Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ഉദയഗിരി

ഉദയഗിരി - ബുദ്ധതീര്‍ത്ഥാടനത്തിന്റെ ഭൂമി

20

ഇന്ത്യന്‍ വാസ്‌തുവിദ്യ വൈഭവത്തിന്റെ ഉത്തമ ഉദാഹരണമാണ്‌ ഉദയഗിരി. പ്രകൃതി ഭംഗിയുടെയും മനുഷ്യനിര്‍മ്മിതകളുടെയും സവിശേഷമായ കൂടിച്ചേരലാണ്‌ ഇവിടെ കാണാന്‍ കഴിയുന്നത്‌. ബുദ്ധമതവുമായി ബന്ധപ്പെട്ട്‌ ചരിത്രപരമായും വാസ്‌തുവിദ്യപരമായും ഏറെ പ്രാധാന്യമുള്ള സ്ഥലമാണിത്‌. നിരവധി സ്‌തൂപങ്ങളും ജൈന നിര്‍മ്മിതികളുടെ അവശിഷ്‌ടങ്ങളും ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്‌. സൂര്യനുദിക്കുന്ന മല എന്നറിയപ്പെടുന്ന ഉദയ ഗിരി ഭുവനേശ്വറില്‍ നിന്നും 85 കിലോമീറ്റര്‍ അകലെയാണ്‌ സ്ഥിതി ചെയ്യുന്നത്‌.

ഇവിടുത്തെ 18 ഗുഹകളില്‍ കാണുന്ന ശിലാലിഖിതങ്ങളും ശില്‍പങ്ങളും നിരവധി വിനോദ സഞ്ചാരികളെ ഇവിടേയ്‌ക്ക്‌ ആകര്‍ഷിക്കുന്നു. ഖരവേല രാജവംശത്തിന്റെ കാലത്ത്‌ ജൈന സന്യാസിമാര്‍ക്ക്‌ താമസിക്കുന്നതിനായി മലകളിലെ പാറകള്‍ തുരന്ന്‌ ഉണ്ടാക്കിയിരിക്കുന്നവയാണ്‌ ഈ ഗുഹകള്‍ എന്ന്‌ ഇവിടെ കാണുന്ന ചില ലിഖിതങ്ങളില്‍ നിന്ന്‌ മനസ്സിലാക്കാന്‍ കഴിയും.

ഉദയഗിരിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍

പതിനെട്ട്‌ ഗുഹകള്‍ ഉള്‍പ്പെടുന്ന ഉദയഗിരി ഗുഹകളാണ്‌ ഇവിടുത്തെ പ്രധാന ആകര്‍ഷണം. ഉദയഗിരിക്കടുത്തുള്ള മറ്റൊരു മലയായ ഖന്ദഗിരിയില്‍ 15 ഗുഹകള്‍ ഉണ്ട്‌. ഉദയഗിരി വിനോദ സഞ്ചാരത്തിന്റെ പ്രധാന ആകര്‍ഷണങ്ങളാണ്‌ ഉദയഗിരിയും ഖന്ദ ഗിരിയും. ഈ രണ്ട്‌ മലകള്‍ക്ക്‌ പുറമെ ലങ്കുഡി മല, ലളിത്‌ഗിരി, രത്‌നഗിരി, എന്നിവയും പ്രശസ്‌തങ്ങളായ ബുദ്ധമത കേന്ദ്രങ്ങളാണ്‌. ഇതില്‍ ലളിത്‌ഗിരിയിലാണ്‌ ഗൗതമബുദ്ധന്റെ ഭൗതികഅവശിഷ്‌ടങ്ങള്‍ ഉള്ളത്‌. ഈ സ്ഥലങ്ങളെല്ലാം ഉദയഗിരി വിനോദ സഞ്ചാരത്തിന്റെ മൂല്യം ഉയര്‍ത്തുന്നു.

