ഉദയ്പൂര്‍ നഗരത്തില്‍ നിന്ന് 23 കിലോമീറ്റര്‍ അകലെ ദേശീയപാത എട്ടില്‍ നാഗ്ദാ നഗരത്തോട് ചേര്‍ന്നാണ് ഈ പുരാതന ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പത്താം നൂറ്റാണ്ടില്‍ നിര്‍മിച്ചതെന്ന് കരുതുന്ന ഈ ക്ഷേത്രത്തിന് രണ്ട് ഭാഗങ്ങളാണ് ഉള്ളത്. ഒരു ഭാഗം അമ്മായിഅമ്മ നിര്‍മിച്ചതും മറ്റേ ഭാഗം മരുമകള്‍ നിര്‍മിച്ചതും. അതുകൊണ്ടാണ് ഇതിന് സാസ്ബഹുക്ഷേത്രം എന്ന് പേര് ലഭിച്ചത്.