വദു തുലാപൂരില് സംഗമേശ്വര്‍ ക്ഷേത്രത്തിന് സമീപം സ്ഥിതിചെയ്യുന്ന സാംബജിയുടെ സമാധി സ്മാരകമാണ് വദു ഗ്രാമത്തിലെ പ്രധാന ആകര്‍ഷണം. 1822ല്‍ നിര്‍മിച്ച യുദ്ധ സ്മാരകമായ ‘രണ സ്തംഭ’വും വദുവിലെ പ്രധാന ആകര്‍ഷണമാണ്. ബ്രിട്ടീഷുകാരുമായുള്ള യുദ്ധത്തില്‍ ജീവന് പൊലിഞ്ഞ മറാത്തന്‍ സൈനികരുടെ ഓര്‍മക്കായാണ് ഈ സ്മാരകം നിര്‍മിച്ചിട്ടുള്ളത്.
ഊരിയ ഉടവാളുമായി നില്ക്കുന്ന സാംബജിയുടെ പൂര്‍ണകായക പ്രതിമ ഇവിടത്തെ മറ്റൊരു ആകര്‍ഷണമാണ്. സാംബജി കൊല്ലപ്പെട്ട ശേഷം മുഗള്‍ രാജാവായ ഔറംഗസേബ് ആണ് ഈ സ്മാരകം നിര്‍മിച്ചത്.