അധികം ശ്രദ്ധനേടാത്ത മനോഹരമായ കടല്‍ത്തീരമാണ് ഉദ്വാധയിലേത്. ബ്രൗണ്‍ നിറമുള്ള മണലും, പരുക്കന്‍ സ്വഭാവവുമുള്ള തീരമാണ് ഇത്. മനോഹരമായ ഈ കടല്‍ത്തീരത്തിന് സമീപത്തുള്ള ജനങ്ങളില്‍ ഭൂരിഭാഗവും മത്സ്യബന്ധനം തൊഴിലാക്കിയവരാണ്. ഉദ്വാധ ബീച്ച് ഇന്ന് മത്സ്യബന്ധന ഗ്രാമം എന്നും അറിയപ്പെടുന്നു.