ഫത്തേഹ്സാഗര്‍ തടാകമധ്യത്തില്‍ അഴകുവിടര്‍ത്തി നില്ക്കുന്ന ഈ പൂന്തോട്ടം 1967 നവംബര്‍ 14നാണ് തുറന്നുകൊടുത്തത്. 4.5 ഏക്കറില്‍ പരന്നുകിടക്കുന്ന ഈ പൂന്തോട്ടം ഉദയ്പൂരിലത്തെുന്ന സന്ദര്‍ശകരുടെ ഇഷ്ട സങ്കേതമാണ്. അപൂര്‍വ പുഷ്പങ്ങളും ഇവിടെയുണ്ട്. ഗാര്ഡന് പരിസരത്ത് തന്നെ ഒഴുകുന്ന ഭക്ഷണശാലയുമുണ്ട്.