ഫതേഹ്സാഗര് തടാക തീരത്തുള്ള മോട്ടി മാഗ്രി അല്ളെങ്കില്‍ പേള്‍ ഹില്‍ എന്നറിയപ്പെടുന്ന കുന്നിന്മുകളിലാണ് മഹാറാണാ പ്രതാപ് മെമ്മോറിയല്‍ സ്ഥിതി ചെയ്യുന്നത്. വീര യോദ്ധാവായ മഹാറാണാ പ്രതാപ് തന്‍െറ പ്രിയ കുതിരയായ ചേതകിന്െറ പുറത്തേറി നില്ക്കുന്ന പ്രതിമയാണ് ഇവിടത്തെ ആകര്‍ഷണം. ഈ കുന്നിന്മുകളില് തന്നെ ജാപ്പാനീസ് റോക്ക് ഗാര്‍ഡനുമുണ്ട്. ഒരു കോട്ടയുടെ അവശിഷ്ടങ്ങളും ഇവിടെ കാണാം.