ഉദയഗരിയിലെ കാലാവസ്ഥ

ഉദയഗരിയില്‍ പ്രധാനമായും വേനല്‍, വര്‍ഷം, ശൈത്യം എന്നീ മൂന്ന്‌ കാലങ്ങളാണുള്ളത്‌. വേനല്‍ക്കാലം പൊതുവെ ചൂടുള്ളതും ഈര്‍പ്പമുള്ളതുമായിരിക്കും. ശൈത്യകാലത്ത്‌ തണുപ്പ്‌ കൂടുതലായിരിക്കും.

എങ്ങനെ എത്തിച്ചേരാം

ഉദയഗിരി ഇന്ത്യയുടെ മാത്രമല്ല മൊത്തം രാജ്യത്തിന്റെയും പൈതൃക സ്ഥലമാണ്‌. അതു കൊണ്ട്‌ ഈ സ്ഥലത്തേക്ക്‌ എത്തിപ്പെടാന്‍ അധികം പ്രയാസമില്ല. ഭുവനേശ്വറിന്‌ അടുത്ത്‌ സ്ഥിതി ചെയ്യുന്ന ഇവിടേയ്‌ക്ക്‌ റോഡ്‌, റെയില്‍, വായുമാര്‍ഗ്ഗങ്ങളില്‍ എത്തിച്ചേരാം. കട്ടക്‌ ആണ്‌ അടുത്തുള്ള റെയില്‍വെ സ്റ്റേഷന്‍.തെളിഞ്ഞ കാലാവസ്ഥയുള്ള ഒക്‌ടോബര്‍ മുതല്‍ മാര്‍ച്ച്‌ വരെയുള്ള മാസങ്ങളിലാണ്‌ സന്ദര്‍ശകര്‍ ഏറെ എത്തുന്നത്‌.

ഉദയഗിരി പ്രശസ്തമാക്കുന്നത്

ഉദയഗിരി കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ഉദയഗിരി

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ഉദയഗിരി

  • റോഡ് മാര്‍ഗം
    ഒഡീഷയില്‍ എവിടെനിന്നും ബസ്‌ മാര്‍ഗം കൃഷ്‌ണദാസ്‌ പൂരിലെത്താം. ഉദയഗിരിയ്‌ക്കും രത്‌നഗിരിക്കും പോകാനുള്ള ബസ്‌ സ്റ്റോപ്‌ ആണിത്‌. ഏത്‌ തരം ബസും ഇവിടേയ്‌ക്കെത്താന്‍ കിട്ടും. ഇവിടെ നിന്നും ഉദയഗിരിയിലേക്ക്‌ പോകാന്‍ ടാക്‌സി, ഓട്ടോറിക്ഷ, സൈക്കിള്‍ എന്നിവയിലേതും തിരഞ്ഞെടുക്കാം.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ഉദയഗിരിയില്‍ റയില്‍വെസ്റ്റേഷനുകളില്ല. 258 കിലോമീറ്റര്‍ അകലെയുള്ള കട്ടക്‌ റയില്‍വെ സ്റ്റേഷനാണ്‌ അടുത്തുള്ളത്‌. റയില്‍വെസ്റ്റേഷനില്‍ നിന്നും ഉദയഗരിയിലെത്താന്‍ ബസ്‌ ,ടാക്‌സി സൗകര്യങ്ങള്‍ ലഭിക്കും.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    സമീപത്തായുള്ള വിമാനത്താവളം ഭുവനേശ്വറിലെ ബിജുപട്‌നായിക്‌ അന്താരാഷ്‌ട്ര വിമാനത്താവളമാണ്‌. 100 കിലോമീറ്റര്‍ ദൂരത്തായാണിത്‌. വിമാനത്താവളത്തില്‍ നിന്നും ഉദയഗിരിയിലേയ്‌ക്ക്‌ ബസ്‌, ടാക്‌സി സൗകര്യങ്ങളുണ്ട്‌.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
28 Mar,Thu
Return On
29 Mar,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
28 Mar,Thu
Check Out
29 Mar,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
28 Mar,Thu
Return On
29 Mar,Fri