വേളാങ്കണ്ണി ബീച്ചിലും പരസരത്തും നിരവധി കച്ചവട സ്ഥാപനങ്ങള്‍ കാണാം. വളരെ ഭംഗിയോടെയാണ് ഓരോ കടയും നിര്‍മ്മിച്ചിരിക്കുന്നത്. ഇവിടുത്തെ ഷേപ്പിംഗ് സഞ്ചാരികള്‍ക്ക് തികച്ചും വ്യത്യസ്തമായ ഒരു അനുഭവമായിരിക്കും. സ്റ്റുഡിയോകള്‍, ഭക്ഷണശാലകള്‍, സിഡികളും ഡിവിഡികളും വില്‍ക്കുന്ന ചെറിയ കടകള്‍ എന്നിവയെല്ലാം ഇവിടെ പ്രവര്‍ത്തിക്കുന്നു.
പള്ളിയില്‍ കാണിക്കയായി സമര്പ്പിനള്ള മെഴുക് ആള്‍രൂപങ്ങളും ശരീരഭാഗങ്ങളും വില്‍ക്കുന്ന കടകളും ഇക്കൂട്ടത്തിലുണ്ട്. രോഗശാന്തി തേടിയാണ് അധികം ആള്‍ക്കാരും വേളാങ്കണ്ണിയില്‍ എത്തുന്നത്. വിശ്വാസത്തിന്റെ ഭാഗമായി ഇവര്‍ ഇത്തരം ശരീരഭാഗങ്ങള്‍ പള്ളിയില്‍ സമര്‍പ്പിക്കാറുണ്ട്. നീന്തല്‍ തന്നെയാണ് ബീച്ചില്‍ ഏര്‍പ്പെടാന്‍ കഴിയുന്ന പ്രധാന വിനോദം. ഇവിടെ കടലിന് നല്ല ആഴമുണ്ട്. അതുകൊണ്ട് തന്നെ ഇവിടെ കുളിക്കാനും കഴിയും.