ഇരമ്പുന്ന കടലിനും ശാന്തമായ കായലിനുമിടയിലെ അന്‍ജെങൊ പ്രദേശത്ത്, വര്‍ക്കല ടൌണില്‍ നിന്ന് 15 കിലോമീറ്റര്‍ തെക്കുഭാഗത്തായി ഈ കോട്ട നിലകൊള്ളുന്നു. ചരക്ക് സാധനങ്ങള്‍ സംഭരിച്ച് വെക്കാനായി പോര്‍ച്ചുഗീസുകാരാണ് 1695 ല്‍ ഈ കോട്ട പണിതത്. പിന്നീട് ബ്രിട്ടീഷുകാര്‍ ഇത് പിടിച്ചടക്കുകയും തങ്ങളുടെ സൈനികാവശ്യങ്ങള്‍ക്കായി വിനിയോഗിക്കുകയും ചെയ്തു.
സുഗമമായ ജലഗതാഗതത്തിന് വേണ്ടിയാവാം, കല്പണിയില് തീര്‍ത്ത ഒരു തോട് ഈ കോട്ടയിലുണ്ട്. ഇത് ഇപ്പോള്‍ ജീര്‍ണ്ണാവസ്ഥയിലാണ്. പൂര്‍വ്വ നിവാസികളുടേതെന്ന് കരുതപ്പെടുന്ന ചില ശവകുടീരങ്ങള്‍ കോട്ടയുടെ ചുറ്റുവട്ടത്തായി കാണാം. ഏറ്റവും പഴക്കം ചെന്ന കുഴിമാടം 1704 ഏ.ഡി യിലേതാണ്.ഞായറാഴ്ചയും പൊതുഅവധി ദിവസങ്ങളുമല്ലാതെ മറ്റെല്ലാ ദിവസവും രാവിലെ 9 മണി മുതല്‍ വൈകുന്നരം 5 മണി വരെ കോട്ട ചുറ്റിനടന്ന് കാണാം. കോട്ടയെ വലംവെച്ച് ഒഴുകുന്ന മുതലിപ്പുഴ കായലിന്റെയും ചുറ്റുപാടുകളുടെയും ഒരു സമഗ്ര വീക്ഷണം കോട്ടയില്‍ നിന്ന് സാദ്ധ്യമാണ്.