ആനയുടെ രൂപത്തിലുള്ള കുന്നെന്നാണ് ആനെഗുഡ്ഡെ എന്ന വാക്കിനര്‍ത്ഥം. വിനായകനാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. പരശുരാമന് പ്രതിഷ്ഠിച്ച ഏഴ് ക്ഷേത്രങ്ങളില്‍ ഉള്‍പ്പെടുന്നതാണിത്. ഈ പ്രദേശത്തിന്റെ ശില്പിയും പരശുരാമന് തന്നെയാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. വെള്ളിയില്‍ പൊതിഞ്ഞ വിനായക വിഗ്രഹം നില്ക്കുന്ന രൂപത്തിലാണ്.
ഇത്തരത്തിലുള്ള വിനായപ്രതിഷ്ഠകള് വളരെ അപൂര്‍വ്വമാണ്. തുലാഭാരമാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാട്. ക്ഷേത്രത്തിലാകെ ഭാര്ഗവപുരാണങ്ങള് കൊത്തിവച്ചിട്ടുണ്ട്. മംഗലാപുരത്തുനിന്നും 100 കിലോമീറ്റര്‍ അകലെകിടക്കുന്ന കുന്ദാപുരയില്‍ നിന്നും വീണ്ടും 9 കിലോമീറ്റര്‍ സഞ്ചരിയ്ക്കണം വിനായക ക്ഷേത്രം സ്ഥിതിചെയ്യുന്ന കുംഭാശിയില്‍ എത്താന്‍. മംഗലാപുരം, ഉഡുപ്പി, കുന്ദാപുര എന്നിവിടങ്ങളില്‍ നിന്നും ഇവിടേയ്ക്ക് ബസ് സര്‍വ്വീസുണ്ട്.