രാജസ്ഥാനിലെ പരമ്പരാഗത വസ്ത്രങ്ങള്‍,ആഭരണങ്ങള്‍,സംഗീത ഉപകരണങ്ങള്‍ തുടങ്ങി നിരവധി സാധനങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഈ മ്യൂസിയം ഉദയ്പൂര്‍ നഗരഹൃദയത്തില്‍ ചേതക് സര്‍ക്കിളിന് വടക്കുവശത്തായാണ് സ്ഥിതി ചെയ്യുന്നത്. ഭാരതീയ ലോക് കലാ മ്യൂസിയം എന്നും അറിയപ്പെടുന്ന ഇവിടെ ഒമ്പത് മണി മുതല്‍ നാലുമണി വരെയാണ് സന്ദര്‍ശന സമയം.