സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് ഉദയ്പൂര്‍ സന്ദര്‍ശനത്തിന് അനുയോജ്യമായ സമയം.
മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയാണ് ഇവിടെ വേനല്‍ക്കാലം. ഈ സമയം ചൂട് 45 ഡിഗ്രി വരെ ഉയരാറുണ്ട്. അസ്വസ്ഥത ഉളവാക്കുന്ന കാലാവസ്ഥയായതിനാല്‍ ഈ സമയം സന്ദര്‍ശനത്തിന് നല്ലതല്ല.
ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയാണ് ഇവിടെ മഴക്കാലം. കുറഞ്ഞ തോതില്‍ മാത്രം മഴ ലഭിക്കുന്ന ഇവിടെ ഈ സമയം അന്തരീക്ഷം ഈര്‍പ്പം നിറഞ്ഞതായിരിക്കും.
ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് തണുപ്പുകാലം. ഈ സമയം മൂന്ന് ഡിഗ്രി മുതല്‍ 28 ഡിഗ്രി വരെയായിരിക്കും ഇവിടെ താപനില.