Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» വാര്‍ക

വാര്‍ക - ക്യാമറളെ കാത്ത് ഒരു തീരം

9

മനോഹരമായ ഒരുപിടി ബീച്ചുകള്‍ക്ക് പേരുകേട്ട സ്ഥലമാണ് തെക്കന്‍ ഗോവ. എന്നാല്‍ പേരുകേട്ട ബീച്ചുകളെക്കാള്‍ മനോഹരമായ കാഴ്ചകള്‍ തരുന്ന കടല്‍ത്തീരങ്ങളുമുണ്ട് ഗോവയില്‍. അവയില്‍ പ്രധാനിയാണ് വാര്‍ക ബീച്ച്. പനകള്‍ നിറഞ്ഞ് മനോഹരമായ വെളളമണല്‍ വിരിച്ച വാര്‍ക ബീച്ച് സുന്ദരമായ ഒര കടല്‍ക്കാഴ്ച നല്‍കും സഞ്ചാരികള്‍ക്ക് എന്ന കാര്യത്തില്‍ സംശയം വേണ്ട.

ഗോവയുടെ സ്വതസിദ്ധമായ സോസേജുകളും കോക്‌ടെയിലുമായി വൈകുന്നേരങ്ങള്‍ ആസ്വദിക്കാനെത്തുന്നവരാണ് വാര്‍കയിലെ സഞ്ചാരികളില്‍ കൂടുതലും.വാര്‍ക എന്ന ഫിഷിംഗ് വില്ലേജിനരികിലാണ് വാര്‍ക ബീച്ച്. നിരവധി മുക്കുവന്മാരെയും ഈ ബീച്ചില്‍ കാണാം. ഫോട്ടോഗ്രാഫര്‍മാരുടെ ചാകരയാണ് ഈ സ്ഥലം. ഫോട്ടോഗ്രാഫര്‍ക്ക് മാത്രമല്ല. മീന്‍പിടുത്തക്കാരോട് ചങ്ങാത്തം കൂടിയാല്‍ കുറഞ്ഞ വിലയ്ക്ക് കുറെ നല്ല ഫ്രഷ് മീനും കിട്ടിയെന്നുവരും എന്നൊരു ഗുണം കൂടിയുണ്ട്. കോള്‍വ ബീച്ചില്‍ വര്‍ഷം തോറും നടക്കാറുള്ള ഫാമ ഫെസ്റ്റിവല്‍ വാര്‍ക ബീച്ച് വരെയെത്താറുണ്ട്.

വാര്‍കയില്‍ നിന്നും നടന്നെത്താവുന്ന ദൂരത്തിലാണ് മറ്റൊരു മനോഹരമായ ബീച്ചായ ബെനോലിം സ്ഥിതിചെയ്യുന്നത്. തെക്കന്‍ ഗോവയില്‍ കോള്‍വ ബീച്ചില്‍നിന്നുമുള്ള റോഡിലൂടെ വാര്‍കയിലെത്താം. സമീപടൗണായ പനജിയില്‍ നിന്നും കാബ് വഴി വാര്‍കയിലെത്തുന്നതാണ് എളുപ്പം. എയര്‍പോര്‍ട്ടില്‍നിന്നും ഏതാനും മിനുട്ടുകള്‍ക്കുള്ളില്‍ നേരിട്ട് വാര്‍കയിലെത്തുകയുമാവാം.  വാര്‍ക വാസ്‌കോയില്‍ നിന്നും അധികം ദൂരെയല്ല. സമീപത്തായി റെയില്‍വേ സ്റ്റേഷനുകളുമുണ്ട്.

വാര്‍ക പ്രശസ്തമാക്കുന്നത്

വാര്‍ക കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം വാര്‍ക

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം വാര്‍ക

  • റോഡ് മാര്‍ഗം
    റോഡ് മാര്‍ഗമാണ് യാത്രയെങ്കിലും ആശങ്കപ്പെടാനൊന്നുമില്ല. നിരവധി സര്‍ക്കാര്‍ വാഹനങ്ങളും പ്രൈവറ്റ് ബസ്സുകളും ഇവിടേക്ക് ലഭ്യമാണ്. മുംബൈയില്‍ നിന്നും പ്രശസ്തമായ മുംബൈ - ഗോവ ഹൈവേ അഥവാ നാഷണല്‍ ഹൈവേ 17 വഴി ഗോവയിലെത്താം. മുംബൈയില്‍ നിന്നും പൂനെ വഴിയുള്ള 8 ലേന്‍ എക്‌സ്പ്രസ് വേ വഴി സതാരയിലൂടെ ഗോവയിലെത്താം. സാവന്ത് വാഡിയില്‍ നിന്നും ഏതാനും കിലോമീറ്ററുകള്‍ മാത്രം യാത്ര ചെയ്താല്‍ ഗോവയിലെത്താം. മുംബൈ, പൂനെ മുതലായ മഹാരാഷ്ട്ര സിറ്റികളില്‍ നിന്നും ലോഫ്‌ളോര്‍ സെമി സ്ലീപ്പര്‍ ബസ്സ് യാത്രയാണ് ഗോവയിലേക്ക് ഏറ്റവും സൗകര്യം.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    തെക്ക്, വടക്ക്, മധ്യ ഇന്ത്യന്‍ നഗരങ്ങളുമായി വളരെ അടുത്തുകിടക്കുന്ന കേന്ദ്രമാണ് ഗോവ. മുംബൈയില്‍ നിന്നും ഗോവയിലേക്ക് സഞ്ചാരപ്രദമായ നിരവധി ട്രെയിന്‍ സര്‍വ്വീസുകളുണ്ട്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    തെക്കന്‍ ഗോവയിലെ ഡബോലിം വിമാനത്താവളമാണ് ഗോവയ്ക്ക് ഏറ്റവും അടുത്ത്. മുംബൈ, ഡല്‍ഹി എന്നിങ്ങനെയുള്ള ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ നിന്നും ഇവിടേക്ക് നിരന്തരം വിമാനങ്ങളുണ്ട്. ഡബോലിം അന്താരാഷ്ട്ര വിമാനത്താവളമല്ല. അതിനാല്‍ പുറത്തുനിന്നുള്ള സഞ്ചാരികള്‍ക്ക് മുംബൈയാണ് സൗകര്യം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Wed
Return On
25 Apr,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Wed
Check Out
25 Apr,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Wed
Return On
25 Apr,Thu