ഗംഗയിലേക്ക് ഇറങ്ങിചെല്ലുന്ന കല്‍പ്പടവുകള്‍ കാശിയിലത്തെുന്ന ഏത് സന്ദര്ശകന്െറയും കണ്ണിലുടക്കുന്ന കാഴ്ചകളാണ്. അരികുകളില്‍ നിരവധി ക്ഷേത്രങ്ങള്‍ ഉള്ള ഈ കല്‍പ്പടവുകളാണ് ആചാരാനുഷ്ഠാനങ്ങളുടെ കേന്ദ്രം.
ഗംഗയില്‍ ഒന്ന് മുങ്ങികുളിച്ചാല്‍ പാപങ്ങള്‍ കഴുകി കളയാമെന്ന ഹൈന്ദവ വിശ്വാസം നിമിത്തം വര്‍ഷത്തില്‍ എല്ലാ ദിവസവും സ്നാനത്തിനായി എത്തുന്ന വിശ്വാസികളുടെ തിരക്കാണ് ഇവിടം.
മണികര്‍ണിക ഘാട്ടാണ് മറ്റൊരു പ്രശസ്ത സ്ഥലം. വാരണാസിയില്‍ മരിച്ച് മണി കര്‍ണികയില്‍ ദഹിപ്പിച്ചാല്‍ ഹൈന്ദവരുടെ ജീവിതാഭിലാഷമായ മോക്ഷം ലഭിക്കുമെന്നതാണ് വിശ്വാസം. എല്ലാ സ്നാനഘട്ടങ്ങളിലും രാവിലെയും വൈകിട്ടും ആരതി ചടങ്ങുകള്‍ നടക്കാറുണ്ട്.
കത്തിച്ചുവെച്ച മണ്‍ചെരാതുകള്‍ ഗംഗാ നദിയില്‍ ഒഴുക്കുന്ന വൈകുന്നേരത്തെ ആരതി ചടങ്ങുകള്‍ നയനാനന്ദകരമാണ്.