Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » വേടന്തങ്കല്‍ » കാലാവസ്ഥ

വേടന്തങ്കല്‍ കാലാവസ്ഥ

മഴക്കാലത്തിന് ശേഷമുള്ള മാസങ്ങളാണ് വേടാന്തങ്കല്‍ സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം. നവംബറില്‍ തുടങ്ങി ഏതാണ്ട ഫെബ്രുവരി വരെയുള്ള മാസങ്ങളാണ് ഇവിടെ സന്ദര്‍ശിക്കാന്‍ ഏറ്റവും അധികം ആളുകള്‍ വരുന്നത്. ആളുകള്‍ മാത്രമല്ല ദേശാടനപ്പക്ഷികളും വേടാന്തങ്കലിനെ മനോഹരമാക്കുന്നു. 

വേനല്‍ക്കാലം

തമിഴ്‌നാട്ടിലെ മറ്റുസ്ഥലങ്ങളിലെന്ന പോലെ വേനല്‍ക്കാലത്ത് കടുത്ത ചൂട് അനുഭവപ്പെടുന്ന പ്രദേശമാണിത്. 40 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാറുണ്ട്. മെയ് ആണ് ഏറ്റവും ചൂടേറിയ മാസം. ചിലപ്പോള്‍ ജൂണ്‍, ജൂലൈ വരെ ചൂട് കടക്കാറുണ്ട്.

മഴക്കാലം

ഓഗസ്ത്, സെപ്തംബര്‍, ഒക്ടോബര്‍ നവംബര്‍ മാസങ്ങളിലാണ് ഇവിടെ മഴ ലഭിക്കാറുള്ളത്. മഴക്കാലത്ത് ഇവിടെ യാത്ര ചെയ്യാതിരിക്കുകയായിരിക്കും അഭികാമ്യം. അഥവാ മഴക്കാലത്ത് യാത്ര ചെയ്യുന്നവര്‍ മഴക്കോട്ടും കുടയും കരുതാന്‍ മറക്കരുത്.

ശീതകാലം

നവംബര്‍, ഡിസംബര്‍, ജനുവരി, ഫെബ്രുവരി മാസങ്ങളാണ് ഇവിടെ ശീതകാലം. തെളിഞ്ഞ കാലാവസ്ഥയാണ് ഇക്കാലത്ത്. 16 ഡിഗ്രി വരെ താപനില താഴേക്ക് പോകുന്നു. ശീതകാലത്താണ് ഇവിടെ നല്ല സുഖമുള്ള കാലാവസ്ഥ.