ഉന പട്ടണത്തില്‍ നിന്ന് ഏകദേശം 29 കിലോമീറ്റര്‍ മാറി കങ്റ-ഹൊഷിയാര്‍പുര്‍ റോഡിലാണ് ബര്വയിന് എന്ന ഈ കുന്നിന്മേട്. സമുദ്രനിരപ്പില്‍ നിന്ന് ഏതാണ്ട് 3896 അടി ഉയരത്തില്‍ നിലകൊള്ളുന്ന ഈ പ്രദേശം ട്രെക്കിംങ് സൌകര്യമുള്ളതിനാല്‍ സഞ്ചാരികള്‍ക്ക് പ്രിയങ്കര മാണ്. സന്ദര്‍ശക ഭൂപടത്തില്‍ ഈ പ്രദേശത്തെ അടയാളപ്പെടുത്തുന്നത് ഇവിടത്തെ പ്രചുരവും പുരാതനവുമായ ചിന്ത്പുര്‍ണ്ണി ദേവീക്ഷേത്രത്തിന്റെ സാന്നിദ്ധ്യമാണ്. ബര്വെയിന് പ്രവിശ്യയോട് ചേര്‍ന്ന് കിടക്കുന്ന ചില പ്രമുഖ ടൂറിസ്റ്റ്കേന്ദ്രങ്ങളാണ് കരോലി, പ്രാഗ്പുര്, ചനോത, നല്സുഹ, ഗാര്‍ലി എന്നിവ.