വെല്ലൂര്‍ കോട്ടയ്ക്കുള്ളിലാണ് മനോഹരമായ ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ശിവനാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. രണ്ട് മുറ്റങ്ങളും നിരവധി കൊച്ചു ശ്രീകോവിലുകളുമുണ്ട് ഈ ക്ഷേത്രത്തിന്. വിജയനഗര രാജാക്കന്മാരുടെ നിര്‍മാണ ശൈലിയാണ് ക്ഷേത്രം നിര്‍മിതിക്ക് ഉപയോഗിച്ചിരിക്കുന്നത്. മനോഹരമായ കൊത്തുപണികളും കല്ലില്‍ എഴുത്തുകളും ക്ഷേത്രത്തിനകത്ത് കാണാം.