Way
Return
From (Departure City)
To (Destination City)
Depart On
16 Apr,Tue
Return On
17 Apr,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
16 Apr,Tue
Check Out
17 Apr,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
16 Apr,Tue
Return On
17 Apr,Wed