Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ഉത്തരാഖണ്ഡ്

ഉത്തരാഖണ്ഡ്  - പൈതൃകത്തിന്‍റെയും സൗന്ദര്യത്തിന്‍റെയും സ്വപ്നഭൂമി

ലോകത്തെമ്പാടുമുള്ള വിനോദയാത്രികര്‍ക്കും തീര്‍ത്ഥാടകര്‍ക്കും ഒരുപോലെ പ്രിയപ്പെട്ട സ്ഥലമാണ്‌ ഹിമാലയത്തിനോട് ചേര്‍ന്നുകിടക്കുന്ന ഉത്തരാഖണ്ഡ്. പ്രകൃതിസൗന്ദര്യംകൊണ്ട് ഭൂമിയിലെ സ്വര്‍ഗമെന്നും, ചരിത്രപ്രധാനമായ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍കൊണ്ട് ദൈവങ്ങളുടെ ദേശമെന്നും ഉത്തരാഖണ്ട് വിളിക്കപ്പെടുന്നു. വടക്ക് ഭാഗത്ത് തിബത്തുമായും കിഴക്ക് ഭാഗത്ത് നേപ്പാളുമായും അതിര്‍ത്തി പങ്കിടുന്ന ഈ സംസ്ഥാനം ദക്ഷിണഭാഗത്ത് ഉത്തര്‍പ്രദേശുമായും വടക്കുപടിഞ്ഞാറു ഭാഗത്ത് ഹിമാചല്‍ പ്രദേശുമായും ബന്ധപ്പെട്ടുകിടക്കുന്നു.

സംസ്ഥാന രൂപീകരണസമയത്തെ ഉത്തരാഞ്ചല്‍ എന്ന പേര് 2007ല്‍ മാറ്റം വരുത്തിയാണ് ഇന്നത്തെ ഉത്തരാഖണ്ഡ് ആയിമാറിയത്‌. സംസ്ഥാനത്തെ 13 ജില്ലകളെ രണ്ട് പഴയ നാട്ടുരാജ്യങ്ങളുടെ അടിസ്ഥാനത്തില്‍ രണ്ടു പ്രധാന ഭാഗങ്ങളായി കണക്കാക്കുന്നു. കുമോണ്‍, ഗര്‍വ്വാള്‍ എന്നിങ്ങനെയാണ് ഈ പ്രദേശങ്ങളുടെ പേരുകള്‍.  കാലാവസ്ഥ ഉത്തരാഖണ്ടിന്‍റെ സവിശേഷമായ ഭൂപ്രകൃതി അതിന്‍റെ കാലാവസ്ഥയിലും പ്രതിഫലിക്കുന്നു. ധാരാളം മലനിരകളുള്ള ഉത്തരാഖണ്ടില്‍ മഞ്ഞുകാലത്ത് കനത്ത മഞ്ഞുവീഴ്ചമൂലം ചില സ്ഥലങ്ങള്‍ ഒറ്റപ്പെട്ടുപോകാറുണ്ട്. യാത്രമാര്‍ഗ്ഗങ്ങള്‍ സുഗമമായ നല്ല കാലാവസ്ഥയുള്ള വേനല്‍ക്കാലമാണ് ടൂറിസ്റ്റുകള്‍ക്ക് ഇവിടെയെത്താന്‍ അനുയോജ്യമായ സമയം.    

ഭാഷ

ദേശീയ ഭാഷയായ ഹിന്ദിയാണ്‌ ഉത്തരഖണ്ടിന്‍റെ ഔദ്യോഗിക ഭാഷ. പക്ഷെ വിവിധ പ്രദേശങ്ങളില്‍ വിവിധരീതിയിലുള്ള വ്യത്യാസങ്ങള്‍ അവരുടെ ഭാഷയില്‍ കാണാം. കുമോണി ഭാഷയെന്നും  ഗര്‍വ്വാളി ഭാഷയെന്നും പഹാരി ഭാഷയെന്നുമൊക്കെ ഈ വകഭേദങ്ങളെ വിളിക്കുന്നു. ഇതില്‍ത്തന്നെ നൂറുകൂട്ടം വ്യത്യാസങ്ങള്‍ പിന്നെയും കാണാം. കുമോണി ഭാഷയെത്തന്നെ ജോഹരി, ദന്‍പൂരിയ, അസ്കോട്ടി, സിരാലി, ഗംഗോല, ഖാസ്പര്‍ജിയ, ഫല്‍ദാകോട്ടി, പച്ചായി, രൗച്ചാഭൈഷി, മജ് കുമയ്യ, സൊര്യാലി, ചൌഖര്‍ഖ്യാലി, കുമയ്യ എന്നിങ്ങനെ വേര്‍തിരിച്ചിരിക്കുന്നു. ഗര്‍വ്വാളി ഭാഷയെ ജാന്‍സാരി, സൈലാനി, മര്‍ച്ചി എന്നിങ്ങനേയും തരംതിരിച്ചിരിക്കുന്നു. കുമോണിയിലും, ഗര്‍വ്വാളിയിലും സംസ്കൃതത്തിന്‍റെ സ്വാധീനം വ്യക്തമായി തിരിച്ചറിയാം. പഹാരിയും, സൗരസേനി പ്രാകിതും ദേവനാഗരി ലിപിയാണ് പിന്‍തുടരുന്നത്.                               

