ലക്ഷ്മി വിലാസ് കൊട്ടാരം
മഹാരാജ സയാജിറാവുവിന്റെ കാലത്ത് 1890ല്‍ പണികഴിപ്പിച്ചതാണ് ലക്ഷ്മി വിലാസ് കൊട്ടാരം. മേജര്‍ ചാള്‍സ് മാന്റിനെയാണ് ഇത് നിര്‍മ്മിക്കാന്‍ നിയോഗിച്ചത്. പിന്നീട് ആര് എഫ് ചിസോം ആണ് കൊട്ടാരം പൂര്‍ത്തിയാക്കിയത്. ഇന്ത്യന്‍ ഇസ്ലാമിക് യൂറോപ്യന്‍ രീതികള്‍ സമന്യയിപ്പിച്ചാണ് ഈ കൊട്ടാരം പണി കഴിപ്പിച്ചിരിക്കുന്നത്.
നാസര്ബൗഗ് പാലസ്
വെള്ളക്കുമ്മയം കൊണ്ട് പണി കഴിപ്പിച്ചിട്ടുള്ള ഈ കൊട്ടാരം രാജകുടുംബാംഗങ്ങള്‍ക്കുള്ള അതിഥി മന്ദിരമാണ്. 1721ല്‍ ആണ് ഈ കൊട്ടാരം പണി കഴിപ്പിച്ചത്.
മകര്‍പുര പാലസ്
രാജകുടുംബത്തിന്റെ വേനല്‍ക്കാല വസതിയാണ് മകര്‍പുര പാലസ്. 1870ല്‍ മഹാരാജ ഖേണ്ട റാവു ആണ് ഇത് പണി കഴിപ്പിച്ചത്. ഇറ്റാലിയന്‍ ശൈലിയില്‍ പണികഴിപ്പിച്ച ഈ കൊട്ടാരം പിന്നീട് മഹാരാജ സയാജി റാവ് ആണ് നവീകരിച്ചത്.