ഉജ്ജൈന്‍ ക്ഷേത്ര നഗരിയില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയാണ് പ്രശസ്തമായ ഈ ആശ്രമം. ഐതിഹ്യപ്രാധാന്യമാര്ന്ന സ്ഥലമാണിത്. ശ്രീക്രഷണനെയും സുഹൃത്ത് സുദാമയെയും സഹോദരന് ബലരാമനെയും സാന്ദീപനി ഗുരു വിദ്യ അഭ്യസിച്ചിപ്പിച്ചത് ഇവിടെ വച്ചാണെന്നാണ് വിശ്വാസം. മഹാഭാരത്തില്‍ ഈ സ്ഥലത്തെക്കുറിച്ച് പരാമര്‍ശമുണ്ട്. ഗുരു സാന്ദീപനിയുടെ പേരിലുള്ള ക്ഷേത്രമായി ഈ ആശ്രമം ഇപ്പോള്‍ മാറിയിട്ടുണ്ട്.
ഒന്ന് മുതല്‍ നൂറ് വരെയുള്ള സംഖ്യകള്‍ വിവരിച്ചുള്ള ഒരു പാറ ഇവിടെയുണ്ട്. ഈ ലിഖിതങ്ങള്‍ ഗുരു സാന്ദീപനിയുടേതായിരുന്നു എന്നാണ് വിശ്വാസം. സാന്ദീപനി ആശ്രമത്തിന് സമീപത്തായി ഗോമതി കുന്ദ എന്ന പേരില്‍ ഒരു ജലസംഭരണിയുമുണ്ട്. കൃഷ്ണ ഭഗവാന് പരിശുദ്ധമായ ജലം പല ഭാഗത്ത് നിന്നായി സാന്ദീപനി ഗുരുവിനായി ഇവിടെയെത്തിച്ചെന്നാണ് വിശ്വാസം. യുദ്ധ തന്ത്രങ്ങളും ഈ ആശ്രമത്തില്‍ അഭ്യസിപ്പിച്ചിരുന്നുവത്രേ. ഓരോ ദിവസത്തിന്റെ അവസാനവും ആത്മീയ നില കൈവരുത്താന്‍ ഉദ്ദേശിച്ചാണ് സാന്ദീപനി ഗുരു യുദ്ധ തന്ത്രങ്ങളും അഭ്യസിപ്പിച്ചതെന്നാണ് പറയപ്പെടുന്നത്.