ടൂറിസം

13 ജില്ലകളിലായി എണ്ണിയാലൊടുങ്ങാത്ത  കാഴ്ചകളാണ് ഉത്തരാഖണ്ടിലുള്ളത്. പ്രകൃതിഭംഗിയും, ക്ഷേത്രങ്ങളും, ട്രെക്കിങ്ങും, ചങ്ങാടയാത്രയുമൊക്കെ യാത്രക്കാരെ ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്. സംസ്ഥാനത്തിന്‍റെ പ്രധാന വരുമാനസ്രോതസ്സായ ടൂറിസത്തെ പ്രോത്സാഹിപ്പിക്കാന്‍ ഇവിടത്തെ ഭരണാധികാരികളും ശ്രദ്ധിക്കുന്നു.    സമുദ്രനിരപ്പില്‍നിന്നും 1938 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന, തടാകങ്ങളുടെ ജില്ലയായ നൈനിറ്റാള്‍ ഉത്തരാഖണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമാണ്. 1841ല്‍ ബ്രിട്ടീഷുകാരാണ് ഈ സ്ഥലത്തെ ഒരു സുഖവാസകേന്ദ്രമാക്കി മാറ്റിയത്. നദീതീരെയുള്ള നൈനിദേവിയുടെ ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് ഈ സ്ഥലത്തിന് നൈനിറ്റാള്‍ എന്ന പേരുവന്നത്. ഇവിടെ വന്നാല്‍ ബോട്ട് യാത്രയും, മീന്‍പിടുത്തവുമൊക്കെ ആസ്വദിക്കാം. അതിമനോഹരമായ ഭൂപ്രകൃതിയാണ് നൈനിറ്റാളിലേക്ക് യാത്രക്കാരെ ആകര്‍ഷിക്കുന്ന ഘടകങ്ങളിലൊന്ന്.

ഹനുമാന്‍ ഗിരി, ഖുര്‍പാതാള്‍, കില്‍ബുരി, ലരിയാകന്ത, ലാന്‍ഡ്‌സ്‌ എന്‍ഡ്, നൈനികുന്ന്, സ്നോ വ്യൂ, നൈനിറ്റാള്‍ റോപ് വേ, ഭീംതാല്‍, നൗക്ചിയ താല്‍, സത് താല്‍ തുടങ്ങിയ സ്ഥലങ്ങളെല്ലാം പ്രകൃതിസൗന്ദര്യത്താല്‍ അനുഗ്രഹിക്കപ്പെട്ടതാണ്.  കുന്നുകളുടെ രാജ്ഞിയായ മസ്സൂറിയും അതിന്‍റെ മനോഹാരിതകൊണ്ട് യാത്രക്കാരെ തന്നിലേക്കടുപ്പിക്കുന്നു. പച്ചപുതച്ച കുന്നുകളും മഞ്ഞുമൂടിയ ഹൈറേഞ്ചുകളും ദക്ഷിണഭാഗത്ത് ഡൂണ്‍ താഴ്‌വരയുടെ സൗന്ദര്യത്തെ നമുക്ക് കാണിച്ചുതരുന്നു. യമുനാ ബ്രിഡ്ജ്, നാഗ് തിബ, ധനോള്‍ട്ടി, സുര്‍ഖന്ധ ദേവി തുടങ്ങിയ സ്ഥലങ്ങളാണ് മസ്സൂറിയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍.... കത്ത്യൂരി താഴ്വര, ഗോമതി നദി, പഞ്ചചുലിയിലെ മഞ്ഞുമലകള്‍, നന്ദാകോട്ട്, നന്ദാദേവി, ത്രിശൂല്‍, നന്ദാഗുണ്ടി, ചൗകംബ, കേദാര്‍നാഥ്, അനാസക്തി ആശ്രമം, പന്ത് മ്യൂസിയം, ലക്ഷ്മി ആശ്രമം എന്നീ സ്ഥലങ്ങളും ടൂറിസ്റ്റുകള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്.  

