ക്ഷേത്രപെരുമകള് കൊണ്ട് അനുഗ്രഹീതമായ ഉന ജില്ലയിലെ പേരുകേട്ട മറ്റൊരു ക്ഷേത്രമാണ് ശീതളദേവീ ക്ഷേത്രം. ഉന ജില്ലയിലെ ധര്‍മ്മശാല മഹല്ന്തന് എന്ന ഗ്രാമത്തിലാണ് ഈ ക്ഷേത്രസാന്നിദ്ധ്യം. ദുര്‍ഗ്ഗ ദേവിയുടെ അവതാരമായ ശീതള ദേവിക്ക് സമര്‍പ്പിതമാണ് ഈ അന്പലം. വര്‍ഷം തോറും എണ്ണമറ്റ ഭക്തജനങ്ങള്‍ ദേവിയെ കണ്‍കുളിര്‍ക്കെ കണ്ട് തൊഴുത് മടങ്ങുന്നു. ബര്വൈനിലെ ചിന്ത്പുര്‍ണ്ണി ക്ഷേത്രത്തിനടുത്തുള്ള ശീതളദേവി ക്ഷേത്രത്തിലേക്ക് ഹൊഷിയാര്‍ പുര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് റോഡ്മാര്ഗ്ഗം അനായാസം എത്തിച്ചേരാം.