ഉഡുപ്പി നഗരത്തില്‍ നിന്നും 2-3 കിലോമീറ്റര്‍ അകലമേയുള്ളു ഇവിടേയ്ക്ക്. ആറ് അടി ഉയരത്തിലുള്ള മഹാകാളി വിഗ്രഹമാണ് ഇവിടുത്തെ പ്രത്യേകത. അമ്മയെന്നര്‍ത്ഥം വരുന്ന അംബയെന്ന വാക്കും കുന്നെന്ന് അര്‍ത്ഥം വരുന്ന പാടിയെന്ന വാക്കും ചേര്‍ന്നാണ് ഈ സ്ഥലനാമം രൂപപ്പെട്ടിരിക്കുന്നത്.
ക്ഷേത്രത്തില്‍ ഒരു വെളിച്ചപ്പാടുണ്ട് പത്രിയെന്നാണ് ഇയാളെ വിളിയ്ക്കുന്നത് ഇയാളിലൂടെയാണ് ദേവി ഭക്തരോട് സംസാരിക്കുന്നതെന്നാണ് വിശ്വാസം. എല്ലാ വെള്ളിയാഴ്ചയും വൈകീട്ട് ഇത്തരത്തില്‍ ദേവിയുടെ അരുളപ്പാടുണ്ടാകും. ഭക്തജനങ്ങള്‍ തങ്ങളുടെ സങ്കടങ്ങള്‍ പറയുമ്പോള്‍ ദേവി അതിനെല്ലാം പത്രിയിലൂടെ പരിഹാരങ്ങള്‍ നിര്ദ്ദേശിയ്ക്കുന്നുവെന്നാണ് വിശ്വാസം.
മഹാവിഷ്ണു പ്രതിഷ്ഠയുള്ള ലക്ഷ്മി ജനാര്‍ദ്ദന ക്ഷേത്രവും മഹാകാളി ക്ഷേത്രത്തിന് തൊട്ടടുത്തുതന്നെയാണ്. തീര്‍ത്ഥ സ്നാനം, രക്ഷായന്ത്ര, കുങ്കുമാര്‍ച്ചന, മഹാപൂജ എന്നിവയാണ് അംബല്‍പാടി ക്ഷേത്രത്തിലെ പ്രധാന വഴിപാടുകള്‍. ഉഡുപ്പി റെയില്‍വേ സ്റ്റേഷനില്‍ നിന്നും ബസിലോ ടാക്സിയിലോ ആയി ഇവിടെയെത്താം. ക്ഷേത്രത്തിനടുത്ത് ഏറെ ലോഡ്ജുകളും ഹോട്ടലുകളുമെല്ലാമുണ്ട്. ഇവിടെ തങ്ങാനുദ്ദേശിയ്ക്കുന്നവര്ക്ക് താമസവും ഭക്ഷണവും പ്രശ്നമാവുകയേയില്ല.