വ്യത്യസ്ഥതകള്‍ നിറഞ്ഞ വന്യജീവി സങ്കേതങ്ങളുടെ നാടുകൂടിയാണ് ഉത്തരാഖണ്ട്. ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്ക്‌, രാജാജി നാഷണല്‍ പാര്‍ക്ക്‌, കേദാര്‍നാഥ് സാങ്ങ്ച്യുറി, ഗോവിന്ദ് വൈല്‍ഡ്‌ലൈഫ് സാങ്ങ്ച്യുറി, ബിന്‍സാര്‍ വൈല്‍ഡ്‌ലൈഫ് സാങ്ങ്ച്യുറി, അസ്സാന്‍ ബരാഗ് പക്ഷിസങ്കേതം, നന്ദാദേവി നാഷണല്‍ പാര്‍ക്ക്‌, അസ്കോട്ട് വൈല്‍ഡ്‌ലൈഫ് സാങ്ങ്ച്യുറി എന്നീ വന്യജീവി സങ്കേതങ്ങള്‍ അവയുടെ വന്യസൗന്ദര്യം കൊണ്ട് ആരുടേയും മനസ്സുനിറക്കാന്‍ പോന്നതാണ്.

ഉത്തരാഖണ്ടിലാണ് ഇന്ത്യയിലെതന്നെ ഏറ്റവും സുപ്രധാനമായ ചില തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്നത്. ഋതുഭേദമന്യേ ഒഴുകിയെത്തുന്ന തീര്‍ത്ഥാടകര്‍ സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്രോതസ്സുകൂടിയാണ്. ഹരിദ്വാര്‍, കേദാര്‍നാഥ്, ബദരീനാഥ്, രുദ്രനാഥ്, ആദികൈലാസം, അല്‍മോറ, അഗസ്തമുനി, ദേവപ്രയാഗ്, ദ്വരാഹട്ട്, ഗംഗ്നാനി, ഗങ്കോലിഹട്ട്, ഗംഗോത്രി, ഗൗരികുണ്ട്, കപിലേശ്വര്‍, ജഗേശ്വര്‍ തുടങ്ങിയ പുണ്യസ്ഥലങ്ങള്‍ നിശബ്ദം മോക്ഷമന്ത്രങ്ങള്‍ ഉരുവിട്ട് തീര്‍ത്ഥാടകരെ ക്ഷണിക്കുന്നു.ഹിമാലയം, കാറക്കോറം പര്‍വ്വതനിരകള്‍ ട്രക്കിങ്ങും, സ്കീയിങ്ങും, ബൈക്ക് യാത്രയും, പരാഗ്ലൈഡിങ്ങും ആസ്വദിക്കാന്‍ അവസരമൊരുക്കുന്നു. തമ്പടിച്ചു താമസിക്കാനും അനുയോജ്യമാണ് ഈ പ്രദേശങ്ങള്‍.. ഒരുപക്ഷെ ഹൈറേഞ്ചുകളുടെ സൗന്ദര്യം അനുഭവിച്ചറിയാന്‍ ഉത്തരാഖണ്ടിനോളം യോജിച്ച മറ്റൊരു സംസ്ഥാനം ഇന്ത്യയിലില്ല എന്നുതന്നെ പറയേണ്ടിവരും.     

ഉത്തരാഖണ്ഡ് സ്ഥലങ്ങൾ

  • ഹര്‍സില്‍ 9
  • കല്‍സി 21
  • ധാര്‍ച്ചൂള 11
  • ജോഷീമഠ് 11
  • ചോപ്‌ത 15
One Way
Return
From (Departure City)
To (Destination City)
Depart On
19 Mar,Tue
Return On
20 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Mar,Tue
Check Out
20 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Mar,Tue
Return On
20 Mar,Wed