Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഉഖരുല്‍ » ആകര്‍ഷണങ്ങള് » ശിറൂയി കശോങ് കൊടുമുടി

ശിറൂയി കശോങ് കൊടുമുടി, ഉഖരുല്‍

19

സമുദ്രനിരപ്പില്‍ നിന്ന് 2835 മീറ്റര്‍ ഉയരത്തിന്റെ ഉത്തുംഗതയിലുള്ള ഈ കൊടുമുടി ജനപ്രീതിയാര്‍ജ്ജിച്ച സഞ്ചാരകേന്ദ്രമാണ്. രണ്ട് പ്രധാന കാരണങ്ങളാല്‍ ആളുകള്‍ക്ക് പ്രിയങ്കരമാണ് ഈ സ്ഥലം. ഉഖരുല്‍ പട്ടണത്തിന് കുറുകെ ഒഴുകുന്ന പ്രധാന നദികളിലധികവും ഉത്ഭവിക്കുന്നത് ഈ കൊടുമുടിയുടെ ചെരിവുകളില്‍ നിന്നും മാളങ്ങളില്‍ നിന്നുമാണ്. രണ്ടാമതായി, ശിറൂയി ലില്ലികള്‍ പൂത്തുലയുന്നത് ഇവിടെയാണ്. മെയ്-ജൂണ്‍ മാസങ്ങളില്‍ ഹ്രസ്വമായ കാലത്തേക്കാണ് ഇവ വിരിഞ്ഞ് നില്‍ക്കാറുള്ളത്.

മണിപ്പൂരിന്റെ ദേശീയപുഷ്പമായി അവരോധിക്കപ്പെട്ട ശിറൂയി ലില്ലി വിരിയുന്ന ഏകസ്ഥലം എന്ന നിലയില്‍ ലോകത്തെങ്ങുമുള്ള സസ്യശാസ്ത്ര വിശാരദന്മാര്‍ ഇവിടെ വന്നെത്താറുണ്ട്. കശിംങ് ടിം രവോണ്‍ എന്ന് ദേശവാസികള്‍ വിളിക്കുന്ന ഈ പൂക്കളില്‍ ഏതോ ജീവചൈതന്യം കുടിയിരിക്കുന്നുണ്ടെന്ന് അവര്‍ വിശ്വസിക്കുന്നു.

അപൂര്‍വ്വങ്ങളായ ചില പക്ഷികളുടെയും ആവാസതാവളമാണ് ഈ കൊടുമുടി. മിസിസ് ഹ്യൂമിന്റെ ബാര്‍ ബാക്ക്ഡ് മയിലുകളും ബ്ലിത്സ് ട്രഗോപാനുകളും അവയില്‍ ചിലതാണ്. ഉഖരുല്‍ പട്ടണത്തില്‍ നിന്ന് 18 കിലോമീറ്റര്‍ അകലെ ജില്ലാ ആസ്ഥാന കാര്യാലയങ്ങളുടെ കിഴക്ക് ഭാഗത്തായിട്ടാണ് ഈ കൊടുമുടി നിലകൊള്ളുന്നത്.

 

One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Thu
Return On
26 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Thu
Check Out
26 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Thu
Return On
26 Apr,Fri