1925ലാണ് ഇത് പണികഴിപ്പിച്ചത്. ഫിദാ ഹുസൈന് അബ്ദുല്‍ ഹുസൈന് സാന്ഡല് വാലയാണ് ഇത് പണികഴിപ്പിച്ചത്. ഇന്ന് നിലവിലില്ലാത്ത പുരാതനമായ ഇന്ത്യന്‍ നിര്‍മാണ രീതിയിലാണ് ഈ കെട്ടിടം പണികഴിപ്പിച്ചിരിക്കുന്നത്. ഉജ്ജൈനില്‍ നിന്നും ജയ്പൂരില്‍ നിന്നുമുള്ള ശില്പികളുടെ കഠിനാധ്വാനമാണ് ഈ കെട്ടിടത്തിന് പിന്നില്‍. ഗൃഹാതുര അനുഭവമാണ് ഈ കെട്ടിട സന്ദര്‍ശനം പ്രധാനം ചെയ്യുന്നത്.
ഉജ്ജൈന്‍ നഗരത്തിലെ ഏറ്റവും മനോഹരമായ കെട്ടിടമാണിത്. ആര്.പി ഭാര്‍ഗവ് മാര്‍ഗല്‍ നിന്നാല്‍ ഈ കെട്ടിടത്തിന്റെ മനോഹരദൃശ്യം കാണാം. സംസ്ഥാനസര്ക്കായരിനും ഉജ്ജൈന്‍ മുനിസിപ്പല്‍ കോര്‍പറേഷനും കീഴിലാണ് ഈ കെട്ടിടം ഇപ്പോള്‍. ഇതിന്റെ അകം കൊട്ടാരസമാനമാണ് സജ്ജീകരിച്ചിരിക്കുന്നത്. ഫിദ ഹുസൈന് സാന്ഡല്വാകലയുടെ അനന്തരാവകാശികളാണ് ഇവിടെ ഇപ്പോള്‍ താമസിക്കുന്നത്.