1) തംബേക്കര്‍ വാഡ
വഡോദരയിലെ ദിവാന്റെ വസതിയായിരുന്നു ഒരു കാലത്ത് ഈ കെട്ടിടം. ഇപ്പോള്‍ പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള ഈ കെട്ടിടത്തിലെ ചുമര് ചിത്രങ്ങള്‍ ഏറെ പ്രസിദ്ധമാണ്. മറാത്ത പാരമ്പര്യം പ്രതിഫലിപ്പിക്കുന്ന ചുവര് ചിത്രങ്ങളില്‍ വിഷയമായിരിക്കുന്നത് മഹാഭാരത കഥകളും ശ്രീകൃഷ്ണന്റെ ജീവിതവുമാണ്.
2)കീര്‍ത്തി മന്ദിര്‍
ഗേയ്ക്ക് വാദിന്റെ രാജകീയ സ്മൃതി മണ്ഡപമാണ് 1936ല്‍ പണി കഴിപ്പിച്ച കീര്‍ത്തി മന്ദിര്‍. മഹാരാജ സയാജി റാവു, അദ്ദേഹത്തിന്റെ എഴുപത്തഞ്ചാം ജന്മദിനത്തിലാണ് തന്റെ പൂര്‍വികരുടെ ഓര്‍മ്മയ്ക്കായി ഇത് പണികഴിപ്പിച്ചത്.
3) കുത്തബ്ദ്ദിന്‍ ഹാജിറ
കുത്തബ്ദ്ദിന്‍ മുഹമ്മദ് ഖാന്റെ ശവകുടീരമാണ് കുത്തബ്ദ്ദിന്‍ ഹാജിറ. അദ്ദേഹത്തിന്റെ മകന് 1586ല്‍ ആണ് ഇത് പണി കഴിപ്പിച്ചത്.
4) ന്യായ മന്ദിര്‍
ന്യായമന്ദിര് അഥവ നീതി ക്ഷേത്രം എന്നറിയപ്പെടുന്ന കെട്ടിടം ഇന്ന് വഡോദര ജില്ലാ കോടതിയായി പ്രവര്‍ത്തിക്കുകയാണ്.