Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » വാല്‍പ്പാറൈ » കാലാവസ്ഥ

വാല്‍പ്പാറൈ കാലാവസ്ഥ

മാര്‍ച്ച് മുതല്‍ മെയ് വരെയാണ് വാല്‍പ്പാറ സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം. ഇക്കാലത്ത് മഴ കുറവും, അന്തരീക്ഷ താപനില സുഖകരമായ നിലയിലുമായിരിക്കും.

വേനല്‍ക്കാലം

15മുതല്‍ 25 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് വേനല്‍ക്കാലത്ത് വാല്‍പ്പാറയിലെ അന്തരീക്ഷ താപനില. മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള ഇക്കാലമാണ് വാല്‍പ്പാറ സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം. മഴക്കാലത്തെ കനത്ത മഴ ഒഴിവാക്കിയാല്‍ പച്ചപ്പിന്‍റെ തിളക്കമാര്‍ന്ന കാഴ്ചയാവും ലഭിക്കുക.

മഴക്കാലം

മഴക്കാലത്ത് ചൂട് 15 ഡിഗ്രി സെല്‍ഷ്യസിനും താഴെയാണ് അനുഭവപ്പെടാറ്. ദക്ഷിണേന്ത്യയില്‍ ഏറ്റവും മഴ ലഭിക്കുന്നത് വാല്‍പ്പാറയിലെ ചിന്നക്കലാറിലാണ്. 350-500 സെന്‍റിമീറ്റര്‍ മഴ ഇവിടെ ലഭിക്കുന്നു. ഈ സമയത്ത് സാഹസികരായ സഞ്ചാരികള്‍ക്കേ ഇവിടം ഇഷ്ടപ്പെടാനിടയുള്ളു. എന്നാല്‍ നിറഞ്ഞ് കവിയുന്ന വെള്ളച്ചാട്ടങ്ങള്‍ ഇക്കാലത്ത് കാണാനാവും.

ശീതകാലം

ശൈത്യകാലത്ത് വാല്‍പ്പാറയിലെ അന്തരീക്ഷ താപനില പൂജ്യത്തിനും താഴെ പോകുന്നു. ശരാശരി താപനില ഇക്കാലത്ത് 0-10 ആണ്. ഇക്കാലത്ത് വാല്‍പ്പാറ സന്ദര്‍ശനം അത്ര സുഖകരമാവില്